സൂപ്പർ സ്റ്റാർ അജിത്തിന്റെ നായികയായി മഞ്ജു വാര്യർ ! വരാൻ പോകുന്നത് വമ്പൻ ചിത്രം ! ആവേശത്തിൽ ആരാധകർ !

മലയാളികൾക്ക് അഭിമാനമായി മാറുകയാണ് നടി മഞ്ജു വാര്യർ. വിവാഹ ശേഷം ഒരു നടി തിരിച്ചുവരുമ്പോൾ ഇത്രയും വലിയ സ്വീകാര്യത വേറെആർക്കും ലഭിച്ചുകാണില്ല. ഇന്ന് മഞ്ജു വാര്യർ ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടികൂടിയാണ്, ബോളിവുഡിൽ വരെ തന്റെ സാനിധ്യം അറിയിച്ച മഞ്ജു തമിഴകത്തും അറിയപ്പെടുന്ന പ്രശസ്ത നടിയാണ്. ധനുഷ് നായകനായ അസുരൻ എന്ന ചിത്രത്തിൽ നായികയായി എത്തിയ മഞ്ജു മികച്ച പ്രകടനം കാഴ്ചവെക്കുകയും, ആ ഒരൊറ്റ ചിത്രം കൊണ്ടുതന്നെ തമിഴകം കീഴടക്കിയ മഞ്ജു ഇപ്പോഴിതാ വീണ്ടും തമിഴിൽ സജീവമാകാൻ ഒരുങ്ങുകയാണ് എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തമിഴിലെ സൂപ്പർ സ്റ്റാർ  തല അജിത് നായകനാകുന്ന പുതിയ ചിത്രത്തില്‍ നായിക മഞ്ജു വാര്യരെന്ന് എന്ന പുതിയ റിപ്പോര്‍ട്ട്. തല 61 എന്ന് താല്‍ക്കാലികമായി വിളിക്കുന്ന ഈ ചിത്രത്തില്‍ അജിത്  ഒരു നെഗറ്റീവ് കഥാപാത്രമാണ് എത്തുന്നത് എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നതാരെന്ന വിവരവും പുറത്തു വന്നിരിക്കുകയാണ്. അധികം വൈകാതെ തന്നെ മഞ്ജു ഈ അജിത് ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നും വാര്‍ത്തകള്‍ പറയുന്നുണ്ട്. അജിത്തിന്റെ മുന്‍ റിലീസായ വലിമൈ ഒരുക്കിയതും എച് വിനോദാണ്. വലിമൈ നിര്‍മ്മിച്ച ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറാണ് ഈ പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്.

അജിത് ഈ ചിത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പുകൾ നേരത്തെ നടത്തിയിരുന്നു. ശരീരഭാരം കുറയ്ക്കാന്‍ അജിത് കേരളത്തിലെ പാലക്കാട്, ആയുര്‍വേദ ചികിത്സക്കായി വന്നതും വാര്‍ത്തയായിരുന്നു. ഒരു ബാങ്ക് കൊള്ളയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ മാസം ഹൈദരാബാദ് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ തന്നെ അജിത് ജോയിന്‍ ചെയ്തിരുന്നു. മഞ്ജുവിന്റെ ഒരു പിടി ചിത്രങ്ങളാണ് ഇനി റിലീസിനൊരുങ്ങുന്നത്.  മേരി ആവാസ് സുനോ, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ആയിഷ, ഒരു ബോളിവുഡ് ചിത്രമെന്നിവയാണ് ഇനി മഞ്ജു വാര്യരഭിനയിച്ചു റിലീസ് ചെയ്യാനുള്ളത്.  ഏതായാലും ആരാധകർ വളരെ ആവേശത്തിലാണ്. രണ്ടു സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്ന ചിത്രം എന്ന് ;പറയുമ്പോൾ അത് ഏറെ ആകാമാശയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *