പാർവതി ശബരിമലയിൽ എത്തിയതിനെ തുടർന്നാണ് വിമർശനം ഉയർന്നത് ! പണമുള്ളവർക്ക് എന്തുവാകാം ! എന്നാൽ സത്യാവസ്ഥ ഇതാണ് !

മലയാളികൾ ഏറെ സ്നേഹിക്കുന്ന താര ജോഡികളാണ് ജയറാമും പാർവതിയും. സിനിമയിലെ തങ്ങളുടെ ഇഷ്ട ജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ അത് മലയാളികൾക്ക് വളരെ സന്തോഷം തരുന്ന ഒന്നായിരുന്നു. ഇവരുടെ ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ സംസാര വിഷയമാകറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പാർവതിയും ജയറാമും ഇപ്പോൾ ശബരിമലയിൽ ദർശനം നടത്തുന്ന ചിത്രം ജയറാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇതൊരു സംസാര വിഷയമായി മാറിയത്.

കറുപ്പ് വസ്ത്രമണിഞ്ഞ് ഇരുവരും അയ്യനെ തൊഴുതു നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ശബരിമലയില്‍ എത്തി അയ്യപ്പ ദര്‍ശനം നടത്താനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി പേര്‍ എത്താറുണ്ട്. സെലിബ്രിറ്റകളടക്കം ഷൂട്ടിനിടയിലും വ്രതം നോറ്റ് എത്താറുണ്ട്. സ്ത്രീകള്‍ക്ക് പ്രായവുമായി ബന്ധപ്പെട്ട് ചില നിബന്ധനകള്‍ ക്ഷേത്രത്തിൽ ഉള്ളതിനാൽ പെൺകുട്ടികൾ ഋതുമതി ആകുന്നതിന് മുമ്പും, അതിനു ശേഷം അൻപത് വയസിനു ശേഷവുമാണ് സ്ത്രീകൾക്ക് ക്ഷേത്ര പ്രവേശനമുള്ളൂ. ചെറുപ്പത്തിൽ അയ്യപ്പ ദര്‍ശനം സാധ്യമായില്ലെങ്കില്‍ പിന്നെ വര്‍ഷങ്ങളോളം കാത്തിരുന്ന ശേഷമെ അത് സാധ്യമാകൂ.

ഇപ്പോഴിതാ പാർവതി ക്ഷേത്ര ദർശനം നടത്തിയതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇരുമുടിക്കെട്ടേന്തി കന്നിക്കാരിയായി മലചവിട്ടി നടി പാര്‍വതി അയ്യപ്പ സ്വാമിക്ക് പുഷ്പാഭിഷേക വഴിപാടും നടത്തി. ചെന്നൈ മഹാലിംഗം ക്ഷേത്രത്തില്‍ നിന്ന് കെട്ടുമുറുക്കി കഴിഞ്ഞ ദിവസം സന്ധ്യയ്ക്കാണ് സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. ചെറുപ്പത്തില്‍ ശബരിമല ദര്‍ശനം നടത്താന്‍ കഴിയാതെ വന്നതിനാല്‍ 50 വയസ് കഴിഞ്ഞ് 41 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് പാര്‍വതി ദര്‍ശനത്തിനായി വന്നത്. പമ്പയിൽ നിന്ന് നീലിമല വഴി നടന്നാണ് മല കയറിയത്. ദീപാരാധനയും പടിപൂജയും കണ്ട് തൊഴുതു. പിന്നെയാണ് പുഷ്പാഭിഷേകം നടത്തിയത്. രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതും കണ്ടു പാര്‍വതി.

ജയറാം ഇതിന് വർഷംതോറും അയ്യനെ കാണാൻ എത്താറുണ്ട്. ഇത് ആദ്യമായിട്ടാണ് ഇരുവരും ഒന്നിച്ച് എത്തിയത് . എന്നാൽ മറ്റു ചിലർക്ക് ഇപ്പോൾ പാർവതിയുടെ പ്രായമാണ് പ്രശ്‌നമാകുന്നത്. പാര്‍വതിക്ക് അറുപത് വയസ് കഴിഞ്ഞുവോ എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. കാശുള്ളത് കൊണ്ട് എന്തുമാകാം എന്ന തരത്തിലും കമന്റുകൾ യെത്തുന്നുണ്ട്. എന്നാൽ പാർവതിക്ക് ഇപ്പോൾ പ്രായം 53 ആണ് എന്നും, അൻപത് വയസ് കഴിഞ്ഞ് ആർത്തവം നിലച്ച ഏതൊരു സ്ത്രീക്കും ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *