ആ കുഞ്ഞ് മനസിന് അത് തോന്നി ! എന്നാൽ എന്റെ മക്കളോ മരുമകളോ ഇതുവരെ അങ്ങനെ കാര്യം പറഞ്ഞിട്ടില്ല ! മല്ലിക സുകുമാരൻ പറയുന്നു !

മക്കളുടെയും മരുമക്കളെയും കുറിച്ച് എപ്പോഴും ഓരോ വിശേഷങ്ങൾ പങ്കുവെക്കുന്ന ആളാണ് മല്ലിക സുകുമാരൻ. ഇന്ന് ആരാധകർ ഏറെ ഉള്ള ഒരു താര കുടുംബമാണ് മല്ലികയുടേത്. ഇപ്പോഴിതാ പതിവുപോലെ മക്കളെ കുറിക്കും കൊച്ചുമക്കളെ കുറിച്ചും   മല്ലിക സുകുമാരൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നു.. മല്ലികക്ക് തന്റെ രണ്ടു  മക്കൾക്ക് അടുത്തായി തന്നെ  കൊച്ചിയിൽ ഒരു ഫ്ലാറ്റ് ഉണ്ടെങ്കിലും തിരുവന്തപുരത്തെ വീട്ടിലാണ് മല്ലികയുടെ താമസം. ഇടയ്ക്കേ കൊച്ചിയിൽ മക്കളുടെ അരികിൽക്ക് പോകാറുള്ളൂ.

മല്ലിക സുകുമാരൻ എപ്പോഴും പറയാറുള്ള ഒന്നാണ് സുകുവേട്ടൻ എന്നോട് പറയാറുണ്ട് മക്കളുടെ വിവാഹ ശേഷം  ഒരുമിച്ചുള്ള പൊരുതി വേണ്ടായെന്ന്. മക്കൾ രണ്ടുപേരും ക്യാമറയ്ക്ക് മുന്നില്‍ മാത്രമേ അവരങ്ങനെ ചിരിക്കാത്തതുള്ളൂ. വീട്ടിൽ എല്ലാവരും എപ്പോഴും ചിരിയും കളിയുമാണ്. ആരെങ്കിലും വീട്ടില്‍ വന്നാലും എല്ലാം അമ്മയാണ്. അതൊക്കെ അമ്മ നോക്കിക്കോളും, നമ്മള്‍ ഇടയ്ക്ക് പോയിട്ട് ഹലോ പറഞ്ഞാല്‍ മതിയെന്നാണ്. പെട്ടെന്ന് ചിരിക്കുന്നയാളല്ല പൃഥ്വി, അച്ഛന്റെ സ്വഭാവമാണെന്നും മല്ലിക പറഞ്ഞിരുന്നു.

എന്റെ അവസാന നിമിഷം വരെയും സുകുമാരന്റെ ഭാര്യ എന്നറിയപെടാനാണ് ഇഷ്ടം. ഇപ്പോഴല്ലേ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മ എന്നൊക്കെ അറിയപ്പെടാൻ തുടങ്ങിയത്. കാര്യം കാണാന്‍ സുഖിപ്പിക്കുന്ന സ്വഭാവമല്ല സുകുവേട്ടന്റേത്. കാര്യം സാധിച്ച് എടുക്കാനായി ഒരു വര്‍ത്തമാനം, മാറിനിന്ന് മറ്റാെരു കാര്യം ഇതൊന്നും അദ്ദേഹത്തിന് പിടിയില്ല. സ്ട്രയിറ്റ് ഫോര്‍വേഡായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

എന്റെ ഇപ്പോഴത്തെ സന്തോഷവും സൗഭാഗ്യവും എന്റെ കൊച്ചുമക്കളാണ്. എന്നോട് കൂടുതൽ അടുപ്പം കാണിക്കുന്നത് നക്ഷത്രയും അലംകൃതയുമാണ്, ആദ്യത്തെ കൊച്ചുമകൾ പ്രാര്‍ത്ഥന നോക്കിയും കണ്ടുമൊക്കെയേ പെരുമാറാറുള്ളൂ. ഡാഡ അച്ഛമ്മ എന്നൊക്കെ പറഞ്ഞ് അലംകൃത എന്നോട് ഒരുപാട് കാര്യങ്ങൾ പറയാറുണ്ട്. അതിൽ ഈ കഴിഞ്ഞ ക്രിസ്മസിന്  അവൾ എന്നോട് പറഞ്ഞു, അച്ഛമ്മ എന്തിനാണ് ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്, നമ്മളുടെ വീട്ടിലേക്ക് വാ, അവിടുന്ന് നമുക്ക് കേക്ക് കട്ട് ചെയ്യാലോ എന്ന്. എന്റെ മോനും മരുമോളും പറയാത്തത് അവള്‍ പറഞ്ഞു എന്ന് ഞാന്‍ അവനോട് തമാശ പറഞ്ഞിരുന്നു. അച്ഛമ്മ എന്തിനാണ് ഒറ്റയ്ക്ക് നില്‍ക്കുന്നത് എന്ന് ആ കുഞ്ഞ് ചെറുപ്രായത്തിലേ ചോദിച്ചു. അതെന്റെ മനസ്സിൽ തട്ടിയെന്നും മല്ലിക പറയുന്നു.

ഈ പ്രായത്തിൽ ഞങ്ങൾക്ക് ഒക്കെ സന്തോഷിക്കാൻ ഈശ്വരൻ നൽകുന്ന വരദാനമാണ് കൊച്ചുമക്കൾ. എന്റെ കഴിഞ്ഞ പിറന്നാളിന് എല്ലാവരും വീട്ടിൽ  വന്നിരുന്നു.. എല്ലാരും കേക്ക് കൊണ്ടുവന്ന് കട്ട് ചെയ്തിരുന്നു. അലംകൃതയ്ക്ക് സെപ്പറേറ്റ് കേക്ക് കട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ സുപ്രിയ ചെറിയൊരു കേക്ക് ഉണ്ടാക്കിക്കൊടുത്തിരുന്നു. ഇതൊക്കെ കഴിഞ്ഞാണ് പ്രാര്‍ത്ഥന ഞാനൊരു മ്യൂസിക്കിടാം നമുക്കെല്ലാം ഡാൻസ് കളിക്കാമെന്ന് പറഞ്ഞത്. അമ്മൂമ്മക്ക്‌ ഡാൻസ് അറിയത്തില്ല എന്ന് പറഞ്ഞപ്പോൾ അതൊന്നും സാരമില്ല കളിക്ക് എന്ന് പറഞ്ഞ് നിർബന്ധിച്ചു. എണീറ്റ് ആ പിള്ളേര്‌ തന്നെ അതൊക്കെ പോസ്റ്റും ചെയ്തു. ഒരുപാട് പേര് എന്നെ വിളിച്ച് ഡാൻസ് നന്നായിരുന്നു എന്നൊക്കെ പറഞ്ഞു എന്നും മല്ലിക പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *