എന്റെ ആയുസ്സിന്റെ പകുതി കൂടി അമ്മയ്ക്കു തരട്ടെ എന്ന് ചോദിച്ചിരുന്നു ! എല്ലാം മുൻകൂട്ടി കണ്ടിരുന്നത് പോലെ എനിക്ക് തോന്നിയിരുന്നു ! കൽപനയുടെ ഓർമകളുമായി അമ്മയും മകളും !!

മലയാള സിനിമക്ക് സംഭവിച്ച ഒരു തീരാ നഷ്ടമാണ് നടി കൽപനയുടെ വേർപാട്. ഒരുപാട് മികച്ച കഥാപാത്രങ്ങൾ മികച്ചതാക്കിയ അതുല്യ പ്രതിഭയായിരുന്നു കല്പന, നിനച്ചിരിക്കാത്ത നേരത്ത് യാത്രപറയുകയായിരുന്നു കൽപന, നടിയുടെ  ഓർമയിൽ തങ്ങളുടെ ബാക്കി ജീവിതം തള്ളി നീക്കുകയാണ് മകൾ ശ്രീമയിയും ‘അമ്മ വിജയലക്ഷ്മിയും. മകൾ കൽപനയെ ഒരിക്കലും അമ്മ എന്ന് വിളിച്ചിട്ടില്ല, മീനൂ എന്നാണ് വിളിച്ചിരുന്നത്. ഒരു കൂട്ടുകാരികളെ പോലെ ആയിരുന്നു ഇവരുടെ ജീവിതം. തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിന്റെ ചുവരിലൊന്നും കൽപനയുടെ ഫോട്ടോ വച്ചിട്ടില്ല. കാരണം, അങ്ങനെ ചുവരിൽ മാലയിട്ടു വയ്ക്കാനായി കൽപന പോയതായി ആ അമ്മയും മകളും വിശ്വസിക്കുന്നില്ല.

അമ്മ തന്നെ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ പഠിപ്പിച്ചു തന്നിരുന്നു, അതെപ്പോഴും എന്റെ മനസിൽ ഉണ്ടാകും, ഗുരുത്വവും എളിമയാണ് ഏറ്റവും വലിയ ഗുണമെന്ന് മിനു പറയുമായിരുന്നു. മൂത്തവരെ കാണുമ്പോ കാലിൽ തൊട്ട് തൊഴണം. അഹങ്കാരിയെന്ന പേര് കേൾപ്പിക്കരുത്. കാരണവ സ്ഥാനത്തുള്ളവർ വീട്ടിൽ കയറി വരുമ്പോൾ കാലിൻ മേൽ കാൽ ക യറ്റി വച്ച് ഇരിക്കരുത്. ഗുരുസ്ഥാനത്തുള്ളവരുടെ ശാപം വാങ്ങരുത് ഇതൊക്കെ. ഭക്തി, ഈശ്വരവിചാരം ഇതെപ്പോഴും മനസ്സിലുണ്ടാകണമെന്നും. വെറും പ്രകടനമായ ഭക്തിയല്ല; ഭക്തിയെന്നാൽ മറ്റുള്ളവരോടുള്ള അലിവും ആർദ്രതയും ഒക്കെയാണെന്നും അമ്മ എന്നെ പഠിപ്പിച്ചിരുന്നതായി ശ്രീമയി ഓർക്കുന്നു.

കൽപനയുടെ അമ്മയും മകളുടെ ഓർമ്മകൾ വരുമ്പോൾ കണ്ണുകൾ നിറയുകയാണ്, അമ്മ വിജയലക്ഷ്മി പറയുന്നത്,  ‘മൂന്നു ജന്മത്തിലേക്കുള്ള ‘അമ്മ’ എന്ന വിളി അവൾ ഒരു ജന്മം കൊണ്ട് അവൾ വിളിച്ചു തീർത്തിട്ടാണ് പോയിരിക്കുന്നത്. എന്തെങ്കിലും ഒരു കാര്യം പറയാണെമെങ്കിൽ ഒരു നൂറ് അമ്മ വിളിക്കും, ഒരു ദിവസം അവൾ എന്നോട് പറഞ്ഞു ‘അമ്മാ, എന്റെ ആയുസ്സിന്റെ പകുതി കൂടി അമ്മയ്ക്കു തരട്ടെ? എന്ന്…. ഞാൻ ചോദിച്ചു എനിക്കിനി എന്തിനാണ് ആയുസ്സ്. എന്റെ കടമകൾ എല്ലാം കഴിഞ്ഞു. അപ്പോൾ പറയും ചുമ്മാ ഇരിക്കട്ടെ അമ്മ എന്ന്, ക്ഷേത്രങ്ങളിൽ പോകുമ്പോൾ അവൾ മൃതുഞ്ജയ ഹോമങ്ങൾ ചെയ്തിരുന്നു, ഇപ്പോൾ തോന്നുന്നു അവൾ എന്തോ മുൻ കൂട്ടി കണ്ടിരുന്നു എന്ന്.

ശ്രീമയിയെ അവളുടെ അമ്മ പ്രസവിച്ചത് മുതൽ ഞാൻ തന്നെയാണ് നോക്കുന്നത്, അതുകൊണ്ട് തന്നെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുട്ടീയെ നോക്കാൻ ആരും ഉണ്ടാകില്ല എന്ന് ഒരു പക്ഷെ അവൾക്ക് തോന്നിയുട്ടുണ്ടാകാം, എല്ലാം എന്നോട് പറഞ്ഞിരുന്നു, പക്ഷെ വിവാഹ ജീവിതത്തിലെ താളപ്പിഴകൾ അവൾ മറച്ചു വെച്ചു, അത് ഒരു പക്ഷെ കുടുംബത്തിന് നാണക്കേട് ഉണ്ടകുമെന്ന് കരുതിയിട്ടായിരിക്കാം, നിറ കണ്ണുകളോടെ ആ അമ്മ പറയുന്നു. മകൾ ശ്രീമയിക്കും ഇപ്പോൾ അഭിനയ മോഹമുണ്ട് പക്ഷെ അത് അമ്മയോട് പറഞ്ഞിരുന്നില്ല, പലപ്പോഴും പറയണമെന്ന്  കരുതിയിരുന്നു, പിന്നീടാകട്ടെ എന്നുകരുതി. പക്ഷെ അത് പറയാൻ പറ്റാതെയായി പോയി എന്നും ശ്രീമയി ഏറെ വിഷമത്തോടെ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *