‘ആ മഹാ മനസ്സിന് നന്ദി ‘ ആ മനുഷ്യ സ്നേഹിയായ മനുഷ്യനെ ഞാൻ അറിഞ്ഞു. അതൊരു നിധിയാണ്, ഹൃദയത്തിന്റെ വിശാലതയാണ് ! അഴകപ്പൻ പറയുന്നു !

സുരേഷ് ഗോപി എന്ന മനുഷ്യന്റെ സൽപ്രവർത്തികൾ നമ്മൾ എപ്പോഴും അറിയാറുള്ളതാണ്, ഒരുപാട് പേരുടെ പ്രാർഥനയുണ്ട് അദ്ദേഹത്തോടൊപ്പം, കാരണം സഹായം തേടി അദ്ദേഹത്തിന്റെ അരികിൽ എത്തുന്ന ആരും വെറും കയ്യോടെ മടങ്ങാറില്ല, ഇപ്പോഴിതാ അദ്ദേഹത്തെ പ്രശംസിച്ച് ഛായാഗ്രാഹകൻ അഴകപ്പൻ പങ്കുവെച്ചിരുന്ന ഒരു കുറിപ്പാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്, തന്റെ അടുത്ത സുഹൃത്തിന്റെ കുടുംബത്തിനു വേണ്ടി സുരേഷ് ഗോപി ചെയ്ത സഹായം വെളിപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആ കുറിപ്പ്.

ഏതൊരു മനുഷ്യന്റെയും പ്രതിസന്ധി ഘട്ടത്തിൽ മനുഷ്യത്വത്തോടെ ഇടപെടുന്ന ഇത്തരം നേതാക്കളെയാണ് നമുക്കും നമ്മുടെ നാടിനും ആവശ്യമെന്ന് അഴകപ്പൻ പറയുന്നു, അഴകപ്പന്റെ സുഹൃത്തായ റസാഖിന്റെ ഗർഭിണിയായ മകളെയും കുടുംബത്തെയും ഗൾഫിൽ നിന്നും കേരളത്തിലെത്തിക്കാൻ സഹായിച്ചത് സുരേഷ് ഗോപി ആയിരുന്നു. അഴകപ്പന്റെ സുഹൃത്ത് റസാഖ് കണ്ണൂരിന്റെ കുറിപ്പ് ഇങ്ങനെ ആയിരുന്നു. സുരേഷ് ഗോപി എന്ന സിനിമ നടനെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു, പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയം എനിക്ക് ഇഷ്ടമല്ലായിരുന്നു.

എന്നാൽ സുരേഷ് ഗോപി എന്ന സ്നേഹനിധിയായ ആ മനുഷ്യനെ ഞാൻ അറിഞ്ഞു. എന്നും നന്മ ചെയ്യാൻ വെമ്പുന്ന അദേഹത്തിന്റെ ഹൃദയത്തെ അടുത്തവർക്കെല്ലാമറിയാം , മനസ്സിൽ കളങ്കമില്ലാത്തത് കൊണ്ടുതന്നെ  എന്തും തുറന്ന് പറഞ്ഞ് പോകുന്ന, അനീതി കാണുമ്പോൾ എതിർത്തു പോകുന്ന, ആരുടെയെങ്കിലും സങ്കടം കേൾക്കുമ്പോൾ കണ്ണ് നിറയുന്ന ആ മനുഷ്യ സ്നേഹിയായ മനുഷ്യനെ ഞാൻ അറിഞ്ഞു. അതൊരു നിധിയാണ്. ഹൃദയത്തിന്റെ വിശാലതയാണ്.

ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി, ഗൾഫിൽനിന്ന് നാട്ടിൽ വരാൻ കഴിയാതെ ഗർഭിണിയായ എന്റെ മകൾക്കും അവളുടെ രോഗിയായ ഭർത്താവിന്റെ ഉപ്പക്കും ഉമ്മക്കും നാട്ടിലേക്കു വരാൻ സഹായം തേടി ചെന്നത് മുതൽ എംബസി യുമായി നേരിട്ട് ബന്ധപ്പെട്ട്, ഫ്ലൈറ്റ് ടിക്കറ്റ് കൈയിൽ കിട്ടുന്നത് വരെ നിരന്തരം ഫോളോഅപ്പ് ചെയ്ത്. അവളെ നാട്ടിലെത്തിക്കാൻ സഹായിച്ച ആ മഹാ മനസ്സിന് ഞാൻ നന്ദി എന്ന് പറയില്ല. ആ നന്ദി എന്നും ഒരു പ്രാർത്ഥനയായി അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും വേണ്ടി ഞാനും എന്റെ കുടുംബവും എന്നും മനസ്സിൽ സൂക്ഷിക്കും. എന്നും ഹൃദയത്തിൽ പ്രാർത്ഥനയിൽ ഉണ്ടായിരിക്കും.

ഇദ്ദേഹത്തെ പോലുള്ള നല്ലവരായ രാഷ്ട്രീയ പ്രവർത്തകർ നമ്മുടെ രാജ്യത്ത് വളരെ ഉയർന്ന സ്ഥാനങ്ങളിൽ ഉണ്ടാവട്ടെ. തീർച്ചയായും നമ്മുടെ കേരളത്തിനും അദ്ദേഹത്തെ കൊണ്ട് ഒരുപാട് നന്മകൾ ഉണ്ടാവും. തീർച്ച. റസാഖ് പറഞ്ഞത് നൂറു ശതമാനം സത്യമാണ് എന്റെ സുഹൃത്താണ് അദ്ദേഹം, ഈ പറഞ്ഞ കാര്യങ്ങൾ എനിക്ക് നേരിട്ട് അറിവുള്ളതാണ്, പറഞ്ഞ വാക്കിനേയും ഏറ്റെടുക്കുന്ന ദൗത്യത്തെയും ഇത്രയും ഉത്തരവാദിത്വത്തോടെ ചെയ്യുന്ന ഇതുപോലെ ഉള്ള നേതാക്കൻമാരെ നമ്മുടെ നാടിന് ആവിശ്യമാണ് എന്നും അഴകപ്പൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *