ജനപ്രതിനിധികൾ എന്നോട് പരിഭവിക്കരുത്, കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന് ഇന്ത്യയിലില്ലാത്ത പുതിയ പരിഷ്കാരം കൊണ്ടുവാരാന് പോകുകകയാണ് ! കെബി ഗണേഷ്‌കുമാർ !

ഇന്ന് കേരളത്തിലെ ജനപ്രതിനിധികളിൽ ഏറ്റവും കൂടുതൽ ജന പിന്തുണയുള്ള ആളുകളിൽ ഒരാളാണ് കെബി ഗണേഷ് കുമാർ, ഏറെ പ്രതീക്ഷകളോടെ അദ്ദേഹം ഇപ്പോൾ ഗതാഗത മന്ത്രിയായി സ്ഥാനം ഏറ്റിരിക്കുകയാണ്. അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ മൂലയൂട്ടുന്ന അമ്മമാർക്കു പ്രത്യേക സൗകര്യം ഒരുക്കും. വലിയ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാൻ കെഎസ്ആർടിസിക്ക് ‌ആദായനികുതി വകുപ്പിന്റെ അനുവാദം വാങ്ങണം. അതിനുള്ള അപേക്ഷ കൊടുക്കാൻ കെഎസ്ആർടിസി എംഡിക്ക് നിർദേശം നൽകി. യൂണിയനുകളുമായി സൗഹൃദത്തിൽ തന്നെ പോകും. ശമ്പളം, പെൻഷൻ എന്നിവയാണു തൊഴിലാളികളുടെ ആവശ്യം. വിഷയത്തിൽ സുതാര്യമായ ചർച്ചയുണ്ടാവും എന്നും അദ്ദേഹം വ്യക്തമാക്കി.

കെ എസ് ആർ ടിസിയുടെ നിലവിലെ സ്ഥിതി അനുസരിച്ച് വരുമാനം വർധിപ്പിച്ചതുകൊണ്ടു കാര്യമില്ല. അതിനോടൊപ്പം ചെലവും കൂടിയാൽ കുഴപ്പത്തിലാകും. ചെയ്തതിന് ഒന്നും ഫലമില്ലാതെ പോകും. മുറുക്കാൻ കടയിലെ സാമ്പത്തിക ശാസത്രം മാറ്റുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ആദ്യത്തെ പടി എന്നത് പോലെ ഇപ്പോൾ നിലവിൽ നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തും. സമയക്രമത്തിന്റെ കുഴപ്പമാണു നഷ്ടത്തിലോടുന്നതിനു കാരണമെങ്കിൽ ആദ്യം അത് പരിഹരിച്ച് നോക്കും. ഉൾമേഖലയിലേക്കു പോവുന്ന ബസുകൾ നിർത്തിലാക്കില്ലെന്നും മന്ത്രി ഉറപ്പുപറഞ്ഞിട്ടുണ്ട്.

അതുപോലെ തന്നെ 2001 ൽ താൻ നടത്തി വിജയം കണ്ട കുട്ടി ബസ് വീണ്ടും കൊണ്ടുവരികയാണ്, ദീര്‍ഘ ദൂര ബസുകളില്‍ ആളുകള്‍ നന്നേ കുറവാണ്. ഈ സാഹചര്യത്തിലാണ് കുട്ടി ബസ് ആശയം കൂടുതൽ ആലോചിക്കുന്നത്. ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ടാണ് ഇത്തരം ബസുകള്‍.കെഎസ്ആര്‍ടിസി ബസുകളുടെ മൈലേജ് മൂന്ന് കിലോമീറ്ററാണ്. പല റൂട്ടുകളിലും യാത്രക്കാര്‍ കുറവാണ്. ഗ്രാമീണ മേഖലയില്‍ നല്ല പുതിയ റോഡുകള്‍ നിരവധിയാണ്. ഇത്തരം സാധ്യതകളെല്ലാം പരിശോധിക്കുമ്പോള്‍ ചെറിയ ബസുകളാണ് നല്ലത്. ദീര്‍ഘദൂര ബസിലെ ജീവനക്കാര്‍ക്ക് ചെല്ലുന്നിടത്ത് വിശ്രമിക്കാന്‍ എസി സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

അതുമാത്രമല്ല, ഗൂഗിള്‍ പേ സംവിധാനം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കൂട്ടില്ല. പകരം വിദ്യാര്‍ഥികള്‍ മാത്രമേ കണ്‍സഷന്‍ ആനുകൂല്യം ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കും. വിദ്യാലയങ്ങളില്ലാത്ത അവധി ദിവസങ്ങളില്‍ കണ്‍സഷന്‍ നല്‍കില്ല. ജീവനക്കാരെ വിശ്വാസ്യതയിലെടുത്ത് മുന്നോട്ട് പോകുമെന്നും മന്ത്രി പറയുനു. ഏതായാലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ഇന്ന് കേരള മന്ത്രി സഭലയിൽ മിക്ക മന്ത്രിമാരും തങ്ങളുടെ വകുപ്പ് ഇത്ര കാര്യക്ഷമയിദേ കൈകാര്യം ചെയ്തിരുന്നെങ്കിൽ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ ആകുമായിരുന്നു എന്നാണ് സാധാരണക്കാരുടെ കമന്റുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *