“ഞാൻ മക്കളുടെ കൂടെ താമസിക്കാത്തത്തിനു ഒരു കാരണം ഉണ്ട്” മല്ലിക സുകുമാരാൻ തുറന്ന് പറയുന്നു !!

മലയാളി സിനിമ പ്രേമികൾക്ക് എന്നും പ്രിയങ്കരമായ കുടുംബമാണ് മല്ലിക സുകുമാരന്റെ കുടുംബം അന്തരിച്ച നടൻ സുകുമാരനെ ഒരു സമയത്ത് മലയാള സിനിമയുടെ നാഴിക കല്ലായിരുന്നു, നായകനായും വില്ലനായും സഹ താരമായും നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിരുന്നു, 1978 ലാണ്  അദ്ദേഹം മല്ലിക സുകുമാരനെ വിവാഹം ചെയ്യുന്നത്, ഇത് മല്ലികയുടെ രണ്ടാം വിവാഹമായിരുന്നു, ആദ്യം നടൻ ജഗതി ശ്രീകുമാറിനെ ആയിരുന്നു അവർ വിവാഹം ചെയ്തിരുന്നത്… 1997 ലാണ് അദ്ദേഹം മരണപ്പെടുന്നത്..

ഇവർക്ക് രണ്ടു മക്കൾ പ്രിത്വിരാജൂം ഇന്ദ്രജിത്തും, ഇന്ന് മലയാള സിനിമ അടക്കി വാഴുന്ന താരമാണ് പൃഥ്വിരാജ്. നടൻ സംവിധായകൻ, നിർമാതാവ് എന്ന് എല്ലാ മേഖലകളിലും ഇന്ന് അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. ഭാര്യ സുപ്രിയയും ഒട്ടും പിറകിലല്ല പൃഥിയുടെ പ്രൊഡക്ഷൻ കമ്പനിയുടെ നടത്തിപ്പുകാരി സുപ്രിയ മേനോനാണ്. ഇന്ദ്രജിത്തും ഒട്ടും പിറകിലല്ല, നിരവധി ചിത്രങ്ങളാണ് താരം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്, കൂടാതെ ഭാര്യ പൂർണിമ ഇന്ദ്രജിത്ത് ഇന്ന് തിരക്കേറിയ ഒരു ഫാഷൻ ഡിസൈനറാണ്, കൊച്ചിയിൽ ഇവർക്ക് പ്രാണ എന്ന പേരിൽ ബോട്ടിഖും ഉണ്ട്..

അതുമാത്രവുമല്ല അവർ നിരവധി പ്രൊഡക്ടുകളുടെ ബ്രാൻഡുമാണ്.. പ്രിത്വിയും ഇന്ദ്രനും കൊച്ചിയിൽ അടുത്തടുത്ത ഫ്ളാറ്റുകളിലാണ് താമസം, എന്നാൽ അമ്മ മല്ലിക തിരുവനന്തപുരത്തെ വീട്ടിലാണ് താമസം. എന്തുകൊണ്ട് മകളുടെ കൂടെ താമസിക്കുന്നില്ല എന്ന് പലരും താരത്തിനോട് ചോദിക്കാറുണ്ട്, ഇപ്പോൾ അതിനുള്ള വ്യക്തമായ മറുപടിയാണ് താരം നൽകിയിരിക്കുന്നത്, മക്കളും മരുമക്കളായ സുപ്രിയയും പൂർണിമയും അവരുടെ കൂടെ നിൽകാൻ എപ്പോഴും നിർബന്ധിക്കാറുണ്ട്…

പക്ഷെ ഞാൻ  താന്‍ മക്കള്‍ക്കൊപ്പം പോയി താമസിക്കാത്തതിന് ഒരു കാരണമുണ്ടന്ന് മല്ലിക സുകുവേട്ടന്‍ എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആണ്‍മക്കളാണ്. കല്യാണം കഴിഞ്ഞാല്‍ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവര്‍ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച്‌ പൊറുതി വേണ്ട. കാണാന്‍ തോന്നുമ്ബോള്‍ പോയാല്‍ മതിയെന്ന്, അദ്ദേഹം എന്നോട് എപ്പോഴും പറയുമായിരുന്നു എന്നും ഇപ്പോൾ മല്ലിക വ്യക്തമാക്കുന്നു….

കൊച്ചിയിൽ അടുത്തടുത്ത ഫ്ലാറ്റിലാണ് പ്രിത്വിയും ഇന്ദ്രജിത്തും അവിടെ തന്നെ മല്ലികക്കും സ്വന്തമായി ഒരു ഫ്ലാറ്റുണ്ട്, മക്കളുടെ കൂടെ നിൽക്കുന്നതിനേക്കാളും ഇടക്കൊക്കെ ഒരു അദിഥിയെ പോലെ അവിടേക്ക് പോകുന്നതാണ് തനിക്കിഷ്ട്ടമെന്നാണ് മല്ലിക പറയുന്നത്, മക്കൾ വലുതായി അവർക്ക് കുടുംബമായി,  ഇനി അവർ അവരുടെ ജീവിതം ജീവിക്കേണ്ട സമയമാണ്, അതിനിടയിൽ എന്റെ ആവിശ്യമില്ല, മരുമക്കൾ രണ്ടുപേരും വളരെ നല്ല കുട്ടികളാണ് അവർ വളരെ കഴിവുള്ള മിടുക്കികൾ ആണ്.

അവർ തന്റെ മരുമക്കൾ അല്ല, മക്കൾ തന്നെയാന്നെനും, കൂടതെ അവന്മാർക്ക് എവിടെങ്കിലും ഒരു പാളിച്ച വന്നാൽ അവരെ പിടിച്ചുയർത്താൻ കെൽപ്പുള്ളവരാണ്… അതുകൊണ്ട് തന്നെ അവർ അവർക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കട്ടെ..   മക്കൾ എല്ലാവരും  എപ്പോഴും തിരക്കാണ് കൊച്ചുമക്കളാണ് ഇപ്പൊ എന്റെ നേരംപോക്ക് അവരാണ് ഇപ്പൊ എന്റെ എല്ലാമെല്ലാം എന്നും മല്ലിക പറയുന്നു…

 

Articles You May Like

One response to ““ഞാൻ മക്കളുടെ കൂടെ താമസിക്കാത്തത്തിനു ഒരു കാരണം ഉണ്ട്” മല്ലിക സുകുമാരാൻ തുറന്ന് പറയുന്നു !!”

  1. Raji says:

    Very good decision. Love you 🤩🥰😍😘

Leave a Reply

Your email address will not be published. Required fields are marked *