ആ പ്രമുഖ നടനോട് സഹായം ചോദിച്ച് എത്തിയപ്പോൾ തിരികെ കിട്ടിയത് അപമാനം മാത്രം ! എന്നാൽ അവിടെ രക്ഷകരായി എത്തിയത് നടൻ ദിലീപും സുരേഷ് ഗോപിയും !

മലയാള സിനിമക്കും ഒപ്പം സിനിമ ആസ്വാദകർക്കും ഒരു വലിയ നഷ്ടം തന്നെയാണ് നടി കെപിഎസി ലളിതയുടെ വിയോഗം, ഭാരതനുമായുള്ള വിവാഹവും ശേഷം അവരുടെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തിരുന്നു. പ്രശസ്ത സംവിധായകനുമായ ഭരതൻ കാര്യമായ എന്നല്ല അദ്ദേഹത്തിന് ഒരു സമ്പാദ്യവും ഇല്ലായിരുന്നു. വൈശാലി എന്ന ചിത്രം ഭരതന് സാമ്പത്തികമായി ഒരുപാട് ലാഭവും ഉണ്ടാക്കി കൊടുത്തിരുന്നു. അതിൽ നിന്നും അദ്ദേഹം  വൈശാലി എന്ന പേരുള്ള ഒരു വലിയ വീട് ഉണ്ടാക്കി. എന്നാൽ അതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ താളം തെറ്റി. കിട്ടുന്നതെല്ലാം പലർക്കായി വീതിച്ചുനൽകുന്ന സ്വഭാവം അന്ന് ലളിതയേയും ഒരുപാട് തളർത്തി.

ശേഷം ആ വീടിന്റെ കടം താങ്ങാൻ കഴിയുന്നതിലും അപ്പുറമായി ഒപ്പം ഭരതൻ രോഗിയുമായി മാറി, ശേഷം ആ വീട് വിറ്റു.   ജീവിച്ചിരിക്കർ തന്നെ അദ്ദേഹത്തിന്റെ ചികിത്സക്ക് പലരിൽ നിന്നും കടം വാങ്ങിയാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തിന്റെ വിയോഗ  ശേഷം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ പകച്ചു നിന്നിട്ടുണ്ട്. തന്നെ പോലെ കഷ്ടപെട്ടിട്ടുള്ള ഒരാളും സിനിമ ലോകത്തിൽ ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും ലളിത തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

ശേഷം മകൻ സിദ്ധാർഥിന്റെ വിവാഹം, വിവാഹ മോചനം മറ്റു വിവാദങ്ങൾ, അതുപോലെ സിദ്ധാർഥിന്റെ ആ വലിയ അപകടം ഇതെല്ലം ലളിതയെ ആകെ തകർത്തു. ശേഷം മകനെ കരകയറ്റി ജീവിതത്തിലേക് തിരികെ കൊണ്ടുവന്നപ്പോഴേക്കും ലളിത രോഗിയായി മാറിയിരുന്നു. പിന്നീട് ചികിത്സയ്ക്കുവേണ്ടി ഉള്ള നെട്ടോട്ടം. അതിനിടയിൽ ഈ വിവരും പറഞ്ഞ് സഹായിക്കണം എന്ന ആവശ്യവുമായി ലളിതയുടെ ഒരു സുഹൃത്ത് നടൻ മമ്മൂട്ടിയുടെ അടുത്ത് ചെന്നു.

ആ എന്ത് പറ്റിയതാണെന്ന് മമ്മൂട്ടി തിരക്കി. അതെന്താ ഒരു ബോധമില്ലാതെയാണോ വണ്ടിയോടിച്ചതെന്നും ചോദിച്ചു. ക ള്ളും ക ഞ്ചാ വുമടിച്ചാണ് സിദ്ധാര്‍ത്ഥ് വണ്ടിയോടിച്ചതെന്ന് ലളിതയുടെ സുഹൃത്ത് മമ്മൂട്ടിയോട് തുറന്നു പറഞ്ഞു. ഇത് കേട്ട ഉടന്‍ തന്നെ മമ്മൂട്ടി നേരെ ലളിതയെ വിളിച്ചു. ചികിത്സാ സഹായം വേണമല്ലേ, നല്ല കാശുണ്ടല്ലോ എന്നൊക്കെ ചോദിച്ചു. ഒപ്പം മകനോട് വെള്ളമടിച്ച്‌ വണ്ടിയോടിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു. എന്നാൽ സിനിമ രംഗത്തുനിന്നും ആ സമയത്ത് നടൻ ദിലീപും, സുരേഷ് ഗോപിയുമാണ് അവരെ സഹായിച്ചത്.  മറ്റാരും തിരിഞ്ഞു നോക്കിയില്ലെന്ന്‌ അവർ പലപ്പോഴും പറഞ്ഞിരുന്നു.

ശേഷം മകൾ മകൾ ശ്രീക്കുട്ടിയുടെ വിവാഹമായിരുന്നു അവരെ തകർത്തത്.  ആ സമയത്തും അവർ മലയാളത്തിലെ സൂപ്പർ താര പരിവേഷം ഉള്ള നടനോട് പണം കടമായി ചോദിച്ചപ്പോൾ തന്റെ ഭാര്യയോട് ചോദിക്കാൻ ആയിരുന്നു പറഞ്ഞത്.ഭരതനും പദ്മരാജനും എല്ലാം സഹായിച്ച് സിനിമയിലെത്തിയ നടന്റെ വാക്കുകൾ ലളിതയെ തളർത്തി, കയ്യിൽ ഒന്നുമില്ലാതെയാണ് വിവാഹിതൻ ഒരുങ്ങിയത്.  ആ സമയത്തും സഹായമായി എത്തിയത് നടൻ ദിലീപ് ആയിരുന്നു. ദിലീപ് തന്റെ മകൻ ആണെന്നാണ് അവർ പറഞ്ഞിരുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *