സുപ്രിയക്ക് ഒന്നിനും സമയമില്ല ! എന്റെ മനസ് മനസിലാക്കി ഓടിവരുന്നത് പൂർണ്ണിമയാണ് ! മല്ലിക സുകുമാരൻ പറയുന്നു !

മലയാളികൾക്ക് എന്നും വളരെ ഇഷ്ടമുള്ള താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം താരങ്ങളാണ്. തന്റെ കുടുംബ വിശേഷങ്ങൾ പറഞ്ഞ് മല്ലിക എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മക്കളെക്കാൾ ഭേതം മരുമക്കൾ തന്നെയാണ് എന്ന് പറയുകയാണ് മല്ലിക സുകുമാരൻ. മരുമക്കള്‍ രണ്ടു പേരും ഞാന്‍ നോക്കിയിടത്തോളം കറക്ടാണ്.

രാജുവിനെ നോക്കുകയാണെങ്കിൽ അവന് ഒന്നിനും സമയമില്ല, എപ്പോഴും തിരക്കാണ്. അതുകൊണ്ട് തന്നെ അതൊക്കെ മനസിലാക്കുന്ന എല്ലാം മാനേജ് ചെയ്യാന്‍ പറ്റുന്ന ഒരാള്‍ തന്നെ വേണമായിരുന്നു. അത് സുപ്രിയയ്ക്ക് കഴിയുന്നുണ്ട്. രാജു ഇല്ലങ്കിൽ പോലും എല്ലാം വളരെ കൃത്യമായി ചെയ്യാൻ കഴിവുള്ള ആളാണ് സുപ്രിയ. അതുപോലെ  ഇന്ദ്രനും പൂര്‍ണിമയും അങ്ങനെ തന്നെയാണ്. പൂര്‍ണിമയ്ക്ക് ബുട്ടീക്കുണ്ട്. കൂടാതെ അവരുടെ പുതിയ വീടിന്റെ പണി നടക്കുന്നു. ഇതൊക്കെ നോക്കണം. അതിനാല്‍ അവര്‍ക്ക് തീരെ അറിവില്ലാത്ത ഭാര്യമാർ ആയിരുന്നെങ്കിൽ ഇതൊന്നും നടക്കില്ല.  പെൺകുട്ടികൾ കുറച്ചൊക്കെ സ്മാര്‍ട്ട് ആയിരിക്കണം.

മല്ലികയോട് ഏറ്റവും ഇഷ്ടം ആർക്കാണ് എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് അത് ഞാൻ പറയണോ എന്നായിരുന്നു മറുചോദ്യം. ഇഷ്ടം പുറമെ കാണിക്കില്ലെങ്കിലും ഉള്ളില്‍ ഒരുപാട് സ്‌നേഹമുള്ളയാളാണ് പൃഥ്വി. ഞാനൊരു കാര്യം പറഞ്ഞാല്‍ അത് അവൻ ചെയ്തിരിക്കും. അതേപോലെയാണ് സുപ്രിയയും. വരാനും കാണാനുമൊന്നും സമയമില്ല. നിര്‍മ്മാണത്തിന്റെ തിരക്കുകളാണ്. അതേസമയം ഇനി ഇപ്പോൾ എത്ര തിരക്കാണെങ്കിലും പൂര്‍ണിമ ഇടയ്‌ക്കൊക്കെ ഓടി വരും. ഇന്ദ്രന്‍ പിന്നേയും വരത്തില്ല. അതുവച്ച്‌ നോക്കുമ്പോൾ മക്കളേക്കാള്‍ ഭേദം മരുമക്കളാണെന്നാണ് മല്ലിക വളരെ രസകരമായി പറയുന്നത്.

കാരണം മരുമക്കൾ വല്ലപ്പോഴെങ്കിലും എന്നെ കാണാൻ വരും. മക്കള്‍ വീഡിയോ കോളിലൂടെ ഇതാണോ ഞങ്ങളുടെ അമ്മ എന്ന് ചോദിക്കുന്നത് പോലെയാണ്. എന്നാൽ അങ്ങനെ സാധാരണ അമ്മമാരേ പോലെ പരാതികളൊന്നും എനിക്കില്ല, അവരുടെ തിരക്കുകൾ ഞാൻ മനസിലാക്കുന്നു. കൂട്ടത്തിൽ പൂർണ്ണിമയാണ് കുറച്ചുംകൂടി എന്നെ കുറിച്ച് ആലോചിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. പൂര്‍ണിമ പിന്നേയും മാനേജ് ചെയ്യും. ആരും ചെന്നില്ലെങ്കില്‍ അമ്മയ്ക്ക് അത് വിഷമമാകുമെന്ന് മനസിലാക്കുന്നത് കുറേക്കൂടിയും പൂര്‍ണിമയാണ്. സുപ്രിയയ്ക് മനസിലാകാഞ്ഞിട്ടല്ല തിരക്കാണ്, പിന്നെ അവർക്ക് കൊച്ച്‌ കുട്ടിയല്ലേ. അവളുടെ കാര്യങ്ങൾ നോക്കേണ്ടതുണ്ട്, പിന്നെ  ഇന്ദ്രന്റെ രണ്ട് കുട്ടികളും വലുതായി. പക്ഷെ അലംകൃത രാജുവിനെ കൊണ്ട് ക്ഷ, ണ്ണ വരപ്പിക്കുന്നയാളാണ്, അതുകൊണ്ട് ഇട്ടേച്ച്‌ വരാനൊക്കില്ല.

സത്യത്തിൽ എന്നോട് കൂടുതൽ സ്നേഹം ഉള്ളത് കൊച്ചുമക്കൾക്കാണ്, ഇതിനുമുമ്പ് ഒരു ദിവസം രാജു തമാശക്ക് എന്തോ പറഞ്ഞപ്പോൾ ഡാഡ ഡോണ്ട് ഡു ദാറ്റ് എന്നവള്‍ പറഞ്ഞു. അച്ഛമ്മയെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് നക്ഷത്രയ്ക്കും അലംകൃതയ്ക്കും ഇഷ്ടമല്ല. പ്രാര്‍ത്ഥന ഇത്തിരികൂടി വലുതായത് കൊണ്ട് ഇന്ദ്രനെ പോലെ മര്യാദയോടുകൂടിയൊക്കെ സംസാരിക്കും. മറ്റ് രണ്ടു പേരും അങ്ങനല്ല പച്ചയ്ക്ക് പറയും. സുകുവേട്ടനുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പോലത്തെ പലയിടത്തുള്ള താമസമുണ്ടാകില്ല. എല്ലാവരും ഒരുമിച്ച്‌ താമസിക്കണമെന്നേ പറയുമായിരുന്നുള്ളൂ എന്നും മല്ലിക പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *