മീനൂട്ടി എപ്പോഴും അമ്മയുടെ ഉള്ളിലാണ് ഉള്ളത് ! എപ്പോൾ വേണമെങ്കിലും എന്റെ അരികിലേക്ക് വരാം ! ഞാൻ അവളുടെ വരവിനായി കാത്തിരിക്കുന്നു ! മഞ്ജുവിന്റെ കത്ത് ശ്രദ്ധ നേടുന്നു !

മഞ്ജുവും ദിലീപും ഏറെ നാളുകൾക്ക് ശേഷം വീണ്ടും വാർത്തകളിൽ നിറയുമ്പോൾ അവർക്കിടയിൽ സംഭവിച്ച പല പ്രശ്നങ്ങളും വീടും ചർച്ചയാകുമ്പോൾ ദിലീപ് എന്ന ഭർത്താവിനെ കുറിച്ച് വളരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ മഞ്ജു ഇന്നും മൗനമാണ്. മഞ്ജുവിന് പകരം അവർക്ക് ജീവിതത്തിൽ സംഭവിച്ചത് അടുത്തറിയാവുന്ന ആളുകൂടിയായ ഭാഗ്യലലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു. കാവ്യയുമായുള്ള ദിലീപിന്റെ മെസേജുകൾ നേരിട്ട് തന്റെ കണ്ണുകൊണ്ട് കണ്ടതോടെയാണ് ആ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ച് തുടങ്ങിയതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഇപ്പോഴതാ വേർപിരിയൽ സമയത്ത് മഞ്ജു സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. ഇതിൽ മകളെ കുറിച്ചും ദിലീപിനെ കുറിച്ചും മഞ്ജു പറയുന്നുണ്ട്. ആ കുറിപ്പ് ഇങ്ങനെ, എന്റെയും  ദിലീപേട്ടന്റെയും വിവാഹജീവിതം അവസാനിപ്പിക്കാന്‍ കാരണക്കാര്‍ ആരെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. അത് തങ്ങളുടെ സ്വകാര്യതയാണ്. ദയവ് ചെയ്ത് അത് മാനിക്കുക. തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, പൂര്‍ണിമ, സംയുക്ത എന്നിവരടക്കമുള്ളവരാണ് കാരണം എന്ന പ്രചാരണങ്ങളേയും കാര്യമായി നടക്കുന്നുണ്ട്. അതിലൊന്നും ഒരു സത്യവുമില്ല,   എന്റെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്.

എന്റെ ഈ തീരുമാനത്തിന്റെ പേരിൽ എന്റെ സുഹൃത്തുക്കൾ ആരും  ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയോ ആരുടെയെങ്കിലും ശ,ത്രു,ത,യ്ക്ക്, ഇരയാവുകയോ ചെയ്യരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും മഞ്ജു പറയുന്നു.  . ദിലീപേട്ടന്റെ ജീവിതത്തില്‍ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളെല്ലാം നല്ലതാവട്ടെ എന്നും മഞ്ജു ആശംസിക്കുന്നു. കലാജീവിതത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്നും മഞ്ജു എഴുതിയിരിരുന്നു.

മകളായ മീനൂട്ടിയെ കുറിച്ചും മഞ്ജു പറഞ്ഞിരുന്നു, മീനൂട്ടിക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരെക്കാളും നന്നായി  എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണയില്‍ എന്നും സുരക്ഷിതയും സന്തുഷ്ടയും ആയിരിക്കും. അവളുടെ പേരിലുള്ള അവകാശത്തിന് താന്‍ പിടിവലി നടത്തില്ലെന്നും മഞ്ജു പറഞ്ഞു. മീനൂട്ടി എന്റെ അടുത്ത് ഇല്ലെങ്കിലും മക്കൾ എപ്പോഴും അമ്മയുടെ ഉള്ളിലാണ് ഉള്ളത്, ഈ അമ്മ അവളുടെ ഒരു വിളിപ്പാട് അകലെ എന്നും ഉണ്ടാകുമെന്നും മഞ്ജു പറയുന്നു.  ദിലീപ് നടിയെ ആ,ക്ര,മി,ക്കാ,ന്‍ ഗൂ,ഢാ,ലോ,ച,ന നടത്തിയത് ഭാവന  ഇവരുടെ കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ടത് മൂലമാണ് എന്നാണ് പോ,ലീ,സ് പറയുന്നത്. ഈ കത്തിലെ വരികളിലൂടെ മീനൂട്ടിയോട്, മഞ്ജുവിനുള്ള ഇഷ്ടം എത്രയെന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്.

എന്നാൽ മഞ്ജു ആ വീട്ടിൽ നിന്നും ഇറങ്ങി അഞ്ചു വർഷവും മീനാക്ഷി അമ്മയെ വിളിച്ചിട്ടില്ലന്നും, ആകെ ഒരു തവണ വിളിച്ചത് ദിലീപിനെതിരെ മഞ്ജു മൊഴി കൊടുക്കാൻ പോകുന്ന സമയത്തായിരുന്നു. ‘അമ്മ അച്ഛനെതിരെ മൊഴി കൊടുക്കരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് മഞ്ജുവിനെ വിളിച്ചിരുന്നത്. അവിടെയും മനസ് കൈവിടാതെ സത്യത്തിനൊപ്പം നിൽക്കാനാണ് മഞ്ജു തീരുമാനിച്ചത് എന്നും മഞ്ജുവിന്റെ സുഹൃത്ത് സിൻസി അനിൽ എഴുതിയ കുറിപ്പിൽ പറഞ്ഞിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *