ആ രംഗങ്ങൾ ചെയ്യാതെ മമ്മൂട്ടി ഒഴിഞ്ഞ് മാറാൻ കാരണം ഇതായിരുന്നോ ! തന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയെ കുറിച്ച് മമ്മൂട്ടി തുറന്ന് പറയുന്നു !
മലയാള സിനിമയുടെ അഭിമാനമായ നടനാണ് മമ്മൂട്ടി. ആ പേര് തന്നെ ഏവർക്കും വളരെ ആവേശമാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ചുറു ചുറുക്കും ഏവരെയും അതിശയിപ്പിക്കുന്ന ഒന്നാണ്, പ്രായം 69 ആണ് അദ്ദേഹത്തിന്. പക്ഷെ കാഴ്‌ചയിൽ അത് ഇപ്പോഴും 45 ആണ്. മകൻ ദുൽഖർ സൽമാനും ഇന്ന് മലയാള സിനിമയുടെ മുൻ നിര നായകനും കൂടാതെ ബോളിവുഡിലും, തെന്നിന്ത്യൻ സിനിമകളിലും തിരക്കുള്ള താരമായും മാറിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ നടൻ മമ്മൂട്ടി കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ തനറെ ഇപ്പോഴത്തെ ആരോഗ്യ അവസ്ഥയെ പറ്റി ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു.
കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം ഈ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്, നടന്റെ വാക്കുകൾ ഇങ്ങനെ, തനറെ ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷം ആയെന്നും ഇതുവരെ ഓപ്പറേഷന്‍ ചെയ്തിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഓപ്പറേഷന്‍ ചെയ്താല്‍ എന്റെ കാല്‍ ഇനിയും ചെറിയതാകും. പിന്നേം ആളുകള്‍ കളിയാക്കുമല്ലോ എന്ന ഒരൊറ്റ കാരണം കൊണ്ടാണ് താൻ അത് ചെയാത്തതെന്നും കൂടാതെ ആ വേദന സഹിച്ചാണ് താൻ ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നത്’ മമ്മൂട്ടി പറയുന്നു.
ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നും, ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്ന സ്ഥാപനം കോഴിക്കോട് ഉണ്ടാവുക എന്നുള്ളത് വളരേയേറെ അഭിമാനിക്കാവുന്ന ഒന്നാണെന്നും, അതിൽ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം ഇത് വളരെ രസകരമായിട്ടാണ് പറഞ്ഞതെങ്കിലും ഇതിപ്പോൾ മ്മൂട്ടിയെ സ്നേഹിക്കുന്ന ഏവർക്കും ഒരു വലിയ ദുഖമായി മാറിയിരിക്കുകയാണ്.
മമ്മൂട്ടി എന്ന നടനെ പലരും അനുകരിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ നടത്തയെയാണ് ഏവരും കളിയാക്കി കാണിക്കാറുള്ളത്, കൂടാതെ അദ്ദേഹത്തിന്റെ ഡാൻസിനെയും ഏവരും പരിഹസിച്ചിരുന്നു. അതുമാത്രമല്ല കഴിഞ്ഞ ദിവസം സംവിധയകാൻ ബൈജു കൊട്ടാരക്കര മമ്മൂട്ടിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു, വന്ദേമാതരം എന്ന അർജുൻ മമ്മൂട്ടി ചിത്രം നിർമിച്ചത് തന്റെ സുഹൃത്ത് ആയിരുന്നു എന്നും, അതിൽ മമ്മൂട്ടി സംഘട്ടന രംഗങ്ങൾ ചെയ്യാൻ തയാറായില്ല എന്നും, ആ രംഗം എടുക്കാൻ സമയമാകുമ്പോൾ കാലു വേദന, മുട്ട് വേദന എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറുമെന്നും, ഇവരെ പോലെയുള്ള താരങ്ങളെ പറയുന്ന പണം കൊടുത്താണ് കൊണ്ട് വരുന്നത് എന്നും, അപ്പോൾ അതിൽ ചില രംഗങ്ങൾ ചെയ്യാൻ സാധിക്കില്ല എന്ന് പറയുന്നത് എങ്ങനെ ശരിയാകുമെന്നും, അതിലെ മുഴുവൻ സംഘട്ടന രംഗങ്ങളും മമ്മൂട്ടിക്ക് പകരം ഡ്യുപ്പാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു…
ഇത് ഒരുപാട് സാമ്പത്തില നഷ്ടം ഉണ്ടാക്കുന്ന ഒന്നാണ്, മമ്മൂട്ടിക്ക് അഹങ്കാരമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു, എന്നാൽ ഈ കാരണം കൊണ്ടാകും മമ്മൂട്ടി അത്തരം രംഗങ്ങളിൽ നിന്നും ഒഴിഞ്ഞ് നിന്നത് എന്നും ആരാധകർ പറയുന്നു, കൂടാതെ ഇത് ദാദാ സാഹിബ് സിനിമയുടെ ചിത്രീകരണത്തിനിടെ പറ്റിയ പരുക്കാണെന്നാണ് ആരാധകര്‍ പറയുന്നത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഡ്യൂപ്പില്ലാതെ എടുത്തുചാടിയപ്പോഴുണ്ടായ അപകടമാണ് ഇതെന്നാണ് കൂടുതൽ പേരുടെയും കണ്ടെത്തൽ.
Leave a Reply