മുടങ്ങാതെ ശബരിമലയിൽ പോകുന്ന എനിക്ക് ഇപ്പോൾ ഉണ്ണി മുകുന്ദനെ കാണുമ്പോൾ അയ്യപ്പനെ നേരിൽ കാണുന്ന പ്രതീതി ! ജയറാം പറയുന്നു !

ഇന്ന് യുവ താര നിരയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയെടുത്തിട്ടുള്ള നടനാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന ചിത്രമാണ് നടന്റെ കരിയറിൽ വലിയ വിജയമായി മാറിയത്. ചിത്രത്തിൽ അയ്യപ്പനായിട്ടാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്, സിനിമ കണ്ടതിന് ശേഷം പലരും അദ്ദേഹത്തെ അയ്യപ്പനായി കണ്ടു തുടങ്ങിയ വാർത്ത പലപ്പോഴും ഉണ്ണി മുകുന്ദൻ തന്നെ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. അതുപോലെ മാളികപ്പുറം സിനിമ വിജയിച്ച സമയത്ത് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്ന വാക്കുകൾ ഇങ്ങനെ, എനിക്ക് അയ്യപ്പനായിട്ട് അഭിനയിക്കാൻ പറ്റി. വ്യക്തിപരമായി അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്‌ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു. സത്യത്തിൽ ഇങ്ങനെയൊക്കെ വ്യക്തി,പരമായി ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്.

എന്റെ ആഗ്രഹം പോലെ സ്‌ക്രീനിൽ അയ്യപ്പനായി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു. ‘ഇനി ഓരോ മണ്ഢലകാലത്തും ഈ സിനിമ ഇങ്ങനെ ആളുകൾ കാണുമ്പോൾ.., അൽപം സെൽഫിഷ് ചിന്തയാണ് എങ്കിലും, അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി ഒരു തലമുറ കാണാൻ പോകുന്നത്. ഞാൻ ഭയങ്കര ഭക്തനാണ് എന്നും ഉണ്ണി പറഞ്ഞിരുന്നു. അതുപോലെ അടുത്തിടെ നടൻ ജയറാം പറഞ്ഞ ചില വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു വേദിയിൽ വെച്ച് ഉണ്ണി മുകുന്ദന്  അവാർഡ് നൽകികൊണ്ട് നടൻ ജയറാം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. “സ്ഥിരമായി ശബരിമലയിൽ പോകുന്ന എനിക്ക് ഉണ്ണി മുകുന്ദനെ ഇപ്പോൾ കാണുമ്പോൾ അയ്യപ്പനെ നേരിൽ കാണുന്ന പ്രതീതി” എന്നാണ് അദ്ദേഹം പറഞ്ഞത്. ജയറാമിന്റെ ഈ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്.

എന്നാൽ അതേസമയം ഉണ്ണി മുകുന്ദൻ ഭക്തി വിട്ടു കാശ് ഉണ്ടാക്കുകയാണ് എന്ന ചില ആരോപണങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇപ്പോൾ ജയ് ഗണേഷ് എന്ന സിനിമയിലാണ് ഉണ്ണി അഭിനയിക്കുന്നത്. അതുപോലെ അടുത്തിടെ ഒരു അമ്മ തന്റെ കുഞ്ഞ് അയ്യപ്പനായി കാണുന്നത് ഉണ്ണിയെ ആണെന്ന് പരാജകൊണ്ട് പങ്കുവെച്ച ഒരു കുറിപ്പ് ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആ വാക്കുകൾ ഇങ്ങനെ, എന്റെ കുട്ടിക്ക് ഓട്ടിസം എന്ന അസുഖമുണ്ട്. ഇപ്പോള്‍ അവള്‍ അതില്‍ നിന്നും ഏകദേശം പുറത്തുവന്നിരിക്കുന്നു. അവള്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി.

ഇ,ന്ന് രാവിലെ ഞാന്‍ അ,വളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്ക്കാന്‍ പറഞ്ഞു. അപ്പോള്‍ അവള്‍ വരച്ച ചിത്രമാണ് താഴെയുള്ളത്. അവളുടെ മനസിലുള്ള അയ്യപ്പസ്വാമിയും കുട്ടികളും. എന്‍റെ അനഘ ആദ്യമായി തിയറ്ററില്‍ വന്നിരുന്ന കണ്ട സിനിമ മാളികപ്പുറമാണ്. ഒത്തിരി ഒത്തിരി സന്തോഷം തോന്നി മനസിന്. കഴിയുമെങ്കില്‍ ഷെയര്‍ ചെയ്യാമോ. ഉണ്ണി മുകുന്ദന്‍ ഇത് കാണാന്‍ ഇടയായാല്‍ എന്‍റെ കുഞ്ഞിന് കിട്ടുന്ന വലിയ സമ്മാനമാകും അത് എന്നായിരുന്നു ആ അമ്മയുടെ വാക്കുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *