റിമി ടോമോയും അവൾക്ക് അറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു ! ഈ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരണം ഇങ്ങനെ ! മഞ്ജു പറയുന്നു !

മലയാളികൾ ഹൃദയത്തിലേറ്റിയ താര ജോഡികൾ ആയിരുന്നു മഞ്ജുവും ദിലീപും. പക്ഷെ ഇവരുടെ ജീവിതത്തിൽ സംഭവിച്ചത് ഒരു സിനിമയെ വെല്ലുന്ന കാര്യങ്ങളാണ്. വേര്പിരിഞ്ഞതിന് ശേഷം ഇരുവരും അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് തിരക്കിലാണ്. മഞ്ജു ഇപ്പോൾ യാത്രകളിലാണ്. ദിലീപ് തന്റെ പുതിയ സിനിമകളുടെ തിരക്കിലാണ്. മഞ്ജു മലയാള സിനിമ രംഗത്ത് ശോഭിച്ച് നിൽക്കുമ്പോഴാണ് നടൻ ദിലീപുമായി പ്രണയിച്ച് വിവാഹം കഴിക്കുന്നത്. ശേഷം മഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ചതിന് എല്ലാം മലയാളികൾ സാക്ഷിയാണ്.

പക്ഷെ തന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ചത് പരസ്യമായി പറയാൻ മഞ്ജു തയാറായിരുന്നില്ല. പക്ഷെ കേരളത്തെ ഞെട്ടിച്ചുകൊണ്ട് യുവ നടി ആ,ക്ര,മി,ക്കപെട്ടപ്പോൾ അതിൽ കൂടി പല സത്യങ്ങളും മാറ നീക്കി പുറത്ത് വരികയായിരുന്നു. താൻ ആരോടും പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ പോലും മഞ്ജുവിന് പൊലീസിന് മുന്നിൽ തുറന്ന് പറയേണ്ടി വന്നു. ആ ആക്രമണത്തിന് പിന്നിൽ ദിലീപ് ആണെന്നും അതിനു കാരണം ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തി വൈരാഗ്യമാണെന്നും മഞ്ജു ഉൾപ്പടെ പല താരങ്ങളും ആവർത്തിച്ച് പറഞ്ഞിരുന്നു.

തന്റെ മകളുടെ ഭാവിക്ക് വേണ്ടി മഞ്ജു മൂടിവെച്ച ആ ആ ദാമ്പത്യ രഹസ്യം തുറന്ന് പറയേണ്ടിവന്നു. ആ കേ,സി,ൽ മഞ്ജുവിന്റെ മൊഴി ഇങ്ങനെ ആയിരുന്നു.. ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാന്‍ സിനിമാ ലോകത്തുനിന്നും പൂര്‍ണമായി മാറിനില്‍ക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകവും ഉണ്ടായിരുന്നില്ല. പക്ഷെ ഒരു ദിവസം ദിലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ അദ്ദേഹത്തിന്റെ ഫോണില്‍ നേരിട്ടുകണ്ടു. ശേഷം ആ ക്കാര്യം ഞാൻ എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. ഞാൻ നിർബന്ധിച്ചതിനെ തുടര്‍ന്ന് നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് തുറന്നു പറഞ്ഞു.

ഏട്ടനേയും കാവ്യയെയും കുറിച്ച് ഞാൻ നേരത്തെ അറിഞ്ഞ കാര്യങ്ങൾക്ക് ആക്കം കൂട്ടുന്ന കാര്യങ്ങളാണ് നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ശേഷം ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് നേരിട്ട് ചോദിച്ചു. അതിനെത്തുടര്‍ന്ന് വീട്ടില്‍ വലിയ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ദാസും കൂടി നടിയുടെ വീട്ടില്‍ പോയിരുന്നു. നടിയുടെ വീട്ടില്‍വച്ച് അവളുടെ അച്ഛന്‍ അവളോട് ‘നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കൂ’ എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നും നടി എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു.

അങ്ങനെ റി,മി അവർക്ക് അറിയാവുന്ന കാര്യങ്ങൾ തുറന്ന് പറഞ്ഞു, ശേഷം 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ആ വീട്ടില്‍നിന്ന് ഇറങ്ങി എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും അദ്ദേഹത്തിന്റെ സഹോദരിയും എതിര്‍ത്തിരുന്നു എന്നും മഞ്ജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *