‘കേറിവരാനല്ല ഇറങ്ങിപ്പോകാനാണ് ഈ ഗോവണി, ഈ ഗോവണിയുടെ പേരാണ് ധാർമികത ! കമന്റ് ബ്ലോക്സിൽ വരുന്ന മനോരോഗികൾക്ക് പെട്ടെന്ന് മനസ്സിലാകാതിരിക്കാനാണ് സിംബോളിക് ആക്കിയത് ! ജോയ് മാത്യു !

മലയാളത്തിലെ തന്നെ ഏറെ ശ്രദ്ധേയ നടൻ എന്നതിനപ്പുറം സാമൂഹ്യ വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്ന് പറയാറുള്ള അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ ഏറെ ശ്രദ്ധ നേടാറുണ്ട്, പിണറായി സർക്കാരിനെ പരിഹസിച്ചും വിമർശിച്ചും അദ്ദേഹം മിക്കപ്പോഴും പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ മുഖ്യമന്ത്രി  പിണറായി വിജയനെ പരിഹസിച്ച് അദ്ദേഹം പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഒരു ഏണിയുടെ പടം പങ്കുവെച്ചുകൊണ്ട് ജോയ് മാത്യു കുറിച്ചത് ഇങ്ങനെ, കേറിവരാനല്ല ഇറങ്ങിപ്പോകാനാണ് ഈ ഗോവണി.. ഈ ഗോവണിയുടെ പേരാണ് ധാർമികത.. (കമന്റ് ബ്ലോക്സിൽ വരുന്ന മനോരോഗികൾക്ക് പെട്ടെന്ന് മനസ്സിലാകാതിരിക്കാനാണ് symbolic ആക്കിയത് എന്നും അദ്ദേഹം കുറിച്ചു.. എന്നത്തേയും പോലെ അദ്ദേഹത്തിനെ വിമർശിച്ചും പരിഹസിച്ചും പോസ്റ്റുകൾ വരുന്നുണ്ട്. Pv എന്നാൽ പണം വാരൽ എന്നാണ് ഇറങ്ങിപ്പോവാൻ തത്കാലം തീരുമാനം ഇല്ല..

സുപ്രീം കോടതിയിൽ മിനിറ്റ് നു ലക്ഷങ്ങൾ ഫീസുള്ള വക്കീലന്മാരെ ഞങ്ങൾ കൊണ്ട് വരും ഞങ്ങടെ നേതാവിന്റെ കുടുംബതിന് വേണ്ടി അതിനു വേണ്ടി സർക്കാർ ജീവനക്കാരുടെ സാലറി കട്ടിങ് ഉണ്ടാവും, ബക്കറ്റ് പിരിവും ഉണ്ടാവും, മടിയിൽ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ… സമൂഹത്തിൽ നിന്നും ധാർമ്മികതയും നീതിബോധവും ഇല്ലാതാക്കിയ ഭരണകർത്താവ് എന്ന നിലയിലായിരിക്കും, ശ്രീ പിണറായി വിജയനെ ചരിത്രം അടയാളപ്പെടുത്തുക… എന്നിങ്ങനെ പോകുന്നു കമന്റുകൾ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഇപ്പോൾ വലിയ പ്രതിസന്ധി നേരിടുന്ന സമയമാണ്, മാസപ്പടിക്കേസിൽ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ അച്ഛനും മകൾക്കുമെതിരെ വ്യാപകമായ വിമർശനവും പരിഹാസവുമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് നല്‍കിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ പ്രമോട്ടര്‍മാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി എന്നത് തന്നെയാണ് ഇപ്പോൾ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങൽ എപ്പിച്ചിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *