ഇനിയെങ്കിലും നേതാക്കളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ചാവേർ ആയി സ്വന്തം ജീവിതം ഹോമിക്കാതിരിക്കാൻ ഈ ഹൈക്കോടതി വിധി ഒരു പാഠമാകട്ടെ ! ജോയ് മാത്യു !

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധിക്കപെട്ടിട്ടുള്ള നടനാണ് ജോയ് മാത്യു, അദ്ദേഹം ഒരു നടൻ എന്നതിനപ്പുറം തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളും അഭിപ്രയങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ജോയ് മാത്യു തന്നെ  തിരക്കഥ എഴുതി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ‘ചാവേർ’ എന്ന സിനിമ ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലില്‍ തെരഞ്ഞെടുത്ത പ്രദർശിപ്പിക്കാൻ പോകുന്നതിന്റെ സന്തോഷം അറിയിച്ചിരിക്കുകയാണ് അദ്ദേഹം.

ജോയ് മാത്യു സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, ടി പി വധക്കേസ് സംബന്ധിച്ച് ഹൈക്കോടതി വിധി വരുമ്പോൾ തന്നെ “ചാവേർ “ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ.. കീഴടക്കാൻ ഫെസ്റ്റിവൽ ലോകങ്ങൾ നിരവധി. ഇനിയെങ്കിലും നേതാക്കളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ചാവേർ ആയി സ്വന്തം ജീവിതം ഹോമിക്കാതിരിക്കാൻ ഈ ഹൈക്കോടതി വിധി ഒരു പാഠമാകട്ടെ.. (കമന്റ് ബോക്സിൽ മനോരോഗികൾ വന്ന് നിരങ്ങും ,മൈൻഡ് ചെയ്യണ്ട)…

അദ്ദേഹത്തിന്റെ ഈ പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്… ഒരു മൂവി കാണുമ്പോൾ അവസാനം വരെ ആ ഒരു ഫീൽ കിട്ടണം.. ചാവേർ കണ്ടപ്പോൾ 100%.. അവസാനത്തെ ഓരോ വെടിയുണ്ടയും നമ്മുടെ നെഞ്ചിൽ വന്നു തറയ്ക്കുന്നിടത്താണ് സിനിമയുടെ വിജയം..  സഖാപ്പികളുടെ മൂട്ടിലാണ് ഓരോ ഉണ്ടയും കേറിയത്.. ചാവേറുകളുടെ പ്രത്യേകത അവ സ്വബുദ്ധിയില്ലാതെ മറ്റുള്ളവർ കീ കൊടുത്തു വിടുന്ന റോബോട്ടുകളെ പ്രവർത്തിക്കുക എന്നതല്ലേ? അത്തരക്കാർക്ക് ജ്ഞാനത്തിൻ്റെയും, ബോധത്തിൻ്റെയും കിരണങ്ങളാൽ ഒരു ആത്മസംസ്ക്കരണത്തിന് ഇട വരട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ നമുക്കാകൂ… എന്നൊക്കെയാണ് കമന്റുകൾ…

അതുപോലെ ജോയ് മാത്യു കെ കെ രമയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിച്ചത്. ആ വാക്കുകൾ ഇങ്ങനെ, പോരാളികൾക്കൊപ്പം നിൽക്കുക എന്നത്.. എനിക്ക് ആവേശമാണ്.. പോരാളി എന്ന് പേര് ഏച്ചുകെട്ടി നടക്കുന്ന ഊച്ചാളി ഷാജിമാരുള്ള നാട്ടിൽ പ്രത്യേകിച്ചും.. എന്നാണ് അദ്ദേഹം കുറിച്ചത്.  കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം പരോക്ഷമായി പിണറായി സർക്കാരിനെ വിമർശിച്ച് എത്തിയിരുന്നു, ഒരു ഏണിയുടെ പടം പങ്കുവെച്ചുകൊണ്ട് ജോയ് മാത്യു കുറിച്ചത് ഇങ്ങനെ, കേറിവരാനല്ല ഇറങ്ങിപ്പോകാനാണ് ഈ ഗോവണി.. ഈ ഗോവണിയുടെ പേരാണ് ധാർമികത.. (കമന്റ് ബ്ലോക്സിൽ വരുന്ന മനോരോഗികൾക്ക് പെട്ടെന്ന് മനസ്സിലാകാതിരിക്കാനാണ് symbolic ആക്കിയത് എന്നും അദ്ദേഹം കുറിച്ചിരുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *