തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി യെ കരകയറ്റാൻ ഗണേഷ് കുമാറിനെ കൊണ്ടേ സാധിക്കൂ !

ഏറെ ജനപിന്തുണയുള്ള ഒരു നേതാവാണ് കെബി ഗണേഷ് കുമാർ, പത്തനാപുരം കാരുടെ സ്വന്തം ഗണേശേട്ടൻ, പാർട്ടിക്ക് അതീതമായി വ്യക്തിയെ സ്നേഹിക്കുന്നവരാണ് ഗണേഷിന്റെ വിജയത്തിന് പിന്നിൽ. വരുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ആൻ്റണി രാജുവിന് പകരം ഗണേഷ് കുമാർ മന്ത്രിയാകുമെന്നാണ് സൂചനകൾ ഏറെ പ്രതീക്ഷകൾ നൽകിയിരുന്നു എങ്കിലും അടുത്തിടെ ഉണ്ടായ സോളാർ പ്രശ്നത്തിൽ അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനം കയ്യാലപ്പുറത്തെ തേങ്ങാ പോലെ ആയിരുന്നു. എന്നാൽ ഇതിനിടയിൽ  മന്ത്രിസഭാ വികസനം മുൻധാരണ പ്രകാരം നടക്കും എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രസ്താവന എത്തിയതോടെ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ അദ്ദേഹത്തിൽ അദ്ദേഹത്തിന്റെ ചില മുൻകാല പ്രവർത്തനങ്ങളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. കെ ബി ഗണേഷ് കുമാറിനെ ആദ്യം കെഎസ്ആർടിസി വകുപ്പ് ഏൽപ്പിക്കണമെന്ന് ഉദ്ദേശത്തിലായിരുന്നു പിണറായി വിജയൻ. ആ സമയത്ത് ഗണേഷ് കുമാറിൻ്റെ സഹോദരി നൽകിയ കുടുംബ സ്വത്ത് സംബന്ധമായ കേസുകൾ പുറത്തുവന്നതിനാൽ ഗണേഷിൻ്റെ സ്ഥാനാരോഹണം രണ്ടാം ടേമിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

നിലവിലെ നമ്മുടെ കെഎസ്ആർടിസിയുടെ അവസ്ഥ കണക്കിലെടുത്താൽ ഗണേഷ് കുമാർ ഏറെ ആത്മാർത്ഥമായി പ്രവർത്തിച്ചാൽ മാത്രമേ നിലവിലെ പ്രശ്നങ്ങളിൽ നിന്നും കെഎസ്ആർടിസിയെ മോചിപ്പിക്കാൻ കഴിയുകയുള്ളു. തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി യെ കരകയറ്റുകയെന്ന ലക്ഷ്യം ഗണേഷ് കുമാറിലൂടെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് എൽഡിഎഫും പ്രതീക്ഷിക്കുന്നത്.

ഇതിനു മുമ്പ് കെബി ഗണേഷ് കുമാർ കെഎസ്ആർടിസി വകുപ്പ് മന്ത്രിയായിരുന്ന സമയത്ത്, നടപ്പിലാക്കിയ പല പദ്ധതികളും വൻ വിജയമായിരുന്നു. ശമ്പളത്തിൻ്റെ കാര്യത്തിലോ ഡ്യൂട്ടിസമയം സംബന്ധിച്ച വിഷയത്തിലോ ജീവനക്കാർ എതിർപ്പുമായി അന്ന് രംഗത്തെത്തിയിരുന്നില്ല. കെഎസ്ആർടിസിയെ മികച്ച വകുപ്പുകളിൽ ഒന്നാക്കി മാറ്റിയ ശേഷമാണ് ഗണേഷ് കുമാർ മന്ത്രിസ്ഥാനം ഒഴിഞ്ഞതും. അത്തരം ഒരു അത്ഭുതകരമായ പ്രവർത്തനം ഗണേഷ് കുമാർ ഇനിയും കാഴ്ചവെക്കും എന്ന ഒരേ ഒരു പ്രതീക്ഷയിലാണ് സർക്കാർ.

എ കെ ആൻ്റണി മന്ത്രിസഭയിൽ പൊതുഗതാഗത വകുപ്പ് മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാർ നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. കെഎസ്ആർടിസി വകുപ്പിനെ പൊളിച്ചെഴുതുന്ന നീക്കങ്ങളായിരുന്നു അന്ന് അദ്ദേഹം നടപ്പിലാക്കിയിരുന്നത്. ടാറ്റാ- ലെയ്󠅪ലാൻഡ് ബസുകൾ ഹൈടെക്, ഐആർഐഇസഡ്എആർ, ടിവിഎസ് തുടങ്ങിയ ബോഡി നിർമ്മാണശാലകളിൽ കെഎസ്ആർടിസി ബസുകളായി രൂപം മാറിയത് ഗണേഷിന്റെ നിർദേശപ്രകാരമായിരുന്നു.

അതുപോലെ തന്നെ ഏറെ ശ്രദ്ധ നേടിയ ഒരു പദ്ധതി ആയിരുന്നു, കുട്ടിഗണേശൻ´ ബസുകൾ. അക്കാലത്ത് ഗണേഷ് കുമാർ പുറത്തിറക്കിയ മിനി ബസുകൾ അറിയപ്പെട്ടത് മന്ത്രിയുടെ പേരിൽത്തന്നെയാണ്, വലിയ ബസുകൾ പോകാൻ മടിക്കുന്ന ഇടറോഡുകളിലും മറ്റും കുട്ടിഗണേശൻ വിജയകരമായി സർവ്വീസ് നടത്തി. ഡീസൽ ചിലവും താരതമ്യേനെ കുറവായിരുന്നു. ഗണേഷ് കുമാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങളിൽ ഏറ്റവും കെെയടി നേടിയതും കുട്ടിഗണേശൻ ബസുകൾ തന്നെയാണ്. ഇന്നും ഈ ബസുകൾ വലിയ ലാഭത്തിലാണ് സർവീസ് നടത്തുന്നത്. ഇതെല്ലം കണക്കിലെടുത്ത് വലിയ പ്രതീക്ഷയിലാണ് സർക്കാരും കെഎസ്ആർടിസിയും.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *