ജയസൂര്യ നല്ല നടനാണ്, നല്ല തിരക്കഥയും ! വളരെ പ്ലാൻഡ് ആയ ഒന്നാണ് കളമശ്ശേരിയിൽ നടന്നത് ! വിമർശിച്ച് മന്ത്രി ! പറഞ്ഞ വക്കിൽ ഉറച്ച് ജയസൂര്യ !

കഴിഞ്ഞ ദിവസം കർഷർകക്ക് വേണ്ടി ജയസൂര്യ പറഞ്ഞ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് നൽകാത്തതിന്റെ പ്രതിഷേധം മന്ത്രി ഉള്ള അതേ വേദിയിൽ തുറന്ന് സംസാരിച്ച ജയസൂര്യ പറഞ്ഞത് ഇങ്ങനെ കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ്  ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നും ജയസൂര്യ വിമർശിച്ചിരുന്നു.കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയിലായിരുന്നു കൃഷി മന്ത്രിയെയും വ്യവസായ മന്ത്രിയെയും സാക്ഷിയാക്കി നടന്‍ പ്രതികരിച്ചത്. തന്റെ സുഹൃത്തും നെല്‍ കര്‍ഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വാക്കുകൾ.

ആറുമാസം മുമ്പ് സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. എന്നാൽ അതേ വേദിയിൽ ജയസൂര്യക്കുള്ള മറുപടി മന്ത്രി നൽകിയിരുന്നു വാക്കുകൾ ഇങ്ങനെ, കൃഷ്ണ പ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കുടിശിക വരുത്തിയത് കൊണ്ടാണ് നെല്‍ കര്‍ഷകന് കുടിശിക വന്നത്. ബാങ്ക് കണ്‍സോഷ്യം വഴി കുടിശിക കൊടുത്ത് തീര്‍ക്കുകയാണ്. കൃഷ്ണ പ്രസാദ് സപ്ലെക്കോക്ക് നല്‍കിയ നെല്ലിന്റെ പണം മുഴുവന്‍ വാങ്ങിയെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

ശേഷം നടന്റെ വിമര്‍ശനത്തിനെതിരെ പ്രതികരിച്ച് ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ, ജയസൂര്യ നല്ല അഭിനേതാവാണെന്നും, എന്നാൽ ജനങ്ങളുടെ മുന്നിലല്ല അഭിനയം കാഴ്ചവെയ്‌ക്കേണ്ടത് എന്നും മന്ത്രി പറഞ്ഞു. ജയസൂര്യയുടേത് നേരത്തെ തീരുമാനിച്ച് പറഞ്ഞുറപ്പിച്ച് പ്രതികരണമായിരുന്നുവെന്നും കൃഷി മന്ത്രി കുറ്റപ്പെടുത്തി. നടനും സുഹൃത്തുമായ കൃഷ്ണ പ്രസാദ് ഉൾപ്പെടെ പാടശേഖരത്തിലെ മുഴുവൻ ആളുകളും മാസങ്ങൾക്ക് മുൻപ് തന്നെ നെല്ലിന്റെ വില വാങ്ങിച്ചതാണെന്നും അവർക്ക് നെല്ലിന്റെ പൈസ കിട്ടിയില്ലെന്നാണ് പറയുന്നത് എന്നും പി പ്രസാദ് പറഞ്ഞു. ജയസൂര്യ നല്ല അഭിനേതാവാണ്, അദ്ദേഹത്തിലെ നടനെ ആദരവോടെയാണ് കാണുന്നത്. എന്നാൽ ജനങ്ങളുടെ മുന്നിലല്ല അഭിനയിക്കേണ്ടത് എന്ന് കൃഷി മന്ത്രി പറഞ്ഞു. അത് കേവലമായ ഒരു നാട്യം മാത്രമായിപ്പോയി എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്നലെ അവിടെ നടന്നത് തികച്ചും വളരെ പ്ലാൻഡ് ആയ ഒന്നാണ് കളമശ്ശേരിയിൽ നടന്നത്. നല്ല തിരക്കഥയുണ്ട്, എന്നാലത് യാഥാർത്ഥ്യങ്ങളുടെ മുന്നിൽ പൊളിഞ്ഞുപോകുന്ന ഒന്നായിപ്പോയി. അത്തരമൊരു തിരക്കഥയ്ക്ക് മുന്നിൽ ജയസൂര്യയെപ്പോലുള്ളവർ ആടരുത് എന്നാണ് അപേക്ഷ. ഇപ്പോൾ എല്ലാവരും കൃഷിയിൽ നിന്ന് മാറിപ്പോകുന്നുവെന്ന് അദ്ദേഹത്തെ ആരോ പറഞ്ഞ് പറ്റിച്ചിരിക്കുകയാണ്. ചില അജണ്ടകൾ ഭാഗികമായി തയ്യാറാക്കിയ തിരക്കഥയാണെന്നും അത് റിലീസായ അന്ന് തന്നെ പൊട്ടിപ്പോകുന്നു എന്നത് ദയനീയമായ കാര്യമാണെന്നും പി പ്രസാദ് പരിഹസിച്ചു.

എന്നാൽ തനിക്ക് നെല്ലിന്റെ പണം കിട്ടി എന്നും പക്ഷെ താൻ സമരം ചെയ്യുന്നതും ജയസൂര്യ പറഞ്ഞതും സാധാരക്കാരായായ അനേകം കർഷകരെ കുറിച്ചാണ്, സാധാരക്കാരായ ചെറിയ കർഷകർക്ക് ഇപ്പോഴും ആ നെല്ലിന്റെ പണം കിട്ടിയിട്ടില്ലെന്നും സർക്കാർ അവരെ തഴയുകയാണ് എന്നും കൃഷ്ണപ്രദാസ് പറഞ്ഞു. പറഞ്ഞ വാക്കിൽ താൻ ഉറച്ചു തന്നെ നിൽക്കുമെന്ന് ജയസൂര്യയും പ്രതികരിച്ചു. ജയസൂര്യക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ പിന്തുണയ ലഭിക്കുന്നത്. ജയസൂര്യക്ക് പിന്തുണ അറിയിച്ച് മലയാളികൾ !

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *