തിരുവനന്തപുരത്തിന്ന്റെ പുരോഗമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൃഷ്ണകുമാർ ! മന്ത്രി ഗഡ്കരിജിയെ സന്ദർശിച്ച്‌ നിവേദനം നൽകി ! ഈഞ്ചക്കൽ മേൽപ്പാലത്തിന് പുറമെ, ‘ഔട്ടർ റിങ് റോഡ്’ കൂടി വരുന്നു ! കുറിപ്പ് !

നടനും ബിജെപി പാർട്ടിയുടെ ദേശിയ അംഗം കൂടിയായ കൃഷ്ണകുമാർ ഇപ്പോൾ പൊതുപ്രവർത്തന രംഗത്ത് വളരെ സജീവമാണ്. രാഷ്ട്രീയ പരമായി അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിടാറുണ്ടെങ്കിലും തന്റെ പ്രവർത്തനങ്ങളുമായി അദ്ദേഹം സജീവമായ രാഷ്ട്രീയപ്രവത്തനത്തിലാണ് മുന്നോട്ട് പോകുന്നത്, ഇപ്പോഴിതാ തിരുവനന്തപുരത്തിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിജിയെ സന്ദർശിച്ച് കാര്യങ്ങൾ സംസാരിച്ചതും, ഒപ്പം നിവേദനം നൽകിയതും തുറന്ന് പറയുകയാണ് കൃഷ്ണകുമാർ.

അദ്ദേഹം പങ്കുവെച്ച കുറിപ്പിലെ വാക്കുകൾ ഇങ്ങനെ, തിരുവനന്തപുരത്തിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിജിയെ സന്ദർശിച്ച്‌ നിവേദനം നൽകി. എൻഎച്ച്-66ൽ ഈഞ്ചക്കൽ ജംക്‌ഷനിലെ നിർദിഷ്ട ഫ്‌ളൈഓവറിന്റെ നിർമാണത്തിലെ കാലതാമസമാണ് പ്രാഥമികമായി ചർച്ച ചെയ്തത്. ഡിസംബറിൽ ആരംഭിക്കാനിരുന്ന നിർമാണം കാലതാമസം നേരിടുകയാണ്. മേൽപ്പാലം നിർമാണം സമയബന്ധിതമായി ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഫ്‌ളൈഓവർ നിർമാണവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉടനടി പരിഹരിക്കാനുള്ള പ്രതിജ്ഞാബദ്ധത ശ്രീ നിതിൻ ഗഡ്കരി അറിയിക്കുകയും ചെയ്തു.

ഈഞ്ച,ക്കൽ മേൽ,പ്പാലത്തിന് പുറമെ തിരുവനന്തപുരത്ത് നിർദിഷ്ട ഔട്ടർ റിങ് റോഡ് (ORR) പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകാത്തതുകൊണ്ടാണ് കാലതാമസം ഉണ്ടാകുന്നത്. സാമ്പത്തിക ഞെരുക്കമാണ് കാലതാമസത്തിന് കാരണം എന്നാണ് സംസ്ഥാന സർക്കാർ വിശദികരിക്കുന്നത്. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി നടപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും പദ്ധതി കൂടുതൽ തടസ്സങ്ങളില്ലാതെ മുന്നോട്ടുപോകുമെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അതുമാത്രമല്ല, നിലവിൽ പ്രവർത്തനരഹിതമായ കോട്ടൂർ – അംബാസമുദ്രം റോഡ് പുനഃ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഗഡ്കരിക്ക് നിവേദനവും നൽകി. ഈ റോഡ്, പ്രവർത്തനക്ഷമമാകുമ്പോൾ, തിരുവനന്തപുരത്തെയും തിരുനെൽവേലിയെയും ബന്ധിപ്പിക്കുകയും , ഒരു നിർണായക ഗതാഗത ലിങ്ക് സൃഷ്ടിക്കുക കൂടി ചെയ്യുമെന്ന് മന്ത്രിയെ അറിയിച്ചു. . തിരുവനന്തപുരം-കാട്ടാക്കട-കോട്ടൂർ-അംബാസമുദ്രം-തിരുനെൽവേലി റോഡ് കേരളത്തിനും തമിഴ്‌നാടിനുമിടയിൽ ചരക്കുകളുടെയും ജനങ്ങളുടെയും കാര്യക്ഷമമായ ഗതാഗതം സുഗമമാക്കുന്ന ഒരു പ്രധാന ഇടനാഴിയായി മാറുന്നതിനുള്ള അപാരമായ സാധ്യതകളെ കുറിച്ച് മന്ത്രി ഗഡ്കരിജിയെ ധരിപ്പിച്ചു .

തിരുവനന്തപുരത്ത് അടിസ്ഥാന സൗകര്യ വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിജ്ഞാബദ്ധത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു . ഈ പദ്ധതികളുടെ പുരോഗതി താൻ വ്യക്തിപരമായി നിരീക്ഷിച്ച് അവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്. അദ്ദേഹം ഉറപ്പുനൽകി. ജയ് ഹിന്ദ് എന്നും കൃഷ്ണകുമാർ കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *