ഇത്രയും ചെയ്തിട്ട് ഒരു ശതമാനം പോലും റിസല്‍ട്ട് കിട്ടിയില്ലല്ലോ എന്നോര്‍ത്ത് കരയാറുണ്ട് ! ജയറാം പറയുന്നു !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാറുകളിൽ ഒരാളിന് ജയറാം. അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ള ഓരോ ചിത്രങ്ങളും കഥാപാത്രങ്ങളും ഇന്നും മലയാളി മനസ്സിൽ മായാതെ നിൽക്കുന്നവയാണ്. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമ രംഗത്ത് അദ്ദേഹത്തിന് ഉണ്ടായ പരാജയം അത് ജയറാമിന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും കാര്യമായി ബാധിച്ചിരുന്നു.  ഇപ്പോഴിതാ അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ചും, കരിയറിനെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഞാൻ ഒരു കാര്യത്തിനും അമിതമായി ദുഖിക്കാനോ, സന്തോഷിക്കാനോ പോകാറില്ല. ഞാൻ ആഗ്രഹിച്ചതിലും അപ്പുറമാണ് ഈശ്വരൻ എനിക്ക് നൽകിയത്, അതിൽ ഞാൻ എന്നും സന്തോഷവാനും തൃപ്തിയുള്ളവനുമാണ്. എന്നാൽ എന്റെ ജീവിത്തിൽ ഞാൻ വിഷമിച്ച ഒരു നിമിഷം ഉണ്ടായി, കുറച്ച് നാളുകൾക്ക് മുമ്പ് ഒരു എട്ട് മാസമായി ഞാൻ വീട്ടിലുണ്ട്. സ്ഥിരമായി വിളിക്കുന്ന ആളുകൾ പോലും വിളിക്കാതെയായി.

അതുകൂടാതെ കഴിഞ്ഞ പന്ത്രണ്ട് വർഷമായി എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ഇയാൾക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി, വിജയമില്ലെങ്കിൽ ആളുകൾ അപ്പോൾ സ്ഥലം വിട്ടു കളയും. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ നല്ലതായിരിക്കും. കഥ കേട്ട് മികച്ചതാണെന്ന് തോന്നുമ്പോഴാണ് സ്വീകരിക്കുന്നതെന്ന് ജയറാം പറയുന്നു. തിരക്കഥ വായിക്കാനൊന്നും സമയം കിട്ടിയെന്ന് വരില്ല. എല്ലാ സിനിമകളും വിജയിക്കണമെന്ന ആഗ്രഹത്തില്‍ തന്നെയാണ് ചെയ്യുന്നത്. ചിലത് തുടങ്ങി കഴിയുമ്പോള്‍ മനസിലാകും കൈയ്യില്‍ നിന്നും പോയെന്ന്. ഇപ്പോള്‍ നിര്‍ത്തിക്കോ, ഇല്ലെങ്കില്‍ തന്റെ ജീവിതവും പൈസയും പോക്കാണെന്ന് നമ്മളെ വിശ്വസിച്ച് നില്‍ക്കുന്ന പ്രൊഡ്യൂസറിനോട് പറയാനും പറ്റില്ല.

കുറെ പൈസയും ചിലവായിൻ കഴിഞ്ഞു, ഇനി ആ പടം തീർക്കുക എന്ന ഓപ്ഷൻ മാത്രമേ മുന്നിൽ കാണുള്ളൂ. എനിക്ക് സിനിമ തന്നവരെയും മാതാപിതാക്കളെയുമെല്ലാം എപ്പോഴും മനസില്‍ ഓര്‍ക്കാറുണ്ട്. പൂജാമുറിയിൽ ജയറി പ്രാർത്ഥിക്കാറുണ്ട്.പടം റിലീസാകുന്ന സമയത്ത് ടെൻഷൻ ഉണ്ടാകാറുണ്ട്. അത്രയും ചെയ്തിട്ടും ഒരു ശതമാനം പോലും റിസല്‍ട്ട് കിട്ടിയില്ലല്ലോ എന്നോര്‍ത്ത് കരയാറുണ്ട്. ചില സിനിമകള്‍ പെട്ടിയിലായിപ്പോയി പിന്നെ കുറേ കാലം കഴിഞ്ഞ് ആരും അറിയാതെ ഇറങ്ങുന്ന അവസ്ഥയും വന്നിട്ടുണ്ട്. തുടക്കകാലത്തെ ചില സിനിമകളൊക്കെ എങ്ങനെ ഓടിയെന്ന് ചിന്തിക്കാറുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ ജയറാം വേണ്ടത്ര ശോഭിക്കുന്നില്ല, ഇതൊന്നും അങ്ങേര്‍ക്ക് പറ്റിയ പണിയല്ല. നല്ല കുടുംബവേഷം എന്തെങ്കിലും ചെയ്താല്‍ പോരേ എന്നൊക്കെ ആളുകള്‍ പറഞ്ഞിട്ടുണ്ട്.

പഴയതിനെക്കാളും ഇപ്പോൾ എന്റെ ബോഡി കുറച്ചും കൂടി ഫിറ്റാണ്. അതിന്റെ എല്ലാ ക്രെഡിറ്റും പാർവ്വതികാണ്. ഡയറ്റിന്റെ കാര്യത്തില്‍ സ്ട്രിക്ടാണ് പാര്‍വതി. ഡയറ്റും വര്‍ക്കൗട്ടുമൊക്കെ കൃത്യമായി ചെയ്യും എന്നായാലും എന്നെ തേടിവരും എന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്. ജനങ്ങളാണ് തന്റെ വിജയമെന്നും ജയറാം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *