പടം എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യം ഉണ്ടാകട്ടെ ! മുല്ലപ്പൂവ് നാളെ ഇവിടെത്തന്നെ കാണണം ! പോയ്‌ കളയരുത് ! മറുപടിയുമായി മാല പാർവതി !

ഏറെ നാളുകൾക്കു ശേഷം തിയറ്ററുകൾ പൂരപ്പറമ്പ് ആക്കികൊണ്ട് ഒരു മമ്മൂട്ടി ചിത്രം കളം നിറഞ്ഞാടുകയാണ്. ബിഗ് ബി എന്ന മാസ്സ് പടത്തിന് ശേഷം അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ഭീഷ്മ പർവ്വം ആരാധക ഹൃദയം കീഴടക്കി മുന്നേറുകയാണ്. മമ്മൂട്ടിയുടെ മാത്രമായുള്ള ഒരു വണ്‍ മാന്‍ ഷോ ആക്കാതെ ഓരോ കഥാപാത്രത്തിനും അവരുടേതായ സ്പേസ് നല്‍കി കൊണ്ടാണ് അമല്‍ നീരദ് എന്ന സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഓരോ ക്യാരക്ടേഴ്സിനും അവരുടേതായ സ്‌പേസ് കൊടുത്തുള്ള തിരക്കഥ വളരെ ഭം​ഗിയായാണ് അമല്‍ നീരദ് ചിത്രീകരിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റെ ബിജിഎമ്മും, ക്യാമറ വര്‍ക്കും പിന്നെ അമല്‍ നീരദിന്റെ ഡയറക്ഷനും മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണം.

എവിടെ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആരാധകർ ആഗ്രഹിച്ചത് പോലെ തന്നെ മമ്മൂട്ടിയെ കരുതിയതുപോലെ തന്നെ സ്റ്റൈലിഷ് മാസ്സ് ലുക്കില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ ഭീഷ്മപർവ്വത്തിന്റെ അമൽ നീരദ് വേർഷൻ. കൗരവസേനയുടെ സർവ്വസേനാധിപനായിരുന്നു ഭീഷ്മർ. നോട്ടത്തിലും ഭാവത്തിലും ഓരോ ചലനത്തിലും ഭീഷ്മരെ ആവാഹിച്ച് ഭീഷ്മപർവ്വത്തിലെ മൈക്കിൾ ആയി മമ്മുക്ക തകർത്തു. ചിത്രം വിജയമകരമായി മുന്നോട്ട് പോകുമ്പോൾ ഇപ്പോൾ മറ്റൊരു സംഭവമാണ് വൈറലായി മാറുന്നത്.

ചിത്രത്തിൽ വളരെ പ്രധാനമായ ഒരു വേഷത്തിൽ എത്തിയ നടിയാണ് മാല പാർവതി. കഴിഞ്ഞ ദിവസം മാല പാർവതി തന്റെ ഫേസ്ബുക്കിൽ  ഭീഷ്മപർവ്വത്തിന്റെ കവർ പിച്ചർ അപ്ഡേറ്റ് ചെയ്തിരുന്നു, അതിനു താഴെ മുല്ലപ്പൂവ് എന്ന പ്രൊഫൈലിൽ നിന്നും ഒരു കമന്റ്റ് വന്നു,  “എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ” എന്നാണ് കമൻറ് ചെയ്തത്. അതിനു മാല പാർവതി വളരെ കോൺഫിഡന്റ് ആയി നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്.   “നാളെ ഇവിടെ തന്നെ കാണണം എങ്ങും പോയി കളയരുത്” എന്നായിരുന്നു നടിയുടെ മറുപടി…

ചിത്രം ഇന്ന് തിയറ്ററിൽ എത്തി അതി ഗംഭീര വിജയം കൈവരിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ മാല പർവ്വതിയും ഇപ്പോൾ കയ്യടി നേടുകയാണ്.  മമ്മൂട്ടി ഫാൻസിനെ മാത്രമല്ല എല്ലാത്തരം  പ്രേക്ഷകരെയും ചിത്രം ത്രിപ്തിപെടുത്തുന്നു. മമ്മൂട്ടിയുടെ വിജയം എന്നത് എന്തും സ്റ്റൈലിഷ് ആയി സ്‌ക്രീനിൽ എത്തിക്കാൻ കഴിവുള്ള സംവിധായകരുടെ കൂടെ പടം ചെയ്യുന്നു എന്നതാണ്. ഫൈറ്റ് ചെയ്താലും, നടന്നാലും ഇരുന്നാലും അതൊക്കെ സ്‌ക്രീനിൽ ഗംഭീര വിഷ്വൽ ആണ്. എല്ലാ കഥാപാത്രങ്ങളും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *