‘വിശ്രമ വേളയിലെ വിനോദം എന്ന രീതിയിലാണോ കാർത്തിക സിനിമയെ കാണുന്നത്’ ! അന്ന് കാർത്തികയോട് മമ്മൂട്ടി ചോദിച്ചത് ! വീഡിയോ വൈറൽ !

മലയാളികളുടെ എക്കാലത്തെയും ഇഷ്ട  നടി കാർത്തിക. മലയത്തിൽ  സിനിമകൾ മാത്രമേ നടി ചെയ്തിരുന്നുള്ളു എങ്കിലും  അതെല്ലാം വിജയ കിരീടം നേടിയ ചിത്രങ്ങളായിരുന്നു. ഇപ്പോഴും കാർത്തിക എന്ന നടിക്ക് ആരാധകർ ഏറെയാണ്, കറുത്ത വലിയ പൊട്ടും മെലിഞ്ഞ രൂപമുള്ള കാർത്തിക ഇപ്പോഴും കാഴ്ചയിൽ  ആ പഴയ ആള് തന്നെയാണ്.  ചുരുങ്ങിയ സമയം കൊണ്ട് കാർത്തികക്ക് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാർത്തികയുടെയും മമ്മൂട്ടിയുടേയും ഒരു പഴയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.

കരിയില കാറ്റുപോലെ എന്ന ചിത്രത്തിൽ കാർത്തികയും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിരുന്നു, അതുകൊണ്ടു തന്നെ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. മമ്മൂട്ടി വളരെ പരുക്കനായി തോന്നുമെങ്കിലും വളരെ രസികനായ ആളാണ് മമ്മൂട്ടി എന്ന് പലരും പറയാറുണ്ട്. ഈ വീഡിയോ അതിനുദാഹരണമാണ്. ഇതിൽ കാർത്തികയോട് ചോദ്യങ്ങൾ ചോദിക്കുന്ന മമ്മൂട്ടിയെയാണ് കാണാൻ സാധിക്കുന്നത്. കാര്‍ത്തികയ്ക്ക് സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടോ എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. ഒരു ഹോബി എന്ന നിലയ്ക്ക് ഓക്കെ ആണ്. എന്നായിരുന്നു  കാര്‍ത്തികയുടെ മറുപടി. ഇതിന് മാമൂട്ടിയുടെ മറുചോദ്യം ഇതായിരുന്നു. ഹോബി എന്നാല്‍ വിശ്രമ വേളയിലെ വിനോദം എന്ന രീതിയിലാണോ കാർത്തിക സിനിമയെ കാണുന്നത്  എന്നായിരുന്നു.

അപ്പോൾ കാർത്തിക തനറെ മറുപടി വ്യക്തമാക്കി. അങ്ങനെയല്ല, താൻ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും പഠിത്തം പൂര്‍ത്തിയാക്കിയിട്ട് കുറച്ച് നല്ല മലയാളം സിനിമകള്‍ കൂടി ചെയ്യണം എന്നാണ് ആഗ്രഹം എന്നും, എന്നാൽ   ഇതൊരു പ്രൊഫഷനാക്കി തുടരാൻ താല്പര്യം ഇല്ല എന്നുമായിരുന്നു കാര്‍ത്തികയുടെ മറുപടി. ഇത് കേട്ടതോടെ മമ്മൂട്ടി വിടാന്‍ കൂട്ടാക്കാതെ വീണ്ടും മറുപടിയുമായി എത്തുകയായിരുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ, അഭിനയം എന്നത് ഒരു  പെര്‍ഫോമിംഗ് ആര്‍ട്ടാണ്. അഭിനയകലയാണ്. അതൊരു ദൈവീകമായ സിദ്ധിയാണ്. ഞങ്ങള്‍ക്ക് ആകെയുള്ള ആശാ കേന്ദ്രമാണ് കാര്‍ത്തിക. സിനിമ ഞങ്ങളുടെയെല്ലാം വരുമാന മാർഗവുംകൂടിയാണ്.  നായികമാരില്ലാതെ സിനിമയില്ല. അതുകൊണ്ട് സിനിമയെ ഒരു ഹോബിയായി എടുക്കാതെ പ്രാഫഷന്‍ ആയി എടുക്കൂ കാർത്തിക  എന്നായിരുന്നു മമ്മൂട്ടിയുടെ രസകരമായ പ്രതികരണം.

ഇതിന് വീണ്ടും നടി ഏറെ രസകരമായ മറുപടിയുമായി എത്തി. അങ്ങനെയൊന്നുമല്ല. ഇഷ്ടം പോലെ നല്ല നല്ല നായികമാരുണ്ട്. എന്തിനാ മമ്മൂക്ക എന്നെ ഇങ്ങനെ വെറുതെ വാരുന്നത് എന്ന് ചോദിച്ച് ചിരിക്കുകയായിരുന്നു കാര്‍ത്തിക. ഇ പഴയ വീഡിയോ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. കാർത്തിക ഇതിൽ പറഞ്ഞതുപോലെതന്നെ നല്ല കുറച്ച് സിനിമകൾ ചെയ്ത് താരം സിനിമ മേഖലയിൽ നിന്നും വിട പറയുകയായിരുന്നു. 1988 ലായിരുന്നു ഡോക്ടര്‍ സുനില്‍ കുമാറുമായുള്ള നടിയുടെ വിവാഹം. ഒരു മകൻ. അടുത്തിടെ മകന്റെ വിവാഹം കഴിഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *