ഞാനും പാർവതിയും വിവാഹം കഴിഞ്ഞ് വന്നപ്പോൾ ആദ്യം അനുഗ്രഹിച്ചത് അദ്ദേഹമാണ് ! ഒരു കുടുംബം പോലെ ! നഷ്ടം വളരെ വലുതാണ് ! ജയറാം പറയുന്നു !

ബഹു. ഉമ്മൻ ചാണ്ടിയുടെ വേർപാട് ഇപ്പോഴും ഒരു നോവായി തുടരുമ്പോൾ ഇപ്പോഴും അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലത്തേക്ക് ജനപ്രവാഹമാണ്. ഇപ്പോഴിതാ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരിക്കുകയാണ് നടൻ ജയറാം. 35 വര്‍ഷത്തിലേറെയായി തനിക്ക് ഉമ്മന്‍ചാണ്ടിയുമായി ബന്ധമുണ്ട് എന്നാണ് ജയറാം പറയുന്നത്. തന്റെ വിവാഹ റിസപ്ഷന്‍ മുമ്പ് രണ്ട് മണിക്കൂര്‍ ടൗണ്‍ഹാളില്‍ അദ്ദേഹം കാത്തിരുന്നതിനെ കുറിച്ചും ജയറാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ ആ വാക്കുക്കൾ ഇങ്ങനെ, ഉമ്മന്‍ ചാണ്ടി സാറിന്റെ ലാളിത്യത്തെ കുറിച്ച് ഞാനായി ഒന്നും പറയേണ്ട കാര്യമില്ല. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മൊത്തം അറിയുന്ന കാര്യമാണിത്. 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു എന്റെ വിവാഹം. എട്ടാം തീയതി എറണാകുളം ടൗണ്‍ഹാളില്‍ ഒരു റിസപ്ഷനുണ്ടായിരുന്നു. ആറര മണിക്കായിരുന്നു എല്ലാവരേയും ക്ഷണിച്ചിരുന്നത്. നാലരയായപ്പോള്‍ ടൗണ്‍ഹാളില്‍ നിന്ന് ഒരു വിളിവന്നു, ഒരാള്‍ വന്ന് കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞ്. ആരാണെന്ന് ചോദിച്ചപ്പോള്‍ പുതുപ്പള്ളി എംഎല്‍എ ഉമ്മന്‍ചാണ്ടി സാറാണെന്ന് മറുപടി ലഭിച്ചു. ആ സമയത്ത് ടൗണ്‍ഹാള്‍ തുറന്നിട്ടില്ല.

അതിന്റെ പടിക്കൽ അദ്ദേഹം ഞങ്ങൾക്ക്വേണ്ടി കാത്തിരുന്നത് മണിക്കൂറുകളാണ്. ആദ്യമായി എന്റെയും ഭാര്യയുടേയും തലയില്‍ കൈവെച്ച് അനുഗ്രഹിച്ചത് സാറായിരുന്നു. ഇതുപോലെ എത്രയെത്രയോ മുഹൂര്‍ത്തങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്റെ മകന്‍ ആദ്യമായി ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വാങ്ങിയത് അദ്ദേഹത്തിന്റെ കൈകളില്‍ നിന്നാണ്. ഈ പള്ളിയില്‍ തന്നെയാണ് പെരുന്നാളിന് അദ്ദേഹത്തിനൊപ്പം വന്നിട്ടുള്ളത്. ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം ഞാന്‍ ഫോണ്‍ ചെയ്തപ്പോള്‍ അച്ചുവാണ് എടുത്തത്.

അപ്പന് സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. എന്നാൽ അദ്ദേഹത്തെ കൊണ്ട് ഒന്നും സംസാരിപ്പിക്കേണ്ട ഞാൻ കുറച്ചുകഴിഞ്ഞ് വീഡിയോകോളില്‍ വരാമെന്നും ഒന്ന് കൈവീശിക്കാണിച്ചാല്‍ മാത്രം മതിയെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ത്തന്നെ വിളിച്ചു. അദ്ദേഹം എന്നെ അനുഗ്രഹിക്കുന്നപോലെ രണ്ടുകൈകളും ഉയര്‍ത്തിക്കാണിച്ചു എന്നാണ് ജയറാം പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *