രമയെ കുറിച്ച് പറയാൻ നൂറു എപ്പിസോഡുകൾ പോരാ ! സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താൻ രമ തയ്യാറായിരുന്നില്ല ! ഒരു രോഗമുണ്ടായിരുന്നു ! ജഗദീഷ് പറയുന്നു !

മലയാള സിനിമ രംഗത്ത് ഒഴിച്ചുമാറ്റാൻ കഴിയാത്ത ഒരു അഭിനേതാവാണ് ജഗദീഷ്, അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു തിരക്കഥാകൃത്തുകൂടിയാണ്, ഇപ്പോൾ അവതാരകനായും  മിനിസ്ക്രീൻ രംഗത്ത് സജീവമായ അദ്ദേഹത്തിന്റെ ജീവിതത്തിൽ കഴിഞ്ഞ ദിവസം ഒരു വലിയ വേർപാട് സംഭവിച്ചിരുന്നു. ഭാര്യ ഡോ. രമ ഈ ലോകത്തോട് യാത്രയായിരുന്നു. പണം തരും പടം എന്ന പരിപാടിയിൽ അദ്ദേഹം അവതാരകനായി തുടരുന്ന അദ്ദേഹം അതേ പരിപാടിയിൽ തന്റെ ഭാര്യ രമയെ കുറിച്ച് പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ, മറ്റു അഭിനേതാക്കളുടെ ഭാര്യമാർ പൊതുപരിപാടികളിലും അതുപോലെ സമൂഹ മാധ്യമങ്ങളിലും സജീവമാണെങ്കിലും രമയെ മാത്രം ആരും കണ്ടിരുന്നില്ല, എന്നാൽ അതിന്റെ കാര്യം എന്താണെന്ന് പറയുകയാണ് ജഗദീഷ്. ഭാര്യയെ കുറിച്ച് പറയാന്‍ 100 എപ്പിസോഡുകള്‍ തികയില്ലെന്നായിരുന്നു പറഞ്ഞത്. ഒപ്പം തന്നെ തനിക്കൊപ്പം പൊതുവേദിയില്‍ വരാത്തിന്റെ കാരണവും ജഗദീഷ് പറഞ്ഞു. എന്നാല്‍ അന്ന് ഭാര്യയുടെ അസുഖത്തെ കുറിച്ച് ജഗദീഷ് ഒന്നും പറഞ്ഞിരുന്നില്ല.

രണ്ടു വ്യത്യസ്ത സ്വഭാവമുള്ളവരാണ് ഞങ്ങൾ രണ്ടുപേരും . എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. അവളുടെ സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പെഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാൽ പോലും രമ അതിന് തയ്യാറാവില്ല. സ്വാകാര്യതയ്ക്ക് അത്രയധികം പ്രധാന്യം കൊടുക്കുന്നത് കൊണ്ടാണ് അങ്ങനെ ഒഴിഞ്ഞുമാറുന്നത്.

അതുപോലെ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെക്കുന്നത് പോലും അവൾക്ക് ഇഷ്ടമല്ല.  ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് ഞങ്ങളുടെ വിജയം. രമ കുറിച്ച് ചോദിച്ചാല്‍, എന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടുണ്ട്. അതിന്റെ ഫുള്‍ ക്രെഡിറ്റും അവള്‍ക്ക് ഉള്ളതാണ്”ജഗദീഷ് ഷോയിലൂടെ പറഞ്ഞു. നടന്റെ വാക്കുകള്‍ ഇന്ന് ഏറെ വേദനോടെയാണ് പ്രേക്ഷകര്‍ ഓർക്കുന്നത്.

അതുപോലെ രമയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞുകൊണ്ട് നടൻ ‘ഇടവേള ബാബു’  പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധ നേടുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,  കുടുംബമായി വളരെ അടുത്ത സൗഹൃദമുള്ള ആളാണ് ഞാൻ, രമ ചേച്ചി  എനിക്ക് സഹോദരിയെ പോലെ ആയിരുന്നു. തന്റെ അമ്മാവന്റെ വിദ്യാര്‍ഥിയായിരുന്ന രമച്ചേച്ചി അദ്ദേഹത്തോടുള്ള സ്‌നേഹവും ബഹുമാനവും തനിക്കും തന്നിരുന്നു. ഞങ്ങൾ സഹപ്രവര്‍ത്തകര്‍ക്കും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്’. വളരെ പ്രഗത്ഭയായ ഡോക്ടറും വളരെ നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ചേച്ചി. കഴിഞ്ഞ ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു. ഒന്നരവര്‍ഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു. നല്ല ഉറച്ച മനസ്സിനുടമയായ ചേച്ചി മനക്കരുത്തുകൊണ്ടാണ് ഇത്രയും നാള്‍ പിടിച്ചു നിന്നത്. ജഗദീഷേട്ടനുകൂടി ധൈര്യം കൊടുത്തിരുന്നത് ചേച്ചിയാണ് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *