ആ സാഹചര്യത്തില്‍ എന്റെ കുഞ്ഞ് തളര്‍ന്ന് പോവുമെന്നോ, അവന് അത് മറികടക്കാന്‍ പറ്റില്ലെന്ന ഭയമോ എനിക്ക് ഇല്ലായിരുന്നു ! മല്ലിക സുകുമാരൻ !

ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ താര കുടുംബങ്ങളിൽ ഒന്നാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാവരും വലിയ സ്റ്റാർസ് ആണ്. പൃഥ്വിരാജ് എന്ന നടന്റെ വളർച്ച അത് പലരും പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. പല പ്രതിസന്ധികളിലും തളരാതെ പൊരുതി നേടിയ വിജയമാണ് രാജുവിന്റേത്. മല്ലിക സുകുമാരൻ ഇപ്പോഴും അഭിനയ രംഗത്ത് വളരെ സജീവമാണ്. അതുപോലെ തന്റെ മക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചുമുള്ള വിശേഷങ്ങൾ ഒക്കെ പറഞ്ഞുകൊണ്ട് മല്ലിക എപ്പോഴും എത്താറുണ്ട്.

ഇപ്പോഴതാ അത്തരത്തിൽ ,മല്ലിക പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇന്നത്തെ തലമുറയിലെ കുട്ടികൾ എല്ലാം വളരെ ധൈര്യമുള്ളവരാണ്. എന്നാൽ പണ്ട് അങ്ങനെയായിരുന്നില്ല. ആ കാലത്ത് ഞാൻ എന്റെ  അച്ഛനെ വെട്ടിച്ചാണ് വുമന്‍സ് കോളേജില്‍ ഒറ്റയ്ക്ക് പോയി അഡ്മിഷന്‍ എടുത്തത്. അതുപോലെ തന്നെ  മക്കളെ അവരുടെ സ്വാതന്ത്ര്യത്തിന് വളര്‍ത്താനും വിദേശത്ത് വിട്ട് പഠിപ്പിക്കാനൊക്കെ താന്‍ ശ്രമിച്ചതിനെ കുറിച്ചും മല്ലിക പറയുന്നുണ്ട്.

എന്റെ രാജുവിനെ ഞാൻ ഓസ്‌ട്രേയിലയില്‍ വിട്ട് പഠിപ്പിച്ചിരുന്നു. യെന്നാൽ അവൻ  അവിടെ ചെന്ന ആദ്യത്തെ ദിവസം കിലോമീറ്ററുകള്‍ മഞ്ഞ് കൊണ്ട് നടന്നാണ് രാജു അവന്റെ ഹോസ്റ്റല്‍ കണ്ടുപിടിച്ചത്. രണ്ടാമത്തെ ദിവസം അവന് പനി പിടിച്ചു. ഇതെല്ലാം ഒരു അമ്മയായ ഞാന്‍ നാട്ടിലിരുന്ന് കേള്‍ക്കുക മാത്രമാണ് ചെയ്തത്. ഞാനപ്പോഴും പതറിയില്ല. കാരണം അങ്ങനെ പതറേണ്ട കാര്യമില്ല. ആ സാഹചര്യത്തില്‍ എന്റെ കുഞ്ഞ് തളര്‍ന്ന് പോവുമെന്നോ അവന് അത് മറികടക്കാന്‍ പറ്റില്ലെന്ന പേടിയോ എനിക്ക് ഇല്ലായിരുന്നു. ആ വിഷ്വസം എന്നെ മുന്നോട്ട് നയിച്ചു..

അതുപോലെ എന്റെ കുട്ടി ലംബോര്‍ഗിനി കാര്‍ വാങ്ങിയ സമയത്ത് വന്ന ട്രോളുകളൊക്കെ ഞാന്‍ കണ്ടിരുന്നു. അതുപോലെ ഞാന്‍ ചെമ്പില്‍ കയറി വെള്ളത്തിലൂടെ പോയതിനെ കളിയാക്കിയതും കണ്ടു. ഇങ്ങനെ ഒക്കെ ചെയ്യുന്നത് വളരെ സാഡിസ്റ്റായിട്ടുള്ള ആളുകളാണ്. അവർക്കൊക്കെ വേറെ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റും, ഞങ്ങളൊക്കെ എന്തെങ്കിലും മിണ്ടിയാല്‍ തന്നെ വളരെ മോശമായി അഭിപ്രായം പറഞ്ഞാണ് ആളുകള്‍ വരുന്നത്. രാജു അവൻ കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ടാണ് കാറുകൾ വാങ്ങുന്നത്.

കാർ വാങ്ങുക മാത്രമല്ലല്ലോ, നാല്‍പ്പത്തിയെട്ടോ നാല്‍പത്തിയൊന്‍പത് ലക്ഷമോ മറ്റോ ആണ് നികുതി കൊടുത്തത്. ആ തുക സർക്കാരിലേക്കും, ജനങ്ങളിലേക്കും  മറ്റും എത്തുന്നുണ്ട്  അതുപോലെ രാഷ്ട്രീയക്കാര്‍ ഇതിലും പണം മുടക്കി കാര്‍ വാങ്ങിച്ചാല്‍ ഇതുപോലെ കളിയാക്കത്തത് എന്തുകൊണ്ടാണ്. അപ്പോൾ അവരെ പേടിയുള്ളത് കൊണ്ടല്ലേ എന്നും മല്ലിക ചോദിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *