പതാകയിലും പ്രൊഫൈലിലും ചെഗുവേര, എന്നാല്‍ നമ്മുടെ ചുടുചോറ് വാരികള്‍ക്ക് താല്‍പ്പര്യം കൊടി, കിര്‍മാണി, ട്രൗസര്‍ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ് ! വിമർശിച്ച് ജോയ് മാത്യു !

മലയാള സിനിമയിലെ ശ്രദ്ധേയ നടൻ എന്നതിനപ്പുറം തന്റെ നിലപാടുകൾ സ്മൂഹ മാധ്യമങ്ങളിൽ കൂടി ഉറക്കെ വിളിച്ചുപറയാറുള്ള അദ്ദേഹം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന പോസ്റ്റ് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ മരണത്തില്‍ എസ്‌എഫ്‌ഐയെ കടുത്ത ഭാഷയില്‍ വിമർശിച്ച് ജോയ് മാത്യു പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പതാകയിലും പ്രൊഫൈലിലും ചെഗുവേര. എന്നാല്‍ നമ്മുടെ ചുടുചോറ് വാരികള്‍ക്ക് താല്‍പ്പര്യം കൊടി, കിര്‍മാണി, ട്രൗസര്‍ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ് എന്ന് ജോയ് മാത്യു പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പരിഹാസം.

അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, പതാകയില്‍ ചെഗുവേര,പ്രൊഫൈലും ചെഗുവേരതന്നെ, പിന്നെ എവിടെയൊക്കെ തിരുകാമോ അവിടെയൊക്കെ തിരുകാനും ചെ തന്നെ. പോരാത്തതിന് ഇടക്കൊക്കെ ചെഗുവേരയുടെ മകളാണെന്ന് പറഞ്ഞു ഒരു സ്ത്രീയെ വിദേശത്ത് നിന്നും ഇറക്കും. എന്നാല്‍ നമ്മുടെ ചുടുചോറ് വാരികള്‍ക്ക് അതിനേക്കാള്‍ താല്‍പ്പര്യം കൊടി, കിർമാണി, ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ്. അതുകൊണ്ടാണ് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയെ അതിക്രൂരമായി അവർ കൊലക്ക് കൊടുത്തത്.

ചുടുചോറ് വാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവരെ കുറ്റവാളികളാക്കി വളർത്തിയെടുക്കാൻ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉള്ളിടത്തോളം ഇത്തരം അരും കൊലകള്‍ തുടരും ഈയൊരു പ്രാകൃത കാലത്ത്ത് ജീവിക്കുന്നത് കൊണ്ടാണ് നാം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിക്കുന്നു എന്ന് കുറ്റബോധം തരിമ്പുമില്ലാത്ത നമുക്ക് പറയാൻ പറ്റുന്നത്. ജോയ് മാത്യു കുറിച്ചു. എന്നത്തേയും പോലെ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് കാമം ചെയ്യുന്നത്.

അതിൽ ഒരു കമന്റ് ഇങ്ങനെ,  താലിബാൻ നാണിച്ചു തല താഴ്ത്തി നിൽക്കും എസ്. എഫ് ഐ യുടെ മുമ്പിൽ. കേട്ടാൽ നെഞ്ചു തകരുന്ന ക്രൂരതയാണ് കാമ്പസുകളിൽ ഈ ഭീകരന്മാർ അഴിച്ചുവിടുന്നത്. ഇത് ഒരു വിദ്യാർഥി പ്രസ്ഥാനമേയല്ല. ഒരു വിദ്യാർഥിയെ വിചാരണ ചെയ്ത് അടിച്ചും, തൊഴിച്ചും കൊ,ന്ന് കെട്ടിത്തൂക്കിയിട്ടും ഒരൊറ്റ സാംസ്കാരിക നായകനും വിഷമമില്ല.. നിരോധിക്കണം ക്യാമ്പ്സ് രാഷ്ട്രീയം… എന്നാണ് ഒരാൾ കമന്റ് ചെയ്തത്..

അതുപോലെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റ സിനിമ ചാവേർ ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ കീഴടക്കാൻ ഫെസ്റ്റിവലിൽ എത്തി എന്ന സന്തോഷ വാർത്ത പങ്കുവെച്ചിരുന്നു. ഇനിയെങ്കിലും നേതാക്കളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ചാവേർ ആയി സ്വന്തം ജീവിതം ഹോമിക്കാതിരിക്കാൻ ഈ ഹൈക്കോടതി വിധി ഒരു പാഠമാകട്ടെ എന്നും അദ്ദേഹം കുറിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *