സ്ഥിരമായി ശബരിമലയിൽ പോകുന്ന എനിക്ക് ഉണ്ണി മുകുന്ദനെ ഇപ്പോൾ കാണുമ്പോൾ അയ്യപ്പനെ നേരിൽ കാണുന്ന പ്രതീതി ! ജയറാം പറയുന്നു !

മലയാള സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നടൻ ഉണ്ണി മുകുന്ദൻ. ഒരു നടൻ എന്നതിലുപരി പൊതുവിഷയങ്ങളിൽ തന്റേതായ അഭിപ്രായം തുറന്ന് പറയുന്ന നടൻ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. അതുപോലെ തന്നെ  തന്റെ വിഷ്വസങ്ങളെ മുറുകെ പിടിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സ്പീക്കറുടെ മിത്ത് വിവാഹദത്തിൽ ഏറ്റവും കൂടുതൽ പ്രതിഷേധം അറിയിച്ചതും അദ്ദേഹമായിരുന്നു. ഇപ്പോഴും അദ്ദേഹം എത്തുന്ന വേദികളിൽ അതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്.

മാളികപ്പുറം സിനിമയാണ് ഉണ്ണിയുടെ കരിയറിൽ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രം. ഇപ്പോഴിതാ ഒരു അവാർഡ് വേദിയിൽ ഉണ്ണി മുകുന്ദന് അവാർഡ് നൽകികൊണ്ട് നടൻ ജയറാം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. “സ്ഥിരമായി ശബരിമലയിൽ പോകുന്ന എനിക്ക് ഉണ്ണി മുകുന്ദനെ ഇപ്പോൾ കാണുമ്പോൾ അയ്യപ്പനെ നേരിൽ കാണുന്ന പ്രതീതി” എന്നാണ് അദ്ദേഹം പറഞ്ഞത്. ജയറാമിന്റെ ഈ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്.

അതുപോലെ മാളികപ്പുറം സിനിമ വിജയിച്ച സമയത്ത് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്ന വാക്കുകൾ ഇങ്ങനെ, എനിക്ക് അയ്യപ്പനായിട്ട് അഭിനയിക്കാൻ പറ്റി. വ്യക്തിപരമായി അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്‌ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു. സത്യത്തിൽ ഇങ്ങനെയൊക്കെ വ്യക്തി,പരമായി ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്‌ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു. ‘ഇനി ഓരോ മണ്ഢലകാലത്തും ഈ സിനിമ ഇങ്ങനെ ആളുകൾ കാണുമ്പോൾ.., അൽപം സെൽഫിഷ് ചിന്തയാണ് എങ്കിലും, അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി ഒരു തലമുറ കാണാൻ പോകുന്നത്. ഞാൻ ഭയങ്കര ഭക്തനാണ് എന്നും ഉണ്ണി പറഞ്ഞിരുന്നു.

അതുപോലെ അടുത്തിടെ ഒരു അമ്മ തന്റെ കുഞ്ഞ് അയ്യപ്പനായി കാണുന്നത് ഉണ്ണിയെ ആണെന്ന് പരാജകൊണ്ട് പങ്കുവെച്ച ഒരു കുറിപ്പ് ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആ വാക്കുകൾ ഇങ്ങനെ, എന്റെ കുട്ടിക്ക് ഓട്ടിസം എന്ന അസുഖമുണ്ട്. ഇപ്പോള്‍ അവള്‍ അതില്‍ നിന്നും ഏകദേശം പുറത്തുവന്നിരിക്കുന്നു. അവള്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. ഇന്ന് രാവിലെ ഞാന്‍ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്ക്കാന്‍ പറഞ്ഞു. അപ്പോള്‍ അവള്‍ വരച്ച ചിത്രമാണ് താഴെയുള്ളത്. അവളുടെ മനസിലുള്ള അയ്യപ്പസ്വാമിയും കുട്ടികളും. എന്‍റെ അനഘ ആദ്യമായി തിയറ്ററില്‍ വന്നിരുന്ന കണ്ട സിനിമ മാളികപ്പുറമാണ്. ഒത്തിരി ഒത്തിരി സന്തോഷം തോന്നി മനസിന്. കഴിയുമെങ്കില്‍ ഷെയര്‍ ചെയ്യാമോ. ഉണ്ണി മുകുന്ദന്‍ ഇത് കാണാന്‍ ഇടയായാല്‍ എന്‍റെ കുഞ്ഞിന് കിട്ടുന്ന വലിയ സമ്മാനമാകും അത് എന്നായിരുന്നു ആ അമ്മയുടെ വാക്കുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *