ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ് ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവള്‍ ! എന്റെ തങ്കം ! മധു പറയുന്നു !

മലയാള സിനിമക്ക് മധു നടനെ ഒരിക്കലും മറക്കാൻ കഴിയില്ല, മലയാള സിനിമയുടെ തന്നെ ആദ്യത്തെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് മധു. അദ്ദേഹത്തിന്റെ 89 മത് ജന്മദിനം അടുത്തിടെയാണ് ആഘോഷിച്ചത്. ഇപ്പോഴിതാ തന്റെ സിനിമ വിശേഷങ്ങൾ അദ്ദേഹം പറഞ്ഞിരുന്നു, ആ വാക്കുകൾ ഇങ്ങനെ, നാടകം കണ്ടുതുടങ്ങിയതോടെയാണ് മനസ്സിൽ ആ സ്വപ്‌നങ്ങൾക്ക് ചിറക് മുളച്ചത്, എന്നില്‍ ഒരു നടനുണ്ടെന്ന് തിരിച്ചറിഞ്ഞത് മുതല്‍ ആ നടനെ പുറത്തുകൊണ്ടുവരാനായിരുന്നു ശ്രമം. നാടകത്തിലൂടെ ഞാനതിന് പരിശ്രമിച്ചു. വീട്ടുകാരുടെ എതിര്‍പ്പുകളെപ്പോലും അവഗണിച്ചുള്ള ഒരു യാത്രയായിരുന്നു പിന്നീട്. ആഴത്തിലുള്ള വായന അക്കാലത്തെ ഉണ്ടായിരുന്നു. സര്‍ഗാത്മകമായി ഞാനെന്തെല്ലാം ആഗ്രഹിച്ചോ അതെല്ലാം എന്നിലേക്ക് വന്നുചേര്‍ന്നു.

എന്റെ ശ്രമം കൊണ്ട് നേടിയെടുക്കാൻ കഴിയുന്നത് മാത്രമേ ഞാൻ ജീവിതത്തിൽ ആഗ്രഹിച്ചിട്ടുള്ളു, അല്ലാതെ അത്യാഗ്രഹം ഒന്നുമില്ലായിരുന്നു. അതിലേക്ക് എല്ലാം ഞാൻ എത്തിച്ചേർന്നു, അര്‍ഹമായ പരിഗണന കിട്ടിയോ ഇല്ലയോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. ഒട്ടും നിരാശയുമില്ല. ആഗ്രഹിച്ചതെല്ലാം നേടിയത് കൊണ്ടാണോ എന്നറിയില്ല. പുതുതായി ഒന്നും ചെയ്യാന്‍ താൽപര്യം തോന്നുന്നില്ല. സിനിമക്ക് വേണ്ടിയാണ് എന്റെ വെളുത്ത മുടി കറുപ്പിക്കുന്നത്, ഇപ്പോൾ സിനിമ ചെയ്യാത്ത കൊണ്ട് അതിന്റെ ആവശ്യവുമില്ല. വര്ഷയാകാതെ മനസിലാക്കി ജീവിക്കാൻ എനിക്ക് ഒരു മടിയും തോന്നിയിട്ടില്ല, നമ്മൾ എത്രയൊക്കെ ചെറുപ്പമാകാൻ നോക്കിയാലും പ്രായത്തിന്റെ എല്ലാം പ്രശ്നങ്ങളും ശരീരത്തിൽ വന്നുതുടങ്ങും.

അത് അംഗീകരിക്കാനുള്ള മനസ്സാണ് ആദ്യം നമുക്ക് വേണ്ടത്. ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്, അതിനപ്പുറം വലിയൊരു വേഷം ഇനി എന്നെത്തേടി വരാനും പോകുന്നില്ല. അച്ഛന്‍, മുത്തച്ഛന്‍, അമ്മാവന്‍ വേഷങ്ങള്‍ കെട്ടിമടുത്തപ്പോള്‍ കുറച്ച് മാറിനില്‍ക്കണമെന്ന് തോന്നി. എല്ലാം നേടിയെങ്കിലും ഒരു കാര്യത്തിൽ മാത്രം ആ ഭാഗ്യം എനിക്ക് ഇല്ലാതെ പോയി. . ജീവിതത്തിൽ എന്റെ കൈപിടിച്ചവൾ ഒപ്പമുണ്ടായിരുന്നവൾ..

തിരക്കുപിടിച്ച ജീവിതമായിരുന്നു എന്റേത്,  ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ് ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവള്‍, എന്റെ തങ്കം, എന്റെ എല്ലാമെല്ലാം ആയിരുന്നവൾ. ഞങ്ങളുടെ നല്ല സമയത്ത് അവളുടെ ഒപ്പം അതികം ഉണ്ടാകാൻ എനിക്ക് കഴിഞ്ഞിരുന്നില്ല..  അങ്ങനെ  പെട്ടന്നൊരു നാള്‍ അവൾ രോഗശയ്യയിലായി. അതിനുശേഷം ഞാന്‍ അധികം വീട് വിട്ടുനിന്നിട്ടില്ല. എത്ര വൈകിയാലും വീട്ടിലെത്തും. അവള്‍ കിടക്കുന്ന മുറിയിലെത്തി… ഉറങ്ങുകയാണെങ്കില്‍ വിളിക്കാറില്ല. എന്റെ തങ്കം… എട്ട് വര്‍ഷം മുമ്പ് അവള്‍ പോയി… . എന്റെ ആഗ്രഹവും പ്രാര്‍ഥനയും ഒന്നുമാത്രമായിരുന്നു. ‘ഞാന്‍ മ,രി,ക്കുമ്പോള്‍ തങ്കം ജീവിച്ചിരിക്കണം’, പക്ഷെ എന്റെ ആ ആഗ്രഹം മാത്രം ജീവിതത്തില്‍ നടന്നില്ല.

അൻപത് വർഷമായി ജീവിക്കുന്ന ഈ വീട്ടിൽ ഞാനിപ്പോൾ ഒറ്റക്കാണ്. പക്ഷെ എന്റെ ഒപ്പം അവൾ ഇവിടെ തന്നെ ഉണ്ട്, ആ മുറിയുടെ വാതിൽ ഞാൻ ഇതുവരെ അടച്ചിട്ടില്ല…. ജയലക്ഷ്മി എന്നായിരുന്നു ഭാര്യയുടെ പേര്, ഇവർക്ക് ഉമ എന്നൊരു മകൾ ഉണ്ട്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *