ജയറാം എന്ന നടന്റെ പരാജയത്തിന് കാരണം ഇതാണ് ! പിഴച്ചത് ഇവിടെയാണ് ! ആ മനസ് ഇന്നും തിരയുകയാണ് ! കുറിപ്പ് വൈറലാകുന്നു !

ജയറാം എന്നാ നടനെ മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. നമ്മൾ ഇന്നും വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന എത്രയോ ചിത്രങ്ങളുടെ നായകനാണ് അദ്ദേഹം. എന്തോ ഒരു മാജിക് അദ്ദേഹത്തിന്റയെ ചിത്രങ്ങളിൽ ഉണ്ട്, കരിയറിൽ ഉണ്ടായ ആ ഉയർച്ച പക്ഷെ അദ്ദേഹത്തിന് നിലനിർത്തികൊണ്ടുപോകാൻ സാധിച്ചില്ല. ഒരു വലിയ പരാജയം അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. ഇപ്പോഴിതാ മകൻ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്ന അദ്ദേഹത്തെ കുറിച്ച്  ജയറാം എന്ന നടന്റെ പരാജയത്തിനുള്ള കാരണം എന്ന തലക്കെട്ടോടെ മഹേഷ് ഗോപാൻ എന്ന ആരാധകന്റെ ഒരു കുറിപ്പാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇങ്ങനെ, മലയാളികൾക്ക് അത്ര  പെട്ടെന്ന് എഴുതി തള്ളാൻ കഴിയാത്ത ഒരു നടനാണ് ജയറാം. അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ ഒരു നടനെന്ന നിലയിൽ പ്രേക്ഷക മനസ്സിൽ വ്യക്തമായൊരു സ്ഥാനമുണ്ടാക്കാൻ ജയറാമിനു കഴിഞ്ഞു. അപരൻ, മൂന്നാംപക്കം, പൊന്മുട്ടയിടുന്ന താറാവ്, ജാതകം, വർണ്ണം, ചാണക്യൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മഴവിൽക്കാവടി, പ്രാദേശിക വാർത്തകൾ, കാലാൾപട, ഇന്നലെ, ചക്കിക്കൊത്ത ചങ്കരൻ തുടങ്ങിയ ചിത്രങ്ങൾ ജയറാം പ്രേക്ഷകർക്കു മുന്നിലെത്തിച്ചത് തന്റെ കരിയറിലെ ആദ്യ മൂന്നു വർഷങ്ങൾക്കുള്ളിലാണ്.

അതിൽ തന്നെ അപരനും, മൂന്നാംപക്കവും, വർണ്ണവും, ചാണക്യനും, പെരുവണ്ണാപുരത്തെ വിശേഷങ്ങളും, മഴവിൽ കാവടിയും, ഇന്നലെയുമൊക്കെ സൂപ്പർ ഹിറ്റുകളായിരുന്നു. ആ വിജയങ്ങൾ വീണ്ടും കരിയറിൽ ആവർത്തിക്കാൻ തുടങ്ങി, ഈ കാലയളവിൽ വന്ന ചിത്രങ്ങളിലൊക്കെ കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ പ്രാപ്തിയുള്ള ഒരു ജയറാമിനെ പ്രേക്ഷകന് കാണാൻ സാധിച്ചു. കാരുണ്യത്തിലെ സതീശനൊക്കെ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.

അങ്ങനെ മലയാളികൾ ഇന്നും ഓർക്കുന്ന വീണ്ടും കാണാൻ ആഗ്രഹക്കുന്ന ഒരുപിടി ഹിറ്റ് ചിത്രങ്ങളായ  കൊ,ട്ടാരം വീട്ടിലെ അപ്പൂട്ടൻ’, ‘കൈക്കുടന്ന നിലാവ്’, ‘ഫ്രണ്ട്സ്’,’വീണ്ടും ചില വീട്ടു കാര്യങ്ങൾ’, ‘ഞങ്ങൾ സന്തുഷ്ടരാണ്’ , ‘പട്ടാഭിഷേകം’ തുടങ്ങിയ ചിത്രങ്ങളൊക്കെയും സൂപ്പർഹിറ്റുകളായിരുന്നു. എന്നാൽ ഇതിനെല്ലാം ശേഷം ജയറാം എന്ന നടന്റെ കരിയറിൽ ഒരു താഴ്ചക്ക് കാരണമായി എനിക്ക് തോന്നിയിട്ടുള്ളത്, ആദ്യം തന്നെ ഭരതൻ, പത്മരാജൻ,ലോഹിതദാസ്, തുടങ്ങിയ കലാകാരൻമാരുടെ വിയോഗമാണ്, രണ്ടാം വരവ്, ഇവർ, തീർത്ഥാടനം, രഹസ്യ പോലീസ്, സ്വപാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ തട്ടകം ഒന്നു മാറാൻ ശ്രമിച്ചത്. ആ ശ്രമത്തിൽ തെറ്റൊന്നുമില്ല പക്ഷെ അങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ ശക്തമായ കഥയും തിരക്കഥയും ബാനറും ഒക്കെ തീർച്ചയായും ഉറപ്പുവരുത്തണമായിരുന്നു.

പിന്നെ ഏറ്റവും വലിയൊരു പാകപ്പിഴ അദ്ദേഹത്തിന് ഉണ്ടായത് രാജസേനനുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞതാണ്. ഈ കൂട്ടുകെട്ട് പിരിഞ്ഞത് രണ്ടു കൂട്ടരേയും ഒരു പോലെ ബാധിച്ചിരുന്നു എന്നും കുറിപ്പിൽ പറയുമ്പോൾ, കഴിഞ്ഞ ദിവസം രാജസേനൻ പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു, ജയറാം എന്തിനാണ് എന്നിൽ നിന്ന് അകന്നത്  എന്ന് എനിക്കിപ്പോഴും അറിയില്ല എന്നും ആ കാര്യത്തിൽ നിന്നുമൊരു കാരണം ഞാൻ തിരക്കിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് രാജസേനൻ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *