തൃശൂരിൽ സുരേഷ് ഗോപി തന്നെ..! ആറ്റിങ്ങൽ, വി മുരളീധരൻ ! ആലപ്പുഴ ശോഭ സുരേന്ദ്രൻ ! കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികൾ ഇവർ !
കേരളം ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിലാണ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വലിയ തിരക്കിട്ട തയ്യാറെടുപ്പിലാണ് മൂന്ന് പാർട്ടികളും. ഇപ്പോഴിതാ ആദ്യ ഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി. 195 പേരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രമന്ത്രി അമിത്ഷാ ഗാന്ധിനഗറിലും മത്സരിക്കും. കേരളത്തിലെ 12 മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ബിജെപി ക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ഒന്നായ തിരുവനന്തപുരം, ശശി തരൂരിനെ നേരിടാൻ രാജീവ് ചന്ദ്രശേഖർ ആണ് നിൽക്കുന്നത്, കാസർകോഡ്, എം എൽ അശ്വനി, പാലക്കാട്, സി കൃഷ്ണകുമാർ, കണ്ണൂർ, സി രഘുനാഥ്, തൃശൂർ.. സുരേഷ് ഗോപി ഉറപ്പിച്ചപ്പോൾ ആലപ്പുഴയിൽ ശോഭ സുരേന്ദ്രനാണ് നിൽക്കുന്നത്, പത്തനംതിട്ട – അനിൽ ആന്റണി, വടകര – പ്രഫുൽ കൃഷ്ണൻ, ആറ്റിങ്ങൽ – വി മുരളീധരൻ, കോഴിക്കോട് – എം ടി രമേശ്, മലപ്പുറം ഡോ അബ്ദുൽ സലാം, പൊന്നാനി – നിവേദിത സുബ്രമണ്യം എന്നിങ്ങനെയാണ് കേരളത്തിലെ ബിജെപിയുടെ ആദ്യ പട്ടികയിലുള്ളത്.
അതേസമയം പത്തനംതിട്ടയിൽ പിസി ജോർജോ മകൻ ഷോൺ ഷോർജോ ആയിരിക്കും സ്ഥാനാർഥി എന്ന മുൻ വിധികളെ മറികടന്നുകൊണ്ടാണ് അനിൽ ആന്റണി സ്ഥാനം ഉറപ്പിച്ചത്.. ഇതിൽ പ്രതിഷേധം അറിയിച്ച് പിസി ജോർജ് രംഗത്ത് വന്നിട്ടുണ്ട്. ആര്‍ക്കും പരിചിതനല്ലാത്തഅനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്തേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.അപ്പന്റെ പിന്തുണ മകനില്ല എന്നതാണ് പ്രശ്‌നം. എ.കെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെയെന്നും അദ്ദേഹം പറഞ്ഞു..
Leave a Reply