മലയാളത്തിന്റ അഭിനയ സുകൃതത്തിന് ഇന്ന് 71ാം പിറന്നാള്‍ ! മമ്മൂട്ടിക്ക് സർപ്രൈസുമായി ആരാധകർ ! ആശംസാ പ്രവാഹം !

മലയാളത്തിന്റെ മെഗാ നടന് ഇന്ന് ജന്മദിനം. എഴുപത്തി ഒന്ന് വയസ്സാണ് അദ്ദേഹത്തിന്, കാഴ്ച്ചയിൽ ഇന്നും ചെറുപ്പം തുളുമ്പുന്ന മമ്മൂക്ക ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്‌, ആരാധകരുടെ ഇടനെഞ്ചില്‍ ഇടംപിടിച്ച മമ്മൂക്ക ഇപ്പോഴും തന്റെ താര സിംഹാസനം കാത്ത് സൂക്ഷിക്കുന്നു. 1951 സെപ്റ്റംബര്‍ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയില്‍- ഫാത്തിമ ദമ്ബതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്.

ചെറുപ്പം മുതൽ തന്നെ കലാരംഗത്ത് സജീവമായിരുന്നു. പഠനത്തിലും കേമനായായിരുന്ന അദ്ദേഹം കൊച്ചിയിലെ മഹാരാജാസ് കോളേജില്‍ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടര്‍ന്ന് എറണാകുളത്തുള്ള ഗവണ്‍മെന്റ് ലോകോളേജില്‍ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയില്‍ അഡ്വക്കേറ്റ് ശ്രീധരന്‍ നായരുടെ ജൂനിയര്‍ അഭിഭാഷകനായി രണ്ടു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.  മമ്മൂക്കയുടെ ആദ്യ ചിത്രം ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്നതായിരുന്നു. മമ്മൂക്കയെ കുറിച്ച് അദ്ദേഹത്തിനെ ഉമ്മ പറഞ്ഞ കാര്യങ്ങൾ ഏറെ  ശ്രദ്ധ നേടിയിരുന്നു.

ഭാഗ്യ ചെയ്ത് ആ ഉമ്മ തൻറെ മകനെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ,  എനിക്കെന്നും അവൻ മമ്മൂഞ്ഞാണ്, ഞങ്ങളുടെ വിവാഹം കഴിഞ്ഞ് അഞ്ചുകൊല്ലം മക്കൾ ഇല്ലാതിരുന്ന് കിട്ടിയ ആളാണ്. അതുകൊണ്ട് തന്നെ അവനെ എല്ലാവരും ഒരുപാട് കൊഞ്ചിച്ച് ആണ് വളർത്തിയത്. വല്യുപ്പയും വല്യുമ്മയുമാണ് അവനെ വളര്‍ത്തിയത്. ജനിച്ച് എട്ടാം മാസത്തില്‍ തന്നെ മകന്‍ മുലകുടി നിര്‍ത്തിയിരുന്നുവെന്ന് പറയുന്ന ഉമ്മ പാലൊക്കെ അന്നേ കുടിച്ച് തീര്‍ത്തുകാരണമാകാം ഇന്ന് അവന് പാല്‍ച്ചായ വേണ്ട കട്ടന്‍ മാത്രമാണ് കുടിക്കുന്നതെന്നും തമാശയായി പറയുന്നുണ്ട്.

അവൻ തന്നെയാണ് അവന്റെ ഉള്ളിലെ കഴിവ് തിരിച്ചറിഞ്ഞ്, അതിലേക്ക് തന്നെ പോയി. എന്നാൽ  ബാപ്പയ്ക്ക് മകനെ ഒരു  ഡോക്ടര്‍ ആക്കണം എന്നായിരുന്നു ആഗ്രഹം. അവന്റെ എല്ലാ സിനിമകളും ഇഷ്ടമാണ് എങ്കിലും ഏറ്റവും ഇഷ്ടം തനിയാവർത്തനവും, കാണാമറയത്തുമാണ്. സിനിമയ്ക്ക് വേണ്ടി മകന്‍ പല താഗ്യങ്ങളും സഹിച്ചിട്ടുണ്ട്. കൊഴുവയും ചെമ്മീന്‍ പൊരിച്ചതുമൊക്കെ അവന് വളരെ ഇഷ്ടമായിരുന്നുവെന്നും ഉമ്മ പറയുന്നു. ഇന്നും ചിലപ്പോഴൊക്കെ അവന്‍ എന്നോട് ചോദിക്കാറുണ്ട്, ഉമ്മ അടുക്കളയില്‍ കയറി പണ്ടത്തെ ആ രുചിയുള്ള മീന്‍ കറിയൊക്കെ ഉണ്ടാക്കി തരുമോയെന്ന്…

ഉമ്മ എന്ന നിലയിൽ ഞാൻ ഒരിക്കലും  മകന്റെ വളർച്ചയിൽ അഹങ്കരിച്ചിട്ടില്ല, അങ്ങനെയൊരുക്കലും തോന്നാന്‍ പാടില്ല. എല്ലാം ദൈവനിശ്ചയം. അങ്ങനെ നടക്കുന്നു. നമ്മള്‍ക്ക് അതിലെന്ത് പങ്ക് എന്നാണ് ഉമ്മ ചോദിക്കുന്നത്. ഇപ്പോ അവനെ അങ്ങനെ എനിക്ക് എപ്പോഴും കാണാന്‍ സാധിക്കുന്നില്ലല്ലോ എന്നൊരു സങ്കടം മാത്രമേയുള്ളൂ എന്നാണ് ആ ഉമ്മ പറയുന്നത്…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *