‘എനിക്ക് ഇഷ്ടമല്ലാത്ത പല കാര്യങ്ങളും മരുമക്കൾ ചെയ്യാറുണ്ട്’ ! ശാസിക്കാൻ തുടങ്ങിയാൽ നഷ്ടപ്പെടുന്നത് എന്റെ മക്കളുടെ സ്വസ്ഥത ആയിരിക്കും ! മല്ലിക സുകുമാരൻ തുറന്ന് പറയുന്നു ! വീഡിയോ !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന ആരാധിക്കുന്ന ഒരു താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. തന്റെ മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും എല്ലാം വളരെ രസകരമായി പറഞ്ഞുകൊണ്ട് അഭിമുഖങ്ങളിൽ വളരെ സജീവമാണ്. ഇപ്പോഴിതാ റെഡ് എഫ് എമ്മിന്  നൽകിയ അഭിമുഖത്തിൽ തന്റെ ചില പരിഭവങ്ങൾ തുറന്ന് പറയുകയാണ് മല്ലിക സുകുമാരൻ. വീഡിയോ ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു. മല്ലികയുടെ വാക്കുകൾ ഇങ്ങനെ… മക്കൾ അടുത്തില്ലാത്തതിൽ വിഷമം ഉണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ട്.

പക്ഷെ ജോലി തിരക്ക് ഇതെല്ലം എനിക്ക് അറിയാവുന്നത്കൊണ്ടും മനസിലാക്കുന്നത് കൊണ്ടും എനിക്ക് പരാതിയും പരിഭവവും ഇല്ല. നമ്മൾ ഒരു കുടുംബത്തിൽ വന്നു, മക്കളുടെ ഇഷ്ടം പോലെ  അവരുടെ വിവാഹം നടന്നു, അവർക്ക് കുട്ടികളായി എന്താണ് ആ കുട്ടികളുടെ പ്രായം, അവർ വന്ന ചുറ്റുപാടും നമ്മൾ ശ്രദ്ദിക്കണം. ചില കാര്യങ്ങൾ വീട്ടിലെ പ്രായമുള്ളവർ പറഞ്ഞ് കൊടുത്ത് മാറ്റിക്കൊണ്ട് വരേണ്ടതാണ്. ചിലത് നമ്മൾ കണ്ടു പഠിച്ച് വരുന്നതാണ്. ചില കാര്യങ്ങൾ നമ്മൾ കണ്ടു ശീലിച്ചതോ, കണ്ടു പഠിച്ചതോ ആയിരിക്കില്ല.

ആ ഒരൊറ്റ കാരണത്താൽ നമ്മൾ ശാസിക്കാൻ തുടങ്ങിയാൽ നഷ്ടപെടുന്ന സ്വസ്ഥത ചിലപ്പോൾ നമ്മളുടെ മക്കളുടെ ആയിരിക്കും. എനിക്ക് ഇഷ്ടമുള്ളത് മാത്രമാണോ എന്റെ മരുമക്കൾ ചെയ്യുന്നത് എന്ന് ചോദിച്ചാൽ… ഒരിക്കലുമല്ല….  സ്വാഭാവികമായും അത് വേണ്ടായിരുന്നു എന്ന് തോന്നുന്ന സന്ദർഭങ്ങൾ ഉണ്ട്. പക്ഷെ എന്നോട് പിന്നീട് അതിനെ കുറിച്ച് ചോദിക്കുമ്പോൾ.. കഴിഞ്ഞില്ലേ, അത് പോട്ടെ വിട്ടുകളയു എന്നാണ് ഞാൻ പറയുന്നത്. കാരണം ഞാൻ വേണം അവരെ മെന്റലി ഒക്കെ ആക്കി നിർത്താൻ.

സുകുവേട്ടനും പണ്ട് പറയും പ്രശ്നങ്ങൾ മാനേജ് ചെയ്തു പോകാൻ ഞാൻ മിടുക്കി ആണെന്ന്. മക്കൾക്ക് രണ്ടുപേർക്കും എന്നോട് വലിയ സ്നേഹമാണ്. എന്റെ മരണം വരെയും അങ്ങനെ പോകട്ടെ… എല്ലാവർക്കും തിരക്കാണ് എനിക്ക് അറിയാം… പക്ഷെ എനിക്ക് സഹിക്കാൻ കഴിയാത്തത് പിള്ളേരുടെ വിളി വന്നില്ലെങ്കിൽ ആണ്.

നിങ്ങൾ എവിടെ വേണമെങ്കിലും പൊക്കോ, എനിക്ക് ഒരു കുഴപ്പമില്ല, പക്ഷെ ലോ,കത്ത് എവിടെ പോയാലും ഫോണെടുത്ത് കുത്താനറിയാവുന്ന മക്കൾക്കും മരുമക്കൾക്കും എന്നെ വിളിച്ചൂടെ. ഇപ്പോ അത് തെറ്റിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാനിപ്പോൾ പിണങ്ങി ഇരിക്കുകയാണ്. വഴക്ക് പറഞ്ഞ് വെച്ചേക്കുവാ. അയ്യോ അമ്മേ അതല്ല, രാത്രി 12 പന്ത്രണ്ട് മണിയാവും അപ്പോൾ അമ്മ ഉറങ്ങും. രാവിലെ അമ്മ പോയിക്കഴിഞ്ഞാ ഞങ്ങൾ എഴുന്നേൽക്കുന്നത് അപ്പോൾ അമ്മ സെറ്റിൽ കയറുമെന്നൊക്കെയുള്ള കുറെ മുടന്തൻ ന്യായം പറയുന്നുണ്ടെങ്കിലും വിളിച്ചില്ലെങ്കിൽ ഞാൻ ദേഷ്യപ്പെടും. ആർക്കും ഒന്നിനും സമയമില്ല എന്നും ചെറിയ പരിഭവത്തോടെ മല്ലിക പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *