‘മ,ര,ണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു’ ! ആ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു ! കൽപന ഓർമ്മയായിട്ട് ഇന്നേക്ക് ആറ് വർഷം ! മനോജ് കെ ജയൻ പറയുന്നു !

ചിലരുടെ വേർപാട് കാലങ്ങൾക്ക് മായ്ക്കാൻ കഴിയാത്ത അത്ര ആഴത്തിൽ നമ്മെ സ്പർശിച്ചിട്ടുണ്ടാകാം. അത്തരത്തിൽ ഇന്നും മലയ സിനിമ പ്രേക്ഷകരെ വളരെ അധികം വേദനിപ്പിക്കുന്ന ഒരു വേർപാടാണ് നടി കല്പനയുടേത്. 2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് നടിയുടെ വിയോഗ വാർത്ത പുറത്തുവന്നത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ താമസിക്കുകയായിരുന്ന അവരെ ഹോട്ടലിലാണ് ബോധരഹിതയായി കണ്ടെത്തിയത്. ഹൃദയാഘാതം പ്രേക്ഷകരുടെ പ്രിയനടിയുടെ മ,ര,ണ,കാരണമാവുകയായിരുന്നു. മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള കൽപന ഇപ്പോഴും താൻ അഭിനയിച്ച അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ ജനമനസ്സുകളിൽ ജീവിക്കുന്നുണ്ട്.

ഇപ്പോഴിതാ നടൻ മനോജ് കെ ജയൻ കപ്പയുടെ ഓർമ ദിവസം പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. മേനോന്ജിന്റെ വാക്കുകൾ ഇങ്ങനെ, ഓർമ്മപ്പൂക്കൾ, കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം, മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും,സത്യസന്ധമായ…വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. അവസാന നിമിഷം  വരെയും എന്നെ സഹോദര തുല്യനായി കണ്ടു. ഒരുപാട് സ്നേഹത്തോടെ…നിറഞ്ഞ സ്മരണയോടെ പ്രണാമം” എന്നാണ്  മനോജ് കെ ജയൻ കുറിച്ചിരിക്കുന്നത്.

നിരവധിപേരാണ് താരത്തിന് പ്രണാമം അർപ്പിക്കുന്നത്. കൽപന തന്റെ അനിയത്തി ഊർവശിയുടെ ഭർത്താവ് എന്നതിലുപരി സ്വന്തം സഹോദരനെ പോലെയാണ് കണ്ടിരുന്നത്. ഇവരുടെ വേർപിരിയൽ സമയത്ത് കൽപന മനോജിന്റെ ഭാഗത്താണ് നിന്നത്. അതോടെ കൽപനയും ഉർവശിയും തമ്മിൽ പിണങ്ങുകയും ആ പിണക്കം അവസാനം വരെ നിലനിൽക്കുയും ചെയ്തു. ഉർവശിയുടെ കുടുംബം മുഴുവൻ പിന്തുണച്ചതും ഒപ്പം നിന്നതും മനോജിനൊപ്പമായിരുന്നു, തങ്ങളുടെ സ്വന്തം അനിയത്തിയെ തള്ളി കളഞ്ഞിട്ട് അവർ മനോജിനെ പിന്തുണച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഉർവശി പരസ്യമായി അന്ന് ഇതിനെതിരെ  രംഗത്ത് വന്നിരുന്നു, എന്റെ കഷ്ടപ്പാടിന്റെ ഫലം മുഴുവൻ എന്റെ കുടുംബത്തിന് വേണ്ടിയാണ് ഞാൻ ചിലവഴിച്ചത് എന്നിട്ടും അവർ ഒരു വിഷമഘട്ടത്തിൽ തന്നെ കൈ ഒഴിഞ്ഞു എന്നുമായിരുന്നു ഉർവശി പറഞ്ഞിരുന്നത്.

സ്വന്തം സഹോദരിയെക്കാളും വലുതാണോ സഹോദരിയുടെ ഭർത്താവ് എന്ന ചോദ്യം അന്ന് കൽപ്പനയും കുടുംബവും നേരിട്ടിരുന്നു എന്നാണ് ഇതിന് കല്പനയുടെ മറുപടി   ഞങ്ങളുടെ കുഞ്ഞ്അ തായത് ‘കുഞ്ഞാറ്റ’ അവൾ ആരുടെ ഒപ്പമാണ് ഉണ്ടായിരുന്നത് മനോജിനൊപ്പമാണ്, അപ്പോൾ ഞങ്ങൾ വേറെ ആരെ പിന്തുണക്കണം അത് ഞങ്ങളുടെ കുഞ്ഞാണ്, അപ്പോൾ, സ്വന്തം അനിയത്തിയേക്കാൾ വലുതാണോ അനിയത്തിയുടെ മകൾ എന്ന ചോദ്യം വന്നു. അപ്പോൾ കൽപന മറുപടി പറഞ്ഞത്. തീർച്ചയായും.  അതെ നമുക്ക് ചിലപ്പോൾ നമ്മുടെ മക്കളെക്കാളും ഇഷ്ടം കൊച്ചു മക്കളോട് ആയിരിക്കും എന്നായിരുന്നു.

ഉർവശിയോടുള്ള പിണക്കം ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടേയെന്ന് എന്ന ചോദ്യത്തിന് കൽപന പറഞ്ഞു, ഞങ്ങൾക്ക് അവളോട് ഒരു വിരോധവുമില്ല, പിന്നെ കൊച്ചു കുട്ടികൾ കാണിക്കുന്നപോലെ ഒരു പിടിവാശി. ഞങൾ അഞ്ച് പേരാണ് ഇപ്പുറത്ത് നില്കുന്നത് അപ്പോൾ അവൾ ഒരാൾ ഇങ്ങോട്ട് വരുന്നതല്ലേ ശരി എന്നും താരം ചോദിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *