‘എനിക് പലപ്പോഴും പൃഥ്വിയുടെ ആ സ്വഭാവം കണ്ട് പടിക്കണമെന്നുണ്ട്’ ! അവൻ എന്ത് നല്ല കാര്യം പറഞ്ഞാലും മറ്റുള്ളവർ അവനെ അഹങ്കാരി എന്നാണ് പറയുന്നത് ! മല്ലിക പറയുന്നു !

മലയാള സിനിമ ലോകത്ത് ഏറ്റവും ആരാധകരുള്ള താര കുടുംബമാണ് പൃഥ്വിയുടേത്. അമ്മയും അച്ഛനും അഭിനേതാക്കൾ. ചേട്ടനും ചേട്ടത്തിയും നാഡീ നടൻമാർ, താര കുടുംബത്തിൽ ഇന്ന് എല്ലാവരും അവരുടേതായ തിരക്കുകളിൽ ആണ്. മല്ലിക സുകുമാരൻ ഇപ്പോഴും സിനിമ സീരിയൽ രംഗത്ത് വളരെ സജീവമാണ്. നടിയുടെ ചില തുറന്ന് പറച്ചിലുകളാണ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. താരത്തിന്റെ വാക്കുകൾ. തനറെ രണ്ടു മക്കളിൽ മൂത്ത മകൻ ഇന്ദ്രൻ ഏകദേശം എന്റെ സ്വഭാവമാണ് വലിയ ദേഷ്യം വന്നാലും നമുക്ക് നിയന്ത്രിക്കാൻ കഴിയും പക്ഷെ പൃഥ്വി അങ്ങനെയല്ല, അവന് അവന്റെ അച്ഛന്റെ സ്വഭാവമാണ്, പെട്ടന്ന് ദേഷ്യം വരും, വന്ന് കഴിഞ്ഞാൽ പിന്നെ കുറെ നേരം അത് അങ്ങനെ തന്നെ നിൽക്കും, എന്നാൽ പൃഥ്വിരാജിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേ ഒരാളെ കുറിച്ചും മല്ലിക സുകുമാരന്‍ തുറന്നുപറഞ്ഞു.

രാജുവിനെ കുറിച്ച് പല വാർത്തകളും പല രീതിയിലും വരാറുണ്ട് എന്നാലും പക്ഷെ അവൻ അതൊന്നും മൈൻഡ് ചെയ്യാറില്ല ജസ്റ്റ് ഡോണ്ട് കെയര്‍ എന്ന മട്ടില്‍ അങ്ങ് വിടും. എനിക്കും  പലപ്പോഴും അവന്റെ ആ സ്വഭാവം കണ്ട് പഠിക്കണമെന്നുണ്ട്. എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ വന്നാൽ അവൻ എന്നോട് പറയും അമ്മ അതൊന്നും കാര്യമാക്കേണ്ട, ഇതൊക്കെ ഈ ഫീൽഡിൽ ഉള്ളതാണെന്നുമാണ് അവൻ പറയാറുള്ളത്. അല്ലെങ്കിലും അവൻ എന്ത് നല്ല കാര്യം പറഞ്ഞാലും മറ്റുള്ളവർ അവനെ അഹങ്കാരി എന്നാണ് പറയുന്നത്, പക്ഷെ  ഒരു പോസിറ്റീവായിട്ടുളള അഹങ്കാരം എന്നെ ഞാന്‍ പറയുളളൂ, കാരണം അവനെ എന്തിനാണ് അഹങ്കാരിയെന്ന് വിളിക്കുന്നത്, അവൻ എന്താണെന്നും ആരാണെന്നും കേരളത്തിലെ പ്രേക്ഷകർക്ക് അറിയാമെന്നും മല്ലിക പറയുന്നു.

ഈ ലോകത്ത് നാജ് ഏറ്റവും വലിയ ഭാഗ്യവതിയാണ് കാരണം എന്റെ രണ്ടു മരുമക്കളും മിടുമിടുക്കികളാണ്. അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇന്ദ്രന്‌റെ സ്വഭാവത്തിന് നന്നായി ചേരുന്ന ആളാണ് പൂര്‍ണിമ. പക്ഷെ രാജുവിന് കുറച്ച് എടുത്തുചാട്ടം കൂടുതലാണ്. കൂടാതെ ഒരു മുൻകോപിയുമാണ്. പക്ഷെ  സുപ്രിയ മിടുമിടുക്കിയാണ്.  അവന്റെ ആ ചാട്ടത്തെ നിയന്ത്രിക്കാൻ അവൾക്ക് സാധിക്കും, അവിടെയാണ് ഒരു ഭാര്യയുടെ മിടുക്ക്. അവൾക്ക് അറിയാം അത് എങ്ങനെ നിയന്ത്രിക്കണം എന്നത്. അവന്റെ ഈ സ്വഭാവം പുറത്ത് ആർക്കും അങ്ങനെ അറിയില്ല എന്നതാണ് സത്യം.

അതിൽ എടുത്തു പറയേണ്ട കാര്യം സുപ്രിയയുടേതാണ്. കാരണം അവൾ പഠിച്ചതും വളര്‍ന്നതുമൊക്കെ ഡല്‍ഹിയിലാണ്. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്ത് വന്ന ആളാണ്. അല്ലാതെ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് രാവിലെ തുളസിക്കതിരും ചൂടി അമ്ബലത്തില്‍ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്ബര്യമല്ല സുപ്രിയക്കുളളത്. പുറത്ത് വളർന്നതിന്റെ ആ മിടുക്ക് സുപ്രിയയിൽ നമുക്ക് കാണാൻ സാധിക്കും. പൂർണമയും ഒട്ടും മോശമല്ല അവളും അതുപോലെതന്നെ പലതരത്തിലുള്ള   ആക്ടിവിറ്റീസിലൊക്കെ പങ്കെടുത്ത് വന്ന ആളാണ്, അവരുടെ ആ മിടുക്ക് അവരുടെ കുടുംബ ജീവിതത്തിലും കാണാൻ സാധിക്കുന്നുണ്ട്. രണ്ട് പേര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാരുടെ സ്വഭാവം മനസിലാക്കാന്‍ ഒരു പരസഹായം വേണ്ടി വന്നില്ല, മല്ലിക സുകുമാരന്‍ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *