ജയറാമിനെ വെച്ച് ഞാൻ ഇനി സിനിമ ചെയ്യുന്നില്ലെന്ന് അവിടെ വെച്ച് ഞാൻ തീരുമാനിച്ചു ! കാരണം ആ വാക്കുകൾ എന്നെ അത്രത്തോളം വേദനിപ്പിച്ചിരുന്നു ! ലാൽജോസ് !

മലയാള സിനിമ ലോകത്ത് ഒരുപിടി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ലാൽജോസ്. തന്റെ കരിയറിൽ വിജയങ്ങളും പരാജയങ്ങളും ഒരുപോലെ നേരിട്ട അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് ഒരു മറവത്തൂർ കനവ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ ഈ ചിത്രത്തിൽ താൻ ആദ്യം നായകനായി കണ്ടത് മമ്മൂട്ടി ആയിരുന്നില്ല, ജയറാമിനെ ആയിരുന്നു എന്നാണ് ലാൽജോസ് ഇപ്പോൾ പറയുന്നത്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഈ കാര്യം തുറന്ന് പറഞ്ഞത്. ജയറാം മാറി അവിടെ മമ്മൂട്ടി വന്നത് ഇങ്ങനെയാണ് എന്നാണ് അദ്ദേഹം പറയുന്നത്.

എന്റെ സ്വപ്‌നമായിരുന്ന ആ സിനിമയിൽ ഞാൻ നായകന്മാരായി ആദ്യം കണ്ടിരുന്നത് ജയറാം മുരളിയേട്ടൻ എന്നിവരെയാണ് കണ്ടിരുന്നത്. മില്‍റ്ററിയില്‍ നിന്നും റിട്ടയര്‍ഡ് ചെയ്ത സൈനികനും ഭാര്യയും മലയോരത്ത് കൃഷി ചെയ്യാന്‍ വരുന്നു. ശോഭനയെയായിരുന്നു മുരളിയേട്ടന്റെ ഭാര്യയായി പ്ലാന്‍ ചെയ്യുന്നു. ആ സമയത്ത് അദേഹത്തിന് അപകടം പറ്റുന്നു. ഇതോടെ നാട്ടില്‍ അത്യാവശ്യം ഗുണ്ടായിസവും രാഷ്ട്രീയനും കളിച്ച് നടക്കുന്ന അനിയന്‍ വരികയാണ്. ആ അനിയന്‍ ജയറാമേട്ടനായിരുന്നു. ശേഷം അദ്ദേഹം അടുത്ത വീട്ടിലെ കുട്ടിയുമായി പ്രണയത്തിൽ ആകുന്നു അങ്ങനെ ഒക്കെ ആയിരുന്നു മനസ്സിൽ..

ഈ സിനിമക്ക് വേണ്ടി കഥ എഴുതിയിരുന്നത് ശ്രീനിയേട്ടൻ, ശ്രീനിവാസൻ ആയിരുന്നു.  അതിൽ അദ്ദേഹം ഒരു ശ്രദ്ദേയ കഥാപാത്രം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ ഈ സിനിമയുടെ കഥ ജയറാമേട്ടനോട് ഞാൻ തന്നെ പറയാൻ ശ്രീനിയേട്ടൻ എന്നോട് പറഞ്ഞു, ആ സമയത്ത് ജയറാമേട്ടൻ നല്ല തിരക്കുള്ള നടനാണ്, ഞങ്ങൾ തമ്മിൽ നേരത്തെ തന്നെ നല്ല പരിചയമാണ്.

ആയതിനാൽ ആ  കഥ പറയാൻ വേണ്ടി കുറെ നടന്നു, ശേഷം മദ്രാസിൽ പോയി കഥ പറയാൻ ഒരു ഡേറ്റ് കിട്ടി. അങ്ങനെ അവിടെ ചെന്ന് അദ്ദേഹത്തോട് കഥ പറയാൻ തുടങ്ങുമ്പോൾ പെട്ടെന്ന് ജയറാമേട്ടൻ എന്നോട് പറഞ്ഞു, നിനക്ക് കഥ പറഞ്ഞ് പരിചയമില്ലല്ലോ. നീ പറയുന്ന വിധം കൊണ്ട് എനിക്ക് ഇഷ്ടമായില്ലെങ്കില്‍ അത് അവിടെ മനസില്‍ കിടക്കും. അതിനാല്‍ ശ്രീനി വരട്ടെ എന്നിട്ട് ശ്രീനി പറയട്ടെ എന്ന്..

എന്തോ അത് അ,ങ്ങനെ കേട്ടപ്പോൾ പെട്ടെന്ന് ഒരു വല്ലാത്ത വിഷമം തോന്നി. ജയറാമേട്ടന്‍ വളരെ നല്ല ഇഷ്ടത്തോടെ പറഞ്ഞതായിരുന്നു. പക്ഷെ എനിക്കത് വേദനിച്ചു. എന്റെ ആത്മവിശ്വാസം പോയി. ഞാന്‍ ഒരു കഥ പറഞ്ഞാല്‍ ഇഷ്ടപ്പെടുമോ എന്ന് സംശയമുള്ള, ഞാനൊരു കഥ ഇഫക്ടീവായി പറയുമോ എന്ന് പോലും സംശയം വച്ച് ഞാന്‍ എങ്ങനെ ഡയറക്ട് ചെയ്യുമെന്നത് എന്നില്‍ ആശങ്കയുണ്ടാക്കി. അതൊരു കോംപ്ലക്‌സോ എന്റെ ഈഗോ ഹര്‍ട്ട് ആയതോ ആകാം. എന്തായാലും അന്ന് അവിടെ നിന്നും ഇറങ്ങുമ്പോള്‍ ജയറാമേട്ടനെ നായകനാക്കി ഈ സിനിമ ചെയ്യില്ല എന്ന് താൻ തീരുമാനിച്ചു എന്നും ലാൽജോസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *