നാല് ദേശിയ പുരസ്‌കാരങ്ങൾ, 19 ഫിലിം ഫെയർ പുരസ്കാരങ്ങൾ ! 68ൻ്റെ തിളക്കത്തിൽ കമൽ ഹാസൻ ! ആശംസകൾ അറിയിച്ച് ലോകം !

ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനതാരമാണ് നടൻ കമൽ ഹാസൻ. ബാല താരമായി സിനിമയിൽ എത്തിയ കമൽ ഹാസൻ ഇപ്പോഴും അഭിനയ രംഗത്ത് വളരെ സജീവമാണ്. ഇന്ന് അദ്ദേഹം തന്റെ 68 -ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഉലക നായകൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ആക്ഷനും കോമഡിയും റൊമാൻസും സെൻ്റിമെൻസും തുടങ്ങി വൈകാരിക ഭാവതലങ്ങളെ ഓരോ തവണയും വ്യത്യസ്തമായി പകർന്നും കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി വെള്ളിത്തിരയിൽ മാന്ത്രികത സൃഷ്ടിക്കുകയാണ് കമലഹാസൻ എന്ന മായാജാലക്കാരൻ. ഏറ്റവും ഒടുവിൽ ഇറങ്ങിയ വിക്രം എന്ന ചിത്രത്തിന്റെ വിജയ തിളക്കം ഇന്നും കെട്ടടങ്ങിയിട്ടില്ല.

ബാലതാരമായി സിനിമയിൽ എത്തിയ അദ്ദേഹം 1960-ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിൻ്റെ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസിലാണ് കമൽഹാസൻ്റെ തുടക്കം. ഭീംസിങ് സംവിധാനം ചെയ്ത ചിത്രത്തിലെ അരങ്ങേറ്റത്തിലൂടെ മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരം നേടി. ശേഷം 60 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ കണ്ണും കരളും എന്ന ഒരു മലയാളം ചലച്ചിത്രമുൾപ്പെടെ അഞ്ചു ചിത്രങ്ങളിൽ കമൽ ബലതാരമായി അഭിനയിച്ചു. 1975 ല്‍ ഇറങ്ങിയ അപൂര്‍വ്വ രാഗങ്ങളിലൂടെയാണ് നായകനായുള്ള ശ്രദ്ധേയനാകുന്നത്.

പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ കാലമായിരുന്നു. വ്യക്തി ജീവിതത്തിൽ ഒരുപാട് പരാജയങ്ങൾ ഉണ്ടായിരുന്നു എങ്കിലും കരിയറിന്റെ തിളക്കം അതെല്ലാം മായിച്ചു കളയുക ആയിരുന്നു. ലോകം മുഴുവൻ ഇന്ന് അദ്ദേഹത്തിന് ജന്മദിനാശംസകൾ അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ മകൾ ശ്രുതി ഹാസനും ഇപ്പോൾ സിനിമ രംഗത്ത് സജീവമാണ്. ഇപ്പോഴതാ അച്ഛന്റെയും അമ്മയുടെയും വേര്പിരിയലിലെ കുറിച്ച് ശ്രുതി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടിയത്.

സത്യത്തിൽ അവരുടെ വിവാഹ മോചനത്തിൽ തനിക്ക് യാതൊരു സങ്കടവും നിരാശയും ഇല്ലായിരുന്നു, അതിലുപരി സന്തോഷമായിരുന്നു. അവർ വേര്പിരിഞ്ഞപ്പോൾ ഒരു മകൾ എന്ന നിലയിൽ തന്നെ അത് നിരാശയിലേക്ക് തള്ളിവിട്ടിരുന്നില്ല, അതുമാത്രവുമല്ല അവർ വ്യത്യസ്തമായ ജീവിതം നയിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷവും ഒരുപാട് ആവേശവുമാണെന്നാണ് തോന്നിയത് എന്നും ശ്രുതി പറയുന്നു.

മോഹൻലാൽ, മമ്മൂട്ടി കേരളം മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി കേരളം മുഴുവൻ അദ്ദേഹത്തിന് ആശംസ അറിയിച്ചിരിക്കുകയാണ്. രണ്ടു വിവാഹ ജീവിതവും ഒരു ലിവിങ് റിലേഷനുമാണ് പരാജയത്തിൽ കലാശിച്ചത്. നടി ഗൗതമി ആയിരുന്നു അദ്ദേഹത്തിന്റെ അവസാന പങ്കാളി. കമൽ  ഒരു നടൻ എന്നതിലുപരി സാങ്കേതിക വിദഗ്ദനാകാനായിരുന്നു തനിക്കു താൽപര്യമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ വെള്ളിത്തിരയിൽ ഇനിയും പിറക്കാനിരിക്കുന്ന അദ്ദേഹത്തിൻ്റെ നടന വൈഭവം പ്രേക്ഷകർക്ക് കാത്തിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *