അടുത്ത സുഹൃത്ത് ആയിരുന്നിട്ടും മോഹൻലാലിനെ ആ ഒരൊറ്റ കാര്യത്തിന് കമൽ ഹാസൻ പരസ്യമായി വിമർശിച്ചു ! സംഭവം ഇങ്ങനെ !

ഇന്ന് ഇന്ത്യൻ സിനിമ ആരാധിക്കുന്ന നടന്മാരിൽ മുൻനിരയിൽ  നിൽക്കുന്ന നടനാണ് കമൽ ഹാസൻ, ഉലകനായകൻ എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്, ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം വിക്രം സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിലെ നടന്മാരായ ജയറാം മോഹൻലാൽ എന്നിവർ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ്. എന്നാൽ എപ്പോഴും മോഹൻലാലിനെ സപ്പോർട്ട് ചെയ്തു സംസാരിച്ചിരുന്ന ഹാസൻ ഒരിക്കൽ മാത്രമാണ് മോഹൻലാലിനെ എതിർത്ത് സംസാരിച്ചത്. അത് ഇപ്പോൾ വലിയ രീതിയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.

കമലിന്റെ വാക്കുകൾ ഇങ്ങനെ,  തനിക്ക് തെറ്റ് എന്ന് തോന്നുന്നത് ഇനി ഇപ്പോൾ എത്ര അടുപ്പമുള്ള ആളായാലും അത് തുറന്ന് പറയാൻ ഒരു മടിയും കാണിക്കാത്ത ആളാണ് കമൽ ഹാസൻ, അത്തരത്തിൽ മോഹൻലാലിനെ പരസ്യമായി അദ്ദേഹം വിമർശിക്കാൻ കാരണമായത് നടിക്കെതിരെയുള്ള ആക്രമണത്തെ തുടർന്ന് ആരോപണ വിധേയനായ നടൻ ദിലീപിനെ അമ്മ സംഘടനിയിലേക്ക് തിരിച്ചെടുക്കാൻ ഉള്ള തീരുമാനത്തിനെ തുടർന്നാണ്..

നടിയെ ആക്രമിച്ച വിഷയത്തിൽ അമ്മ സംഘടനാ മൗനം പാലിക്കുകയും, ആരോപണ വിധേയനായ ദിലീപിനെ വീണ്ടും തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തെയും ആണ് അദ്ദേഹം വിമർശിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ ഉൾപ്പെട്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം അമ്മയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട നടനെ അമ്മ തിരിച്ചെടുക്കാൻ തീരുമാനിച്ചതുമുതൽ, സംഘടനയ്ക്കുള്ളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സംഘടനക്ക് എതിരെ കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നിരുന്നത്.

കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാൻ തീരുമാനിച്ച അമ്മ സംഘടനയുടെ തീരുമാനം തെറ്റാണ് എന്നാണ് അദ്ദേഹം പറഞ്ഞത്, തന്റെ വാക്കുകൾ മലയാളം ഇൻഡസ്‌ട്രിയിലെ തന്റെ സുഹൃത്തുക്കളായ സഹപ്രവർത്തകരുമായുള ബന്ധത്തെ ബാധിച്ചേക്കാമെന്നും എന്നാൽ അത് തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ നിന്ന് തന്നെ തടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീ മോഹൻലാൽ എന്റെ പ്രിയ സുഹൃത്താണ്, അതുമാത്രവുമല്ല ഞങ്ങൾ അയൽക്കാരുമാണ്. ഞാൻ പറയുന്നത് എന്റെ കാഴ്ചപ്പാടുകളാണ്, ഒരുപക്ഷെ അതിനോട് അദ്ദേഹം യോജിക്കണം എന്നില്ല, മാത്രമല്ല യോജിക്കാതിരിക്കാനും സാധ്യതയുണ്ട്, പക്ഷേ അതുകൊണ്ട് ഞാൻ എല്ലായ്പ്പോഴും അദ്ദേഹത്തെ കുറിച്ച് നല്ല കാര്യങ്ങൾ പറയണമെന്ന് അത് അർത്ഥമാക്കുന്നില്ല. നാളെ, അവൻ എന്റെ രാഷ്ട്രീയ വീക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, അയാൾക്കു എനിക്കെതിരെ സംസാരിക്കാം, അതും ഒരിക്കലും ഞങ്ങളുടെ ബന്ധത്തെ ബാധിക്കില്ല.

മോഹൻലാൽ ഈ വിഷയത്തിൽ സംഘടനാപരമായ തീരുമാനങ്ങൾ കുറച്ചുകൂടി ആലോചിച്ച് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം, അതുപോലെ ലിംഗസമത്വം അംഗീകരിക്കാനുള്ള മാനസികാവസ്ഥയില്ലാത്ത മലയാളത്തിലെ പുരുഷ താരങ്ങളുടെ മനോസ്ഥിതിയെ കുറിച്ചും അദ്ദേഹം പറയുക ഉണ്ടായി. വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) മുന്നോട്ട് വച്ച അഭിപ്രായങ്ങൾക്കും, അവരുടെ ലക്ഷ്യത്തിനും വേണ്ടി പോരാടുന്ന സ്ത്രീ അഭിനേതാക്കളോടും അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിക്കുകയും ചെയ്തിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *