അമ്മയെ കാണുന്ന ആ ഒരു നിമിഷം ഞാൻ എല്ലാം മറന്നുപോകും ! അശ്വതി മോളെ, എന്റെ മോന് ഇത് കൊടുക്കണേ എന്നും പറഞ്ഞുകൊടുത്തിവിട്ടതാണ് ഇത് ! ജയറാം !

മലയാള സിനിമ രംഗത്ത് ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളാണ് ജയറാമും പാർവതിയും. ഇപ്പോഴിതാ ജയറാം മാതാ അമൃതാനന്ദ മൈ അമ്മയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ജീവിതത്തിലെ ചില കാര്യങ്ങൾ, അല്ലെങ്കിൽ അനുഭവങ്ങൾ മറ്റൊരാളോട് പറയുമ്പോൾ നമ്മൾ അനുഭവിച്ചത് എന്തും ആയിക്കോട്ടെ, അത് സങ്കടമോ സന്തോഷമോ എന്തും. അത് മറ്റൊരാളോട് നമുക്ക് പറഞ്ഞറിയിക്കാൻ ആകും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഇക്കാര്യങ്ങൾ ഒരാളോട് പറയാൻ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. അങ്ങനെ ഒരു നിമിഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എങ്കിൽ അത് അമ്മയെ കാണുന്ന നിമിഷം മാത്രമായിരിക്കും.

ഞാൻ അമ്മയെ ഒരുപാട് തവണ പലയിടങ്ങളിൽ വെച്ച് കണ്ടിട്ടുണ്ട്. വള്ളിക്കാവിൽ പോയി കണ്ടിട്ടുണ്ട്. മദ്രാസിൽ പോയി അമ്മയെ കണ്ടിട്ടുണ്ട്, ഫ്‌ളൈറ്റിൽ അമ്മയ്ക്ക് തൊട്ട് അടുത്തിരുന്ന് യാത്ര ചെയ്യാൻ ആയിട്ടുണ്ട്. അങ്ങനെ ഒരുപാട് സന്ദർഭങ്ങളുണ്ട് ഓർത്തെടുക്കാൻ. അമ്മയെ കാണുന്ന നിമിഷം, അമ്മ എന്നെ കെട്ടിപ്പിച്ചു കൊണ്ട് മോനെ എന്ന് വിളിക്കുന്ന നിമിഷം. ആ ഒരു സമയം ഞാൻ എല്ലാം മറന്നുപോകും.ഞാൻ ഞാൻ അല്ലാതെ ആയി മാറി വേറെ ഏതോ ഒരു ലോകത്ത് ചെന്നെത്തിയത് പോലെ തോന്നിപോകും.

ഇനി അടുത്ത തവണ അമ്മയെ കാണുമ്പോൾ ഇങ്ങനെ ആകരുത് ഒരുപാട് കാര്യങ്ങൾ ചോദിക്കണം എന്നൊക്കെ വിചാരിക്കും പക്ഷെ എനിക്ക് അറിയില്ല അമ്മയോട് ചേർന്ന് നിൽക്കുമ്പോൾ ഞാൻ അങ്ങനെ ആയിപ്പോകും. എന്റെ കൈയ്യിൽ കിടക്കുന്ന ഈ ബ്രെയ്‌സ്‌ലെറ്റ് പോലും അമ്മ അടുത്തിടക്ക് എനിക്ക് കൊടുത്തുവിട്ടതാണ്. അമ്മക്ക് ഓർമ്മ ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല. അശ്വതി വന്നിരുന്നു വള്ളിക്കാവിൽ. അശ്വതി മോളെ, എന്റെ മോന് ഇത് കൊടുക്കണേ എന്നും പറഞ്ഞുകൊടുത്തിവിട്ടതാണ് ഇത്.

ഇത് ‘അമ്മ എനിക്ക് തന്നുവിട്ടിട്ട് ഒരു മാസമാകുന്നു. അമ്മ എനിക്ക് ഒപ്പം തന്നെയുണ്ട്. എപ്പോഴും അമ്മ എന്റെ കൂടെ തന്നെ ഉണ്ട്. അമ്മയ്ക്ക് 70 വയസ്സ് ആയെന്ന് എനിക്ക് വിശ്വസിക്കാൻ വയ്യ. എന്റെ എല്ലാ പ്രാർത്ഥനകളും അമ്മക്ക് ഒപ്പമുണ്ട്. ആയുരാരോഗ്യസൗഖ്യങ്ങളും അമ്മയ്ക്ക് കിട്ടട്ടെ- ജയറാം ആശംസിച്ചു. സിനിമ ലോകത്തുനിന്നും നിരവധി ഭക്തർ അമ്മക്കുണ്ട്, മോഹൻലാൽ, ദിവ്യ ഉണ്ണി ഗായിക അമൃതാ സുരേഷ് എന്നിങ്ങനെ നീളുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *