കഴിഞ്ഞ ഒരു എട്ട് മാസമായി താന്‍ വീട്ടിലുണ്ട്, സ്ഥിരമായി വിളിക്കാറുള്ള സുഹൃത്തുക്കൾ പോലും എന്നെ വിളിക്കാതെയായി ! ഒപ്പം ഉണ്ടായിരുന്നവർ ഇട്ടിട്ടു പോയി ! ജയറാം പറയുന്നു !

മലയാളികൾക്ക് ജയറാം എന്നും സൂപ്പർ സ്റ്റാർ തന്നെയാണ്.മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി കഴിഞ്ഞ് നമുക്ക് ജയറാം തന്നെയാണ് സൂപ്പർ സ്റ്റാർ. കുറച്ച് സിനിമകൾ പരാജയമായിരുന്നു എന്നതുകൊണ്ടോ, അദ്ദേഹം സിനിമയിൽ നിന്ന് വിട്ടുനിന്നങ്കിലോ ഒന്നും ആ തറ പദവിക്ക് ഇവിടെ ഒരു കോട്ടവും സംഭവിക്കില്ല.  പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ സിനിമകൾ മലയത്തിൽ കുറവായിരുന്നു, ഉള്ളത് പരാജയവും. ഇപ്പോഴിതാ അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ചും, കരിയറിനെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഞാൻ ഒരു കാര്യത്തിനും അമിതമായി ദുഖിക്കാനോ, സന്തോഷിക്കാനോ പോകാറില്ല. ഞാൻ ആഗ്രഹിച്ചതിലും അപ്പുറമാണ് ഈശ്വരൻ എനിക്ക് നൽകിയത്, അതിൽ ഞാൻ എന്നും സന്തോഷവാനും തൃപ്തിയുള്ളവനുമാണ്. എന്നാൽ എന്റെ ജീവിത്തിൽ ഞാൻ വിഷമിച്ച ഒരു നിമിഷം ഉണ്ടായി, കുറച്ച് നാളുകൾക്ക് മുമ്പ് ഒരു എട്ട് മാസമായി ഞാൻ വീട്ടിലുണ്ട്. സ്ഥിരമായി വിളിക്കുന്ന ആളുകൾ പോലും വിളിക്കാതെയായി. 12 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ഇയാൾക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി, വിജയമില്ലെങ്കിൽ ആളുകൾ അപ്പോൾ സ്ഥലം വിട്ടു കളയും.

ആരും എന്നെ ഒന്ന് വിളിച്ചില്ല, ഇനി നമ്മൾ അങ്ങോട്ട് വിളിച്ചാൽ ഫോണും എടുക്കില്ല. അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ പെരുമാറ്റം അനുഭവപെട്ടു. സിനിമ വേണമെന്നോ ധനസഹായം വേണമെന്നോ ഒന്നും ഇവരിൽ നിന്ന് ഞാൻ ആഗ്രഹിച്ചല്ല ഞാൻ ഈ വിളിക്കുന്നത്. എനിക്ക് വല്ലപ്പോഴും ഉള്ള അവരുടെ ആ  വിളികൾ മാത്രം മതി. അതൊക്കെയല്ലേ ഒരു  സന്തോഷം, അതുപോലും എനിക്ക് നഷ്ടപെട്ട ആ എട്ട് മാസം മാനസികമായി ഏറെ വിഷമിച്ചിരുന്നു. പരാജയങ്ങൾ എല്ലാ മേഖലയിലും ഉണ്ട്. ജീവിതത്തിൽ പരാജയങ്ങൾ വേണം. നമ്മൾ ഒരുപാട് കഷ്ടപ്പെട്ടിട്ട് കിട്ടുന്ന സന്തോഷത്തിനും ചിരിക്കും ഒക്കെ വലിയ വിലയുണ്ട്.

വലിയ പ്രതിഫലമൊക്കെ കിട്ടി കൊണ്ടിരുന്ന സമയത്ത് പണത്തിലെ വില അറിഞ്ഞിരുന്നില്ല. പക്ഷെ ഒരുപാട് കഷ്ടപ്പെട്ടിട്ട് ഒരു പതിനായിരം രൂപ കയ്യിൽ കിട്ടുമ്പോൾ കിട്ടുന്ന ആ ഒരു സന്തോഷം അതൊന്ന് വേറെയാണ്… ഞാനും ഭാര്യയും അത് ആഘോഷിച്ചിട്ടുണ്ട്, പല സമയത്തും എന്റെ ആത്മ വിഷ്വസം നഷ്ടപ്പെട്ടപ്പോൾ എനിക്ക് പിന്തുണയായി നിന്നത് എന്റെ അശ്വതിയാണ്. ചെറിയ കഥാപാത്രങ്ങൾ ഒക്കെ വരുമ്പോൾ ചെയ്യേ വേണ്ട എന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്നു. അത്രയ്ക്ക് കഷ്ടപ്പാട് ഒന്നുമില്ലെന്ന് പറയുമായിരുന്നു. നമുക്ക് എന്ത് തോന്നിയാലും പുറകിൽ ഒരാൾ ഒരു പ്രശ്നവുമില്ല എന്ന് പറയാനുണ്ടാവുമ്പോൾ ഒരു ബലമാണ് എന്നും ജയറാം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *