നമുക്ക് നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാം ! മിനിസ്റ്ററാണെങ്കിലും സ്പീക്കര്‍ ആണെങ്കിലും ആ സ്ഥാനത്തിരിക്കുന്നത് ഒരു വിശ്വാസം ഉള്ളതുകൊണ്ടാണ് ! പ്രതികരിച്ച് ജയസൂര്യ !

സ്പീക്കറുടെ മിത്ത് വിവാദം ഇപ്പോഴും അണയാത്ത ജ്വാലയായി ആളിക്കത്തുകയാണ്. നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസവും  വിഷയത്തിൽ നടത്തിയ പ്രസംഗം വളരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ നടൻ ജയസൂര്യ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്താതെ സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിച്ച്‌ ജീവിക്കാൻ ഓരോ മനുഷ്യനും ആവകാശമുണ്ടെന്ന് ജയസൂര്യ പറയുന്നത്.

എറണാകുളത്ത് ഗണേശോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയസൂര്യ, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ഇത്രയും നല്ലൊരു ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചതിന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്. വിശ്വാസമാണോ മിത്താണോ എന്നുള്ളതൊക്കെ ഓരോരുത്തരുടെ വിശ്വാസമാണ്. നമ്മള്‍ നമ്മളുടെ വിശ്വാസമാണ് വലുത് എന്നൊന്നും പറയേണ്ട. ആരും എന്തും വിശ്വസിച്ചോട്ടെ, പക്ഷേ നമുക്ക് നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാമല്ലോ.

നമുക്ക് ഒരിക്കലും ഒരു ദോഷം  ചെയ്യാത്തിടത്ത്  മറ്റുള്ളവരുടെ വിശ്വാസത്തെ തിരുത്താൻ ഒന്നും പോകേണ്ട. ശാസ്ത്രത്തെ നമ്മള്‍ വിശ്വസിക്കുന്നുണ്ട്. അതിലൂടെ തന്നെയാണ് നമ്മള്‍ ജീവിക്കുന്നത്. പക്ഷെ, നമ്മുടെ വിശ്വാസങ്ങളെയും നമ്മള്‍ മുറുകെ പിടിക്കുന്നു. ഇലക്‌ട്രിസിറ്റി ശാസ്ത്രത്തിന്റെ കണ്ടുപിടുത്തമാണ്. പഞ്ചസാര പോലും ശാസ്ത്രത്തിന്റെ കണ്ടുപിടുത്തമാണ്. പക്ഷെ, പഞ്ചസാരയുടെ മധുരം എങ്ങനെ പറയും. പറയാൻ വാക്കുകള്‍ ഇല്ല. ചില കാര്യങ്ങള്‍ നമുക്ക് അനുഭവിക്കാനെ പറ്റൂ’.

ഏത് മതത്തിൽ ഉള്ളവരായാലും പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്നത് അനുഭൂതിയാണ്. അതെങ്ങനെ വാക്കുകള്‍ കൊണ്ട് പറയും. ഹിന്ദു എന്ന് പറയുന്നത് ഒരു സംസ്‌കാരമാണ്. എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും നമ്മള്‍ ബഹുമാനിക്കണം. എനിക്ക് നിങ്ങള്‍ നല്‍കിയ വിശ്വാസമാണ് എന്നെ നടനാക്കിയത്. അതുപോലെ തന്നെ മിനിസ്റ്ററാണെങ്കിലും സ്പീക്കര്‍ ആണെങ്കിലും ആ സ്ഥാനത്തിരിക്കുന്നത് നമ്മുടെ വിശ്വാസം കൊണ്ടാണ്. ആ വിശ്വാസം നമുക്ക് മുറുകെ പിടിക്കണം. നമ്മുടെ സംസ്‌കാരത്തെ നമുക്ക് മുറുകെ പിടിക്കാൻ സാധിക്കട്ടെ’- ജയസൂര്യ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *