പണ്ട് പല സംവിധായകരെയും തേച്ചതിന്റെ ഫലമാണ് ജയറാം ഇപ്പോള്‍ അനുഭവിക്കുന്നത് ! കുറിപ്പ് വൈറലാകുന്നു !

മലയാള സിനിമയിൽ സൂപ്പർ സ്റ്റാറുകളിൽ ഒരാളായിരുന്നു നടൻ ജയറാം. നമ്മൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് കുടുംബ ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ഒരു നടനാണ് ജയറാം. പക്ഷെ എന്തുകൊണ്ടോ ആ വിജയം തുടർന്ന് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചില്ല, ഒപ്പം ഉണ്ടായിരുന്ന മറ്റു താരങ്ങൾ കുതിച്ചു മുന്നേറിയപ്പോൾ, ജയറാം തുടർച്ചയായ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇപ്പോഴും മലയാളത്തിൽ ജയറാമിന് സിനിമകൾ കുറവ് എന്നല്ല, ഇല്ല എന്ന് പറയുന്നതാവും ശെരി. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ജയറാമും മീര ജാസ്മിനും ഒരുമിക്കകുന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ കൂടി ഒരു തിരിച്ചുവരവ് നടത്തുകയാണ് ജയറാമും മീര ജാസ്മിനും.

എന്നാൽ ജയറാമും സംവിധായകൻ രാജസേനനും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന വാർത്തകൾ പങ്കുമുതലെ സിനിമ രംഗത്ത് സജീവമായിരുന്നു. എന്നാൽ ഇവർ തമ്മിൽ പിണങ്ങാൻ ഉള്ള കാരണം തുറന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മണക്കാട് രാമചന്ദ്രന്‍. കടിഞ്ഞൂല്‍ കല്യാണം, മേലെപ്പറമ്പില്‍ ആണ്‍വീട്, ഞങ്ങള്‍ സന്തുഷ്ടരാണ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ തുടങ്ങി ജയറാമിന് മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ച ചിത്രങ്ങളുടെ സംവിധായകനാണ് രാജസേനന്‍.

ഒന്നും രണ്ടുമല്ല പതിനാറോളം ചിത്രങ്ങളിലാണ് ഇവർ ഒരുമിച്ച് അഭിനയിച്ചത്. ആ സമയത്തെ ഒരു ഹിറ്റ് കോംബോ ആയിരുന്നു ജയറാമും രാജസേനനും. ഇപ്പോഴിതാ ഇവരുടെ സൗഹൃദത്തിന് വിള്ളൽ വീണത് എങ്ങനെയെന്ന് പറയുകയാണ് മണക്കാട് രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ജയറാം സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയം, പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ ജയറാം ഒരുപാട് പേരെ കറക്കിയിട്ടുണ്ട്. ചെറിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ പറ്റിച്ചിട്ടുണ്ട്. ലാല്‍ജോസ് കഥ പറയാന്‍ പോയപ്പോള്‍ ഡേറ്റ് കൊടുത്തില്ല. ഒരുപാട് പേരെ ചുമ്മാ നടത്തിയിട്ടുണ്ട്. ഈ ദിവസം തുടങ്ങാം, പിന്നെ തുടങ്ങാം  എന്നൊക്കെ പറയും. ആ പാവം പിടിച്ചവർ അത് വിശ്വസിച്ച് പോകും. എന്നാല്‍ അവസാനം ഈ സമയത്ത് മറ്റൊരാള്‍ക്ക് കൊടുത്തെന്ന് അറിയും.

ജയറാമിന് ഒരു താര പരിവേഷം നൽകി ഒരു സമയത്ത് അയാളെ രക്ഷിച്ച് നിര്‍ത്തിയത്. അവർ ഒരുമിച്ച എല്ലാ പടങ്ങളും ഹിറ്റായിരുന്നു. രാജസേനന്റെ അടുത്ത് നിന്നും പോയാല്‍ വേറെ പടം ചെയ്യാം എന്ന ഉദ്ദേശം ജയറാമിന് വന്നിരിക്കും. ആ പടം വേണ്ട, ഈ പടം ആണ് മറ്റേതിനേക്കാള്‍ നല്ലത് എന്ന് പറഞ്ഞ് ജയറാമിനെ തെറ്റിക്കുന്ന ഓരോ ടീമുകള്‍ അന്ന് കൂടെ ഉണ്ടായിരുന്നു. സ്ഥിരം ഇങ്ങനെ രാജസേനന്റെ സിനിമകൾ തന്നെ ചെയ്തുകൊണ്ടിരുന്നാൽ ഇങ്ങനെ ആയിപ്പോകും, എന്നൊക്കെ പറഞ്ഞ് അവർ ജയറാമിനെ തിരുത്തി. പക്ഷെ ജയറാം പക്ഷെ അവരുടെ ആരുടെയും വാക്കുകൾ കേൾക്കാൻ പാടില്ലായിരുന്നു.

അതേസമയം രാജസേനനും അബദ്ധം പറ്റി. അയാൾ ജയറാമിനെ തന്നെ പിടിച്ച് അങ്ങനെ നിന്നു. വേറെ നടന്‍മാരെ അന്വേഷിച്ച് പോയില്ല. പെട്ടന്ന് ഒരു ദിവസം ജയറാം ഇട്ടിട്ട് പോയപ്പോള്‍ ഇങ്ങേര്‍ക്ക് വേറെ പിടിയില്ലാതെ ആയിപോയി. വേറെ പടങ്ങള്‍ ചെയ്ത് ഫീൽഡിൽ പിടിച്ച്  നിന്നില്ല. നല്ല നടന്‍മാരെ പിന്നീട് കിട്ടിയതുമില്ല. വീണ്ടും രാജസേനന്‍ ജയറാമിനെ കൊണ്ടുവന്നാല്‍ പഴയ കുപ്പിയില്‍ കഷായം ഒഴിക്കുന്നത് പോലെ ആയിരിക്കും. രാജസേനന്‍ പുതുമുഖങ്ങളെ വെച്ച് പടം ചെയ്താല്‍ അത് ഹിറ്റ് ആകും. പക്ഷെ അദ്ദേഹം പിന്നെ അത്ര ഉത്സാഹത്തോടെ ഒന്നിനും നിന്നില്ല  എന്നും മണക്കാട് രാമചന്ദ്രൻ പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *