ജയന് ഇങ്ങനെയൊരുമകനില്ല ! യാതൊരു തെളിവുമില്ലാതെ മകനാണെന്ന് പറഞ്ഞ് അപകീർത്തി പെടുത്തുന്നു ! വീണ്ടും ജയന്റെ പേരിൽ വിവാദം !

മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ സൂപ്പർ ഹീറോയാണ് ജയൻ. അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല എന്നത് ഏറെ സങ്കടകരമായ ഒന്നാണ്, ജയൻ എന്ന പേര് ഇന്ന്  പുതുതലമുറയിൽ പോലും ആവേശമാണ്. അദ്ദേഹത്തിന്റെ യഥാർഥ പേര് കൃഷ്ണൻ നായർ എന്നാണ്. അദ്ദേഹം ഒരു നേവി ഓഫീസർ ആയിരുന്നു. ഏകദേശം 120 ലധികം മലയാള ചിത്രങ്ങളിൽ ജയൻ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. തന്റെ സിനിമാ ജീവിതകാലത്ത് അദ്ദേഹം പ്രധാനമായും ഒരു ആക്ഷൻ താരമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും സ്വഭാവ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അപകടകരമായ കഠിന സാഹസിക രംഗങ്ങളിൽ അവയുടെ അപകടസ്വഭാവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ എന്തിനും തയാറാകുന്ന ഒരു മികച്ച കലാകാരനും കൂടിയായിരുന്നു ജയൻ.

പക്ഷെ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞതിനു ശേഷം അദ്ധെയഹത്തിന്റെ ബന്ധുത്വത്തെ ചൊല്ലി ഒരുപാട് കലഹങ്ങളും പരാതികളും എന്നും ഉയർന്നുകൊണ്ടേ ഇരുന്നു, ഇപ്പോഴും അതിനു ഒരു കുറവുമില്ല,  ജയന്റെ മകനാണെന്ന് അവകാശപ്പെട്ട് മുരളിയെന്നയാൾ രംഗത്ത് വന്നിരുന്നു.  അത് തുടക്കം മുതൽ ജയന്റെ ബന്ധുക്കൾ എതിർക്കുകയും ചെയ്തിരുന്നു, എന്നാൽ ഇപ്പോൾ വീണ്ടും മുരളി എന്ന വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകളും ക്ലീനിക്കല്‍ സൈക്കോളജിസ്റ്റുമായ ലക്ഷ്മി ശ്രീദേവി നായർ പരാതി നൽകിയിരിക്കുകയാണ്.

പ്രശസ്ത നടനും തന്റെ വല്യച്ഛനായ കൃഷ്ണന്‍ നായര്‍ എന്ന ജയനെ അപകീര്‍ത്തിപ്പെടുത്തികൊണ്ട് കൊല്ലം വള്ളിക്കീഴ് സ്വദേശിയായ മുരളി എന്ന പേരുള്ള വ്യക്തി യാതൊരു തെളിവുമില്ലാതെ മകനാണെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിലും, ജനങ്ങളുടെ മുന്നിലും മറ്റും വ്യാജപ്രചരണം നടത്തുകയാണെന്നും തന്റെ അച്ഛനും അച്ഛന്റെ അമ്മയും മരണപ്പെടുന്നത് വരെ ഇത്തരത്തില്‍ യാതൊരു അവകാശവാദങ്ങളും ഉയര്‍ന്നിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

എന്നാൽ തന്റെ ‘അമ്മ ശ്രീദേവി ഇതിനുമുമ്പും ഈ വ്യാജ വാര്‍ത്തയ്ക്കെതിരെ മുരളിയുടെ പേരില്‍ കേ സ് നല്‍കുകയും കോ ടതി ഇയാളെ വിലക്കുകയും ചെയ്തിരുന്നു വെന്നും ലക്ഷ്മി പറയുന്നു. ഇപ്പോള്‍ അമ്മയും മരിച്ച ശേഷം അയാള്‍ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ കൂടി വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ്. താന്‍ തിരക്കിയപ്പോള്‍ തന്റെ ബന്ധുക്കള്‍ക്കാര്‍ക്കും ഇങ്ങനെയൊരു മകനുള്ളതായി അറിയില്ലെന്നും ലക്ഷ്മി പരാതിയില്‍ പറയുന്നു.

ജയൻ എന്ന പ്രതിഭയുടെ പേര് കളങ്കപെടുത്തുന്ന രീതിയിൽ ജയന്റെ മകനാണെന്ന പേരില്‍ മുരളിയുടെ വാര്‍ത്തകളും അഭിമുഖങ്ങളും നിരവധി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ജയൻ എന്ന നടന്റെ പേര് അപമാനിക്കപ്പെടുകയാണ് ചെയ്യുന്നത്, തനിക്കും കുടുംബത്തിനും വന്നിട്ടുള്ള മാനഹാനിക്കും ഉടനൊരു പരിഹാരം കാണണമെന്നും ലക്ഷ്മി പരാതിയിൽ പറയുന്നു. അതുപോലെ അടുത്തിടെ ഒരു പരിപാടിയിൽ നടി ഉമ നായർ ജയൻന്റെ അനുജന്റെ മകളാണ് എന്നും, ജയൻ തന്റെ വല്യച്ഛൻ ആണെന്ന് അവകാശപ്പെടുകയും അന്നും ലക്ഷ്മിയും സഹോദരൻ ആദിത്യൻ ജയനും ഉമാ നായർക്കെതിരെ രംഗത്ത് വന്നത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

മുരളി ഇതിനുമുമ്പ് ഇതിനോട് പ്രതികരിച്ചത്, ഇങ്ങനെയായിരുന്നു. ജയന്‍ തന്റെ അച്ഛനാണെന്ന് മുരളി ആവർത്തിച്ചു പറയുന്നു, ” വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതിയമ്മ എന്ന സ്ത്രീ കൊല്ലം തേവള്ളി ഒരു പാലത്തിനടുത്ത് താമസിച്ചിരുന്നു. അവിടെ തീപ്പെട്ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന തങ്കമ്മ അതായത് എന്റെ അമ്മ ഭാരതിയമ്മയെ കാണുമ്പോൾ, അവർ ദാരിദ്ര്യത്തിൽ ആയിരുന്നു. എന്റെ അമ്മ അവരെ സഹായിച്ചു. ഭാരതിയമ്മയുടെ നേവിയിൽ ജോലി ചെയ്തിരുന്ന മകൻ കൃഷ്‌ണൻ നായർ നാട്ടിൽ എത്തിയപ്പോൾ, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തങ്കമ്മയുമൊത്തുള്ള വിവാഹം നടന്നു.

പിന്നീട് മകനായ ഞാൻ പിറന്നു. പണവും പ്രശസ്തിയും വന്നപ്പോൾ ഞാനും അമ്മയും അധിക പറ്റായി. അങ്ങനെ ബന്ധുക്കൾ പതിയെ ഞങ്ങളെ ഒഴിവാക്കുകയായിരുന്നു എന്നും, പിന്നീട് അച്ഛൻ തെറ്റ് തിരുത്തി അമ്മയെയും എന്നെയും കൂട്ടിക്കൊണ്ടുപോകാൻ വന്നിരുന്നു പക്ഷെ അച്ചനാട് ബന്ധുക്കളെ പേടിച്ച് ‘അമ്മ അത് നിഷേധിക്കുകയായിരുന്നു, പക്ഷെ അച്ഛൻ അമ്മക്ക് ഒരു വാക്ക് കൊടുത്തിരുന്നു, മറ്റൊരു വിവാഹം കഴിക്കില്ലെന്ന് എന്നും മുരളി ജയൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *