‘ഒരു അലവലാതി പയ്യൻ നോക്കുന്നപോലെ നോക്കണം’ ! കമൽ ഹാസന്റെ ആ ഒരു നോട്ടം ! കറക്ട് ലുക്കായിരുന്നു ! സംവിധായകന്റെ തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !

ഉലക നായകൻ എന്നാണ് കമൽ ഹാസനെ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ അഭിനയത്തെ വാഴ്ത്താത്ത സംവിധയകാൻ കുറവാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ അദ്ദേഹം എല്ലാ ഭാഷകളിലും സിനിമകൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ തുടക്കകാലത്തെ കുറിച്ച് അധികമാർക്കും അറിയില്ല. ഇപ്പോഴിതാ സംവിധായകൻ രാധാകൃഷ്‌ണൻ കമലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്…

നടി ഷീലയുടെ കൂടെ ഒരു സിനിമയിൽ തുടക്കത്തിൽ കമൽ അഭിനയിച്ചിരുന്നു എന്നും, ആദ്യ ഷോട്ടിൽ തന്നെ അത് വളരെ മനോഹരമാക്കി ഏവരെയും ഞെട്ടിച്ച ആളുകൂടിയാണ് കമൽ എന്നും അദ്ദേഹം പറയുന്നു. രാധാകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ.. ‘പ്രതികാരം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഞാൻ  ആദ്യമായി കമലിനെ കാണുന്നത്. അന്ന് അദ്ദേഹത്തിന്റെ പ്രായം വെറും പതിനാറ് വയസ്സാണ്. ആ സമയത്ത്  അദ്ദേഹം തമിഴ് സിനിമകളിൽ സഹ നടനായി അഭിനയിച്ചു തുടങ്ങിയത്. ഇതിനിടെ മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. ഒന്നരലക്ഷം രൂപ ബജറ്റ് ഇട്ടു. സുധീറിനെ നായകനാക്കിയാലോ എന്ന് ആലോചിച്ചു. പിന്നെ രവി മേനോനെ നോക്കി. ഷീലയാണ് നായികയായി അഭിനയിക്കുന്നത്’.

ആ സമയത്ത് ആരോ സജസ്റ്റ് ചെയ്തത് പ്രകാരം കമൽ ഹാസനെയും ആ സിനിമയിൽ പരിഗണിച്ചു. അന്ന് സൈക്കിളിലിാണ് കമല്‍ അഭിനയിക്കാന്‍ വരുന്നത്. ആദ്യം വെറുതേ ഒന്ന് അഭിനയിപ്പിച്ച് നോക്കാമെന്ന് കരുതിയാണ് വന്നത്. ചിത്രത്തിൽ മല്ലിക, സുകുമാരിചേച്ചി തുടങ്ങിയവരൊക്കെഉണ്ടായിരുന്നു. അതിലൊരു ഷോട്ടില്‍ കമല്‍ ഹാസന്റെ കഥാപാത്രം ഒരു തന്ത്രശാലിയാവും. വലിയൊരു പണക്കാരന്റെ ഭാര്യയായ ഷീലയുടെ കഥാപാത്രത്തെ സ്‌നേഹിച്ചിരുന്ന കഥാപാത്രമാണ് ചെയ്യുന്നത്.

ഷീലയുടെ കഥാപാത്രത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ വേണ്ടി ഒരു ചെറുക്കനെ കൊണ്ട് വന്ന് ഫോട്ടോ എടുപ്പിക്കും. ആ ചെക്കനാണ് കമല്‍ ഹാസന്‍. അന്ന് പത്തൊന്‍പത് വയസാണ് അദ്ദേഹത്തിന്. വിഷ്ണു എന്നാണ് കമല്‍ ഹാസന്റെ കഥാപാത്രത്തിന്റെ പേര്. അവന്‍ ഷീലയുടെ അടുത്ത് വന്നിട്ട് ഒരു അലവലാതി പയ്യന്‍ നില്‍ക്കുന്നത് പോലെ നിന്ന് ഒരു നോട്ടമുണ്ട്… ആ സീനെടുക്കുമ്പോള്‍ കമല്‍ ഹാസന്റെ ഒരു നോട്ടം ഉണ്ടായിരുന്നു. ഓ അത് കറക്ട് ലുക്കാണ്. ഒറ്റഷോട്ടിൽ തന്നെ എല്ലാവരെയും അത്ഭുതപ്പെടുത്തി.

അത് കണ്ടതും അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒരുപോലെ പറഞ്ഞു  ഇവന് ഭയങ്കര ടാലന്റ് ആണെന്ന്. ആ കഥാപാത്രത്തെ ഉൾകൊള്ളലാണ് പെട്ടെന്ന് തന്നെ അദ്ദേഹത്തിന് സാധിച്ചു. അതിന് ശേഷമാണ് ഷീലയുമായിട്ടുള്ള സീന്‍ ചെയ്യുന്നത്. ഒന്നരലക്ഷം പോലും സിനിമയ്ക്ക് ചിലവായില്ല. വലിയ താരങ്ങളൊന്നും ഇല്ലാത്ത ചിത്രമായതിനാല്‍ അത് ആരും ആ ചിത്രം ഏറ്റെടുത്തില്ല. പക്ഷെ ആ സിനിമ സ്വന്തമായി വിതരണം ചെയ്തത് വഴി അക്കാലത്ത് അമ്പത്തിയഞ്ച് ലക്ഷം രൂപ സിനിമയ്ക്ക് ലഭിച്ചുവെന്നും രാധകൃഷ്ണന്‍ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *