മോദിജിക്ക് അഭിവാദ്യങ്ങൾ ! പ്രായപൂര്‍ത്തിയാകാത്തവരെ ബ,ലാ,ത്സം,ഗം,ചെ,യ്താ,ല്‍ വ,ധ,ശി,ക്ഷ ! കേന്ദ്രത്തിന് കൈയ്യടിച്ച് കൃഷ്ണകുമാർ !

മലയാള സിനിമ രംഗത്ത് കൂടാതെ ഇപ്പോൾ പൊതുപ്രവർത്തന രംഗത്തുകൂടി തിളങ്ങുകയാണ് നടൻ കൃഷ്ണകുമാർ. അദ്ദേഹം ഇപ്പോൾ ബിജെപിയുടെ പ്രവർത്തകൻ കൂടിയാണ്. ഇപ്പോഴിതാ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥിതിയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാറ്റത്തിന് മോദിജിയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് കൃഷ്ണകുമാർ. ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങള്‍ അടിമുടി പൊളിച്ചെഴുതിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള ബില്ലുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ ഇന്ന് അവതരിപ്പിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐപിസി) പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനല്‍ നടപടി (സിആര്‍പിസി) ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത എന്നീ പേരുകളിലുള്ള ബില്ലുകളാണ് ആഭ്യന്തരമന്ത്രി ഇന്ന് അവതരിപ്പിച്ചത്.

അതിൽ പ്രധാനമായും എടുത്ത് പറയേണ്ടത് ഒരുപക്ഷെ ഏവരും ആഗ്രഹിച്ച ഒരു മാറ്റമാണ്, ആള്‍ക്കൂട്ട കൊ,ല,പാ,ത,ക,ത്തി,നും പ്രായ,പൂ,ര്‍,ത്തിയാകാത്ത പെണ്‍കുട്ടികളെ ബ,ലാ,ത്സം,ഗം ചെയ്യുന്ന പ്രതികള്‍ക്കും വ,ധ,ശി,ക്ഷ,യും. കൂ,ട്ട ബ,ലാ,ത്സം,ഗ,ക്കേ,സി,ലെ പ്രതികള്‍ക്ക് 20 വര്‍ഷത്തെ ത,ട,വു,ശി,ക്ഷ,യും ബില്ലിലുണ്ട്. ഐപിസിയില്‍ 511 വകുപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഭാരതീയ ന്യായ സംഹിതയില്‍ 356 വകുപ്പുകളായിരിക്കും ഉണ്ടാവുക. 175 വകുപ്പുകള്‍ ഭേദഗതി ചെയ്യും. പുതിയ ബില്ലുകള്‍ പ്രകാരം രാ,ജ്യ,ദ്രോ,ഹ,നി,യ,മം ഉണ്ടാവില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.

 

അതുപോലെ തന്നെ ഇനി മുതൽ തിരഞ്ഞെടുപ്പില്‍ വോട്ടിന് വേണ്ടി പണം നല്‍കുന്നവര്‍ക്ക് ത,ടവു,ശി,ക്ഷ,യും നല്‍കും. തട്ടിക്കൊണ്ട് പോകല്‍, വിവാഹത്തിന് വേണ്ടി പ്രേരിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് പത്ത് വര്‍ഷം തടവും പിഴയും. ഗ,ര്‍ഭ,ച്ഛി,ദ്രത്തിന് പ്രേരിപ്പിച്ചാല്‍ മൂന്ന് വര്‍ഷം തടവും പിഴയും, സ്ത്രീയുടെ സമ്മതമില്ലാതെ ഗ,ര്‍ഭ,ച്ഛിദ്രം ചെയ്താല്‍ ജീവപര്യന്തം തടവ്, അല്ലെങ്കില്‍ പത്ത് വര്‍ഷം തടവും പിഴയും തുടങ്ങിയവ ഭാരതീയ സാക്ഷ്യ സംഹിതയില്‍ പറയുന്നു. ഏതായാലും ഈ പുതിയ മാറ്റത്തിന് മോഡി സർക്കാരിന് കൈയ്യടി നേടുന്നുണ്ട് എങ്കിലും മണിപ്പുർ വിഷയത്തിൽ മൗനം പാലിച്ചതിലും, ഇന്നും പ്രതിപ്രകാശത്തിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നല്കാത്തതിനും വലിയ വിമർശനമാണ് മോദിജിക്ക് എതിരെ ഉണ്ടാകുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *