മൂന്ന് വിവാഹവും പരാജയം ! കമൽ ഹാസന് വേണ്ടി ജീവിതം മാറ്റിവെച്ച നായികമാർ ! ഉലക നായകന്റെ ജീവിതത്തിലെ സ്ത്രീകൾ !

കമൽ ഹാസൻ ഇന്ന് അദ്ദേഹത്തിന്റെ 68 മത് ജന്മദിനം ആഘോഷിക്കുകയാണ്. സിനിമ ലോകത്ത്  അദ്ദേഹത്തിന്റെ സ്ഥാനം അത് എന്നും  ഒരുപടി മുകളിൽ തന്നെ ആയിരുന്നു. പക്ഷെ വ്യക്തി ജീവിതത്തിൽ എന്നും പരാജയങ്ങൾ ആയിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ആദ്യ വിവാഹം 1978 ൽ ആയിരുന്നു, വാണി ഗണപതി എന്ന ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസർ ആയിരുന്നു, പക്ഷെ 1988 ൽ ആ ബന്ധം അവസാനിച്ചു. ശേഷം അതെ വര്ഷം തന്നെ സരിക എന്ന യുവതിയെ വിവാഹം കഴിച്ചു. ഈ ബദ്ധത്തിൽ ഇവർക്ക് രണ്ടു മക്കളുണ്ട് ശ്രുതി ഹാസനും, അക്ഷര ഹാസനും. പക്ഷെ 2004 ൽ ഇവർ വേർപിരിഞ്ഞിരുന്നു.. വീണ്ടും അതെ വർഷം തന്നെ പ്രശസ്ത നടി ഗൗതമിയെ വിവാഹം കഴിച്ചിരുന്നു… പക്ഷെ നിർഭാഗ്യവശാൽ ആ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല.

വിവാഹം മാത്രമല്ല പ്രണയങ്ങളും ഒട്ടും കുറവായിരുന്നില്ല. ഈ അറുപത്തി എട്ട് വർഷത്തിനുള്ളിൽ ഒരുപാട് സ്ത്രീകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വന്നുപോയി. പഴയകാല നടി ശ്രീവിദ്യ, നർത്തകി വാണി ഗണപതി, ഗുജറാത്തി നടി സരിക മുതൽ നടി സിമ്രാൻ ബഗ്ഗയും ,ഗൗതമിയും വരെയുള്ള കമലിന്റെ ബന്ധങ്ങൾ സിനിമാ പ്രേമികൾ അറിയാവുന്നതാണ്. ഒരുകാലത്ത് സിനിമ ലോകമാണ് മുഴുവൻ അറിഞ്ഞ പ്രണയമായിരുന്നു ശ്രീവിദ്യയുടെയും കമലിന്റെയും. തന്നേക്കാൾ രണ്ടുവയസ് മൂത്ത ശ്രീവിദ്യയെ കമൽ പ്രണയിച്ചു.തന്റെ ഹൃദയം തന്നെ കമലിന് സമർപ്പിച്ച മട്ടായിരുന്നു ശ്രീവിദ്യക്ക്. പക്ഷെ അത് തകർന്ന് പോയി.

ശേഷം രണ്ടു വിവാഹം അത് ആദ്യ വിവാഹമായ വാണി ഗണപതിയിൽ മക്കളൊന്നും കമലിന് ഉണ്ടായിരുന്നില്ല. 1988ൽ സരികയെ കണ്ടുമുട്ടുന്നത് വരെ വാണിയുടേയും കമലിന്റേയും ദാമ്പത്യം സുഖമമായി പോവുകയായിരുന്നു. വാണിയുമായുള്ള വിവാ​ഹ ജീവിതം അവസാനിക്കും മുമ്പ് തന്നെ കമൽ സരികയുമായി പ്രണയത്തിലായി. വാണിയിൽ നിന്ന് നിയമപരമായി വേർപിരിയുന്നതിന് മുമ്പ് തന്നെ സരികയുമായി കമൽ ബന്ധം സ്ഥാപിക്കുകയും അവർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. ശേഷം വിവാഹതിരായ ഇവകർക് രണ്ടു പെണ്മക്കള്ണ് ജനിച്ചു.

ശ്രുതിയും അക്ഷരയും, അങ്ങനെ ആ ബന്ധം 16 വർഷം നീണ്ടു, ഈ ബന്ധത്തിൽ കമൽ ഉള്ളപ്പോഴാണ് നടി സിമ്രാനുമായി കമൽ ബന്ധത്തിലാണ് എന്ന വാർത്ത വരുന്നതും അതോടെ സരിക ആത്മഹത്യക്ക് ശ്രമിക്കുകയും ആയിരുന്നു. സിമ്രാനുമായുള്ള കമലിന്റെ ബന്ധം പിന്നീട് അധികം വാർ‌ത്തകളിൽ‌ വന്നില്ല. ശേഷമാണ് നടി ​ഗൗതമിയുമായി കമൽ പ്രണയത്തിലായതും ലിവിങ് റിലേഷൻ തുടങ്ങിയതും.​ പിന്നീട് ​ഏറെക്കാലം ഒരുമിച്ച് ജീവിച്ചതിന് ശേഷം ഇരുവരും 2016ൽ ഇവരും വേർപിരിഞ്ഞു. ശേഷം വിശ്വരൂപം നടി പൂജ കുമാറുമായി കമൽ ഹാസന് ബന്ധമുണ്ടെന്നാണ് അടുത്തിടെയായി പ്രചരിക്കുന്ന ​ഗോസിപ്പുകൾ. കമൽഹാസന്റെ പിറന്നാൾ ആഘോഷത്തിൽ പൂജ കുമാറും പങ്കെടുത്തതായി റിപ്പോർട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *