ആ സമയത്താണ് മഞ്ജുവിനെ ആ രോഗം പിടിപെടുന്നത് ! ആ സിനിമയുടെ ചിത്രീകരണം തീരുന്നത് വരെ സുരേഷ്‌ഗോപി വ്രതമെടുത്തിരുന്നു ! കളിയാട്ടത്തിന്റെ പിന്നിലെ കഥ ശ്രദ്ധനേടുന്നു !
നടൻ സുരേഷ് ഗോപി മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളാണ്. അദ്ദേഹം ഒരു നടൻ എന്നതുപരി ഒരു വലിയ മനസ്സിനുടമകൂടിയാണ്, ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യാറുള്ള അദ്ദേഹം ഇന്നൊരു പൊതു പ്രവർത്തകൻ കൂടിയാണ്. മലയാള സിനിമയിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച അദ്ദേഹം ഇപ്പോൾ വീണ്ടും സിനിമ രംഗത്ത് സജീവമാകാനുള്ള തയാറെടുപ്പിലാണ്, എന്നാൽ 1997 ല്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി മഞ്ജു വാര്യർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് കളിയാട്ടം. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കണ്ണന്‍ പെരുമലയം എന്ന കഥാപാത്രത്തിലൂടെ സുരേഷ് ഗോപി നേടിയെടുക്കുകയും ചെയ്തിരുന്നു. നായികയായ താമര എന്ന കഥാപാത്രം കൈകാര്യം ചെയ്തത് മഞ്ജു വാര്യരാണ്. ലോകപ്രശസ്തനായ നാടകകൃത്ത് വില്ല്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തിൻറെ കഥയെ ആസ്പദമാക്കിയാണ് ജയരാജ് കളിയാട്ടം എന്ന ചിത്രം ഒരുക്കിയത്. തിരക്കഥയും സംഭാഷണവും എഴുതിയത് ബൽറാം മട്ടന്നൂർ ആയിരുന്നു.
ഒരു ദൃശ്യ വിസ്മയം തീർത്ത സിനിമയാണ് കളിയാട്ടം, മനോഹരമായ ഗാനങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. പ്രണയത്തില്‍ പരസ്പരം ഉള്ള ഒരു വിശ്വാസം വളരെ വലിയ ഒരു ഘടകമാണ്. അതുതന്നെയാണ് കളിയാട്ടത്തിന്റെ പ്രമേയവും. ഉള്ള് നീറുന്ന പ്രണയത്തിന്റെ പ്രതീകമാണ് പെരുമലയനും താമരയും അതിനാല്‍ തന്നെയാണ് അവര്‍ ഇന്നും കളിയാട്ടം കണ്ട സിനിമാ ആസ്വാദകരുടെ ഉള്ളില്‍ ഒരു നീറ്റലായി കിടക്കുന്നത്. തന്നെ ജീവനോളം സ്നേഹിക്കുന്ന താമരയെ അയാള്‍ ഇല്ലാതാകുമ്പോൾ ഏതൊരു ഭര്‍ത്താവിന്റെ മനസിലും എളുപ്പത്തില്‍ പതിയാവുന്ന ഭാര്യയോടുള്ള സംശയരോഗം എത്രത്തോളം തീവ്രമാണെന്ന് ചിത്രം പറഞ്ഞുവെയ്ക്കുന്നു.
ഇപ്പോൾ ആ കഥാപാത്രത്തിന് വേണ്ടി സുരേഷ് ഗോപി എടുത്ത തയാറെടുപ്പുകൾ കുറിച്ച് തുറന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍. കളിയാട്ടം സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ മുതല്‍ ഷൂട്ടിങ് അവസാനിക്കുന്നത് വരെ സുരേഷ് ഗോപി ആ കഥാപാത്രത്തിന് വേണ്ടി വ്രതം നോറ്റിരുന്നുവെന്നാണ് ബല്‍റാം മട്ടന്നൂര്‍ പറയുന്നത്. കാരണം ആ ദൈവീകായമായ കലാരൂപം ചെയ്യുന്നവർ അങ്ങനെയാണ് ചെയ്യാറുള്ളത്. ആദ്യം പയ്യന്നൂരില്‍ വെച്ച് കളിയാട്ടം ചിത്രീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പിന്നീട് ചിത്രീകരണം പാലക്കാടേയ്ക്ക് മാറ്റുകയായിരുന്നുവെന്നും ബല്‍റാം മട്ടന്നൂര്‍ പറയുന്നു.
എന്നാൽ ചിത്രീകരണത്തിന്റെ ഇടക്ക് നായിക മഞ്ജുവാര്യര്‍ക്ക് ചിക്കന്‍പോക്സ് പിടിപ്പെട്ടിരുന്നതിനാലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാടേക്ക് മാറ്റിവെച്ചത്. ചിത്രീകരണം തുടങ്ങി തീരുന്നതുവരെ സുരേഷ്ഗോപി വ്രതമെടുത്തിരുന്നുവെന്നും യഥാർഥ തെയ്യം കലാകാരന്മാരെ കൊണ്ടുവന്ന് അവരുടെ രീതിയൊക്കെ സുരേഷ് ഗോപിയെ അഭ്യസിപ്പിച്ചിരുന്നുവെന്നും ബല്‍റാം പറയുന്നു. തിരക്കഥ വായിക്കുന്ന സമയത്ത് ഈ വർഷത്തെ ദേശീയ അവാര്‍ഡ് ഉറപ്പാണെന്ന് സുരേഷ് ഗോപിയോട് സംവിധായകന്‍ പറഞ്ഞിരുന്നതായും അദ്ദേഹം ഓര്‍ത്തെടുക്കുന്നുന്നു. സുരേഷ് ഗോപി ആ കഥാപാത്രത്തിന്റെ പൂർണതക്ക് വേണ്ടി ഒരുപാട് ഒരുപാട് കഠിനാധ്വാനം ചെയ്ത നടനാണ് സുരേഷ് ഗോപിയെന്നും, ആ അവാർഡ് അദ്ധേഹത്തിന് അർഹതപ്പെട്ടതാണ് എന്നും അദ്ദേഹം പറയുന്നു…
Leave a Reply