അങ്ങനെ പലരെയും പറ്റിച്ചതിന്റെ ഫലമാണ് ഇന്ന് ജയറാം അനുഭവിക്കുന്നത് ! രണ്ടുപേരുടെ ഭാഗത്തും തെറ്റുകൾ ഉണ്ട് ! തുറന്ന് പറച്ചിൽ !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായിരുന്നു ജയറാം, അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ള എത്രയോ മികച്ച ചിത്രങ്ങൾ ഇന്നും മിനിസ്‌ക്രീനിൽ ഹിറ്റാണ്. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി ജയറാം എന്ന നടന്റെ കരിയറിൽ വിജയ ചിത്രങ്ങൾ വളരെ കുറവായിരുന്നു.  മിക്ക ചിത്രങ്ങളും വലിയ പരാജയമായിരുന്നു. അദ്ദേഹം മറ്റു ഭാഷകളിലെ സിനിമകളിൽ സജീവമായിരുന്നു എങ്കിലും മലയാളത്തിൽ ജയറാമിന് അവസരങ്ങൾ തീരെ കുറവായിരുന്നു. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം ‘മകൾ’  വലിയ രീതിയിൽ പാജയപ്പെട്ടിരുന്നു.

ജയറാം എന്ന നടന്റെ കരിയറിൽ മികച്ച ചിത്രങ്ങൾ സമ്മാനിച്ചത് രാജസേനൻ എന്ന സംവിധായകനാണ്. പക്ഷെ ഇവർക്ക് ഇടയിൽ പിന്നീട് പിണക്കം ഉണ്ടാകുകയും, ഈ കൂട്ടുകെട്ട് പിരിയുകയുമായിരുന്നു. ഇപ്പോഴിതാ ഇവരെ കുറിച്ച് പറഞ്ഞുകൊണ്ട് പ്രൊഡക്ഷൻ കൺട്രോളർ മണക്കാട് രാമചന്ദ്രൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ, ജയറാം സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയം, പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ ജയറാം ഒരുപാട് പേരെ കറക്കിയിട്ടുണ്ട്. ചെറിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ പറ്റിച്ചിട്ടുണ്ട്. ലാല്‍ജോസ് കഥ പറയാന്‍ പോയപ്പോള്‍ ഡേറ്റ് കൊടുത്തില്ല. ഒരുപാട് പേരെ ചുമ്മാ നടത്തിയിട്ടുണ്ട്. ഈ ദിവസം തുടങ്ങാം, പിന്നെ തുടങ്ങാം എന്നൊക്കെ പറയും. ആ പാവം പിടിച്ചവർ അത് വിശ്വസിച്ച് പോകും. എന്നാല്‍ അവസാനം ഈ സമയത്ത് മറ്റൊരാള്‍ക്ക് കൊടുത്തെന്ന് അറിയും.


ജയ,റാമിന്റെ ഇപ്പോൾ ഈ കാണുന്ന താരപരിവേഷം അത് രാ,ജസേനൻ സമ്മാനിച്ചതാണ്. അവർ ഒരുമിച്ച എല്ലാ പടങ്ങളും ഹിറ്റായിരുന്നു. രാജസേനന്റെ അടുത്ത് നിന്നും പോയാല്‍ തനിക്ക് ഇതിലും നല്ല വേറെ പടങ്ങൾ ചെയ്യാം എന്ന ഉദ്ദേശം ജയറാമിന് വന്നിരിക്കും. ആ പടം വേണ്ട, ഈ പടം ആണ് മറ്റേതിനേക്കാള്‍ നല്ലത് എന്ന് പറഞ്ഞ് ജയറാമിനെ തെറ്റിക്കുന്ന ഓരോ ടീമുകള്‍ അന്ന് കൂടെ ഉണ്ടായിരുന്നു. സ്ഥിരം ഇങ്ങനെ രാജസേനന്റെ സിനിമകൾ തന്നെ ചെയ്തുകൊണ്ടിരുന്നാൽ ഇങ്ങനെ ആയിപ്പോകും, എന്നൊക്കെ പറഞ്ഞ് അവർ ജയറാമിനെ തിരുത്തി. പക്ഷെ ജയറാം പക്ഷെ അവരുടെ ആരുടെയും വാക്കുകൾ കേൾക്കാൻ പാടില്ലായിരുന്നു.

ജയറാമിന് മാത്രമല്ല രാജസേനനും അബദ്ധം പറ്റി, മറ്റു ഒരുപാട് നായകന്മാർ ഉണ്ടായിരുന്നിട്ടും അയാൾ ജയറാമിനെ തന്നെ പിടിച്ച് അങ്ങനെ മുന്നോട്ട് പോയി. വേറെ നടന്‍മാരെ അന്വേഷിച്ച് പോയില്ല. പെട്ടന്ന് ഒരു ദിവസം ജയറാം ഇട്ടിട്ട് പോയപ്പോള്‍ ഇങ്ങേര്‍ക്ക് വേറെ പിടിയില്ലാതെ ആയിപോയി. വേറെ പടങ്ങള്‍ ചെയ്ത് ഫീൽഡിൽ പിടിച്ച് നിന്നില്ല. നല്ല നടന്‍മാരെ പിന്നീട് കിട്ടിയതുമില്ല. വീണ്ടും രാജസേനന്‍ ജയറാമിനെ കൊണ്ടുവന്നാല്‍ പഴയ കുപ്പിയില്‍ കഷായം ഒഴിക്കുന്നത് പോലെ ആയിരിക്കും. രാജസേനന്‍ പുതുമുഖങ്ങളെ വെച്ച് പടം ചെയ്താല്‍ അത് ഹിറ്റ് ആകും. പക്ഷെ അദ്ദേഹം പിന്നെ അത്ര ഉത്സാഹത്തോടെ ഒന്നിനും നിന്നില്ല എന്നും മണക്കാട് രാമചന്ദ്രൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *