മഹാലക്ഷ്മിയുടെ ബെസ്റ്റ്ഫ്രണ്ട് ! കാവ്യാ മാധവന്റെ വീട്ടിലെ പുതിയ അതിഥി ! താര കുടുംബത്തക്കുറിച്ച് കാവ്യയുടെ നാത്തൂൻ പറയുന്നു !
മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് കാവ്യാ മാധവൻ, ബാലതാരമായി സിനിമയിൽ എത്തിയ കാവ്യാ ഇന്ന് സിനിമ ലോകത്തുനിന്നും വിട്ടുനിൽക്കുകയാണ്. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ ഒരു വീട്ടമ്മയായി മാറുകയായിരുന്നു, മകൾ മഹാലക്ഷ്മിയാണ് ഇപ്പോൾ കാവ്യയുടെ ഏറ്റവും വലിയ സന്തോഷം. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ല ദിലീപും കാവ്യയും. പക്ഷെ ഇവരുടെ ഫാൻസ് പേജുകളും ഗ്രൂപ്പുകളൂം വളരെ ആക്റ്റീവാണ്. ഇപ്പോൾ കാവ്യയുടെ ഏറ്റവും അടുത്ത സുഹൃത്തും ഒപ്പം നാത്തൂനുമായ റിയ മിഥുന്‍, സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇപ്പോൾ റിയ പങ്കുവെച്ച ഒരു ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്.
കാവ്യയെ പോലെ ഏവർക്കും വളരെ പരിചിതരാണ് താരത്തിന്റെ കുടുംബവും, തന്റെ കുടുംബമാണ് തനറെ ശക്തിയെന്നും എല്ലായിടത്തും തനിക്ക് കൂട്ടായി കുടുംബവും ഒപ്പമുണ്ടാവുമെന്ന് നേരത്തെ കാവ്യ പറഞ്ഞിരുന്നു. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. എല്ലാ കാര്യങ്ങളിലും ഇവർ ഒന്നിച്ചാണ് തീരുമാനമെടുക്കാറുള്ളത്. അവരൊന്നുമില്ലാത്ത യാത്രകളെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ താന്‍ ചിന്തിക്കുക പോലും ചെയ്യാറില്ലെന്നും കാവ്യ വ്യക്തമാക്കിയിരുന്നു. കാവ്യ മാത്രമല്ല അച്ഛന്‍ മാധവനും അമ്മ ശ്യാമളയും സഹോദരന്‍ മിഥുനും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറുകയായിരുന്നു. മിഥുന്റെ ഭാര്യയും മക്കളുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.
ചേട്ടൻ മിഥുൻ മാധവൻ കാവ്യക്ക് പിന്തുണയുമായി എന്നും ഒപ്പം ഉണ്ടായിരുന്നു, കാവ്യാ ബിസ്നസ്സിലേക്ക് തിരഞ്ഞപ്പോൾ ചേട്ടനും ഒപ്പം ഉണ്ടായിരുന്നു, മിഥുൻ കുടുംബസമേതമായി ഓസ്‌ട്രേലിയയിലാണ് മിഥുന്‍. മിഥുന്റെ ഭാര്യയായ റിയയും മകള്‍ അനൗകയും മകന്‍ റുവാനുമെല്ലാം ആരാധകര്‍ക്ക് പരിചിതരാണ്. ഇവരുടെ ചിത്രങ്ങള്‍ ഇടയ്ക്ക് വൈറലായി മാറിയിരുന്നു. 2014ലായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. കണ്ണൂര്‍ സ്വദേശിനിയായ റിയയായിരുന്നു മിഥുന്റെ ജീവിത സഖി. താരകുടുംബത്തിലേക്കെത്തിയ പുതിയ അതിഥിയുടെ ചിത്രങ്ങള്‍ അന്ന് വൈറലായിരുന്നു. കുടുംബസമേതമായി വിദേശത്തേക്ക് ചേക്കേറിയിരിക്കുകയാണെങ്കിലും വിശേഷങ്ങള്‍ പങ്കുവെച്ച് റിയ എത്താറുണ്ട്. പിറന്നാള്‍ ദിനത്തില്‍ കാവ്യയ്ക്ക് ആശംസ അറിയിച്ച് റിയയും എത്തിയിരുന്നു.
ഒരു നാത്തൂൻ എന്നതിലുപരി കാവ്യയുടെ വളരെ അടുത്ത സുഹൃത്തുകൂടിയാണ് റിയ, നടി സുജ കാർത്തികയും റിയയുടെ അടുത്ത കൂട്ടുകാരിയാണ്, കാവ്യയുടെ ജന്മദിനത്തിൽ നടിക്ക് ആഡംസകളുമായി റിയായു എത്തിയിരുന്നു. ഇവരുടെ ഇപ്പോഴത്തെ മകൻ റുവാ മഹാലക്ഷ്മിയുടെ ബെസ്റ് ഫ്രണ്ട് ആണെന്നാണ് റിയ പറയുന്നത്. മഹാലക്ഷ്മിയുടെ പിറന്നാളിന് മുന്നോടിയായി ദിലീപും കാവ്യയും ഓസ്‌ട്രേലിയയിലേക്ക് പോവുകയാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചിരുന്നു, എന്നാൽ അങ്ങനെയല്ല മഹാലക്ഷ്മിയുടെ ജന്മദിനം അടുത്തുവരികയാണ്, വിജയദശമി ദിനത്തിലാണ് മഹാലക്ഷ്മി പിറന്നത്. അതുകൊണ്ട് ഈ പ്രാവിശ്യം ഇത് ആഘോഷിക്കാൻ ഇവർ മീനാക്ഷിയുടെ അടുത്തേക്ക് പോയതായിരുന്നു എന്നാണ് ഇപ്പോൾ ആരാധകരുടെ കണ്ടെത്തൽ, മീനാക്ഷി ചെന്നൈയിലാണ് പഠിക്കുന്നത്.
Leave a Reply