മംമ്ത മോഹന്‍ദാസിന്റെ പ്രസ്താവന വിവാദത്തില്‍ ! സമകാലിക ബോധമില്ലാത്ത ഏക നടി ! നടിക്കെതിരെ രൂക്ഷ വിമർശനം !

മംമ്ത മോഹൻദാസ് എന്ന അഭിനേത്രിയെ മലയാളി പ്രേക്ഷകർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മയൂഖം എന്ന ചിത്രത്തിൽ കൂടി അഭിനയ രംഗത്ത് എത്തിയ മംമ്‌തയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു. ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയാണ്. ഇന്നിതാ ആദ്യമായി മംമ്ത മോഹൻദാസിനെതിരെ രൂക്ഷ വിമർശനം സമൂഹ മാധ്യമങ്ങളിൽ ഉയരുകയാണ്. അതിനു കാരണം കഴിഞ്ഞ ദിവസം നടി എഫ് എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് ഇപ്പോൾ  വലിയ രീതിയിലുള്ള  വിമർശനങ്ങളേറ്റു വാങ്ങുന്നത്.

മംമ്‌തയുടെ ആ വിവാദ പ്രസ്ഥാവന ഇങ്ങനെ, സ്ത്രീകൾക്ക്  സ്വയം ഇരയാകൽ വലിയ താത്പര്യമുള്ള ഒരു  നാടാണ് നമ്മുടേത്. സ്വയം ഇരയാകുന്നത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ട്. എത്രകാലമാണ് ഇവർ ഇതേ പാട്ടുപാടിക്കൊണ്ടിരിക്കുക. ഇരയാണെന്ന രീതിയിൽ നിൽക്കാതെ സ്ത്രീയെന്ന നിലയിൽ അഭിമാനത്തോടെ, ഒരുദാഹരണമായി ജീവിക്കുകയാണ് വേണ്ടതെന്ന് മംമ്ത പറയുന്നു. സ്ത്രീയെന്ന രീതിയിൽ പല കാര്യങ്ങളിലും നമ്മൾ ബുദ്ധിശക്തി ഉപയോഗിക്കുന്നുണ്ട്. എന്തുകൊണ്ട് അതെല്ലാം വിട്ട് ചില കാര്യങ്ങളിൽ നമ്മൾ വിമത ശബ്ദമുയർത്തുന്നതെന്നും നടി ചോദിച്ചു.

പിന്നെ ഏറ്റവും നല്ല കാര്യം ഈ തലമുറയിലെ സ്ത്രീകൾ ചില മാറ്റങ്ങൾക്ക് തുടക്കമിടുന്നുണ്ടെന്ന് ഞാനെപ്പോഴും പറയുന്നതാണ്. അതിൽ അഭിമാനിക്കണമെന്നാണെന്നും നടി  പറയുന്നു. സ്ത്രീകൾ വിവാഹമോചനത്തിന് ശേഷം വേർപിരിഞ്ഞ് അവരുടെ മുൻ ഭർത്താക്കന്മാരുടെ ജീവിതം നശിപ്പിക്കുക എന്നൊരു രീതിയും ഇപ്പോഴത്തെ ചില സ്ത്രീകളിൽ കണ്ടുവരുന്നുണ്ട് എന്നും അവർ പറയുന്നു  പുരുഷന്മാരെ ഉപേക്ഷിച്ചതിന് ശേഷം സ്ത്രീകൾ പിന്നീട് അവരെ സമാധാനത്തോടെ ജീവിക്കാനും മുന്നോട്ട് പോകാനും സമ്മതിക്കുന്നില്ലെന്നും മംമ്ത അഭിമുഖത്തിൽ പറഞ്ഞു, ഇതൊക്കെ സമൂഹത്തില്‍ നടക്കുന്ന കാര്യമാണെന്നും മംമ്ത പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇതിൽ സ്വയം ഇരയാകുന്നത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ട്. എത്രകാലമാണ് ഇവർ ഇതേ പാട്ടുപാടിക്കൊണ്ടിരിക്കുക’ എന്ന മം,മ്‌തയുടെ വാക്കുകളാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. നടിക്കെതിരെ പലരും രംഗത്തുവന്നിരുന്നു. ആ കൂട്ടത്തിൽ അയിഷ എം എന്ന സോഷ്യല്‍ മീഡിയ യൂസര്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ആയിഷയുടെ വാക്കുകൾ ഇങ്ങനെ, മംമ്തയെ പോലെ ഇത്രയും disgusting ആയി ഫെമിനിസം എന്ന movementനെയും അതിനോട് ചേര്‍ന്ന് നില്‍ക്കുന്നവരെയും കളിയാക്കുകയും abuse ചെയ്യുകയും ചെയ്യുന്ന മറ്റൊരു സ്ത്രീ മലയാളത്തില്‍ ഇല്ല. ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാളത്തില്‍ വേറെ ഇല്ല. സ്ത്രീകള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെയും ലഘൂകരിക്കുകയല്ല, പുച്ഛിച്ചു ക്യാന്‍സല്‍ ചെയ്യുകയാണ് ഇവർ ചെയ്തിരിക്കുന്നത്.

എന്ന് തുടങ്ങുന്ന ഒരു വലിയ പ്രതിഷേധ കുറിപ്പുതന്നെ ആയിഷ പങ്കുവെച്ചിട്ടുണ്ട്. ഈ കുറിപ്പിനു താഴെ നടിയുടെ  നിലപാടിനെ വിമർശിച്ചും ആയിഷയെ സപ്പോർട്ട് ചെയ്‌തും  നിരവധി പേരും എത്തുന്നുണ്ട്. ആർക്കാണ് ഇവിടെ സ്വയം ഇരയാണെന്ന് പറഞ്ഞു നാട്ടുകാരുടെയും വീട്ടുകാരുടെയും സൈബർ ബുള്ളികളുടെയും ഇടയിലേക്ക് കയറി നിൽക്കാൻ ഇത്ര താല്പര്യം. ‘മംമ്‌തയുടെ  പ്രി,വിലേജ് ആണ് ഈ നാട്ടിലെ ഓരോ സ്ത്രീക്കും എന്ന് ചിന്തിക്കുന്ന ഒരു നടി, അവരുടെ ആ ഗതികേടിനെയാണ് എന്നും മറ്റുചിലർ കുറിക്കുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *