ജീവിതം എന്തെന്ന് പഠിപ്പിച്ച് തന്നത് ആശയാണ് ! എന്റെ മകളെ പൊന്നുപോലെയാണ് അവൾ നോക്കുന്നത് ! ഉർവശിയോട് യാധൊരു വിധ പിണക്കവും ഇല്ല ! മനോജ് പറയുന്നു !

മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട താര ജോഡികളിൽ ഒന്നായിരുന്നു മനോജ് കെ ജയനും ഉർവശിയും. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 2000 ത്തിലാണ് ഇവരുടെ വിവാഹം നടക്കുന്നത്. 2001 ലാണ് ഇവർക്ക് കുഞ്ഞാറ്റ എന്ന മകൾ ജനിക്കുന്നത്. പക്ഷെ വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം അവർ അവരുടെ വിവാഹ ബന്ധം വേർപെടുത്തുകയായിരുന്നു. ഉർവശിയുമായുള്ള തന്റെ ബന്ധം അവസാനിക്കുമ്പോൾ അന്ന് ചെന്നൈയിൽ നിന്നും കുഞ്ഞാറ്റയും എടുത്ത് നാട്ടിലേക്ക് പോരാൻ തീരുമാനിച്ചപ്പോൾ താൻ ഒരാളോട് മാത്രമാണ് അനുവാദം ചോദിച്ചത്, അത് ഉർവശിയുടെ അമ്മയോട് മാത്രമാണ് എന്നാണ് മനോജ് പറയുന്നത്. കാരണം ഞാൻ പല അപകടങ്ങളിലേക്ക് പോകാതെ എന്നെ പിടിച്ച് നിർത്തിയത് ആ അമ്മ ആയിരുന്നു. ആ അമ്മയോട് ഇപ്പോഴും അതെ സ്നേഹം നിലനിൽക്കുന്നു എന്നും പലപ്പോഴും മനോജ് തുറന്ന് പറഞ്ഞിരുന്നു.

വേർപിരിയലിന് ശേഷം മനോജ് പറയുന്നത് ഇങ്ങനെ, ആറു വർഷത്തോളം താൻ ഉർവശിയുമായി പൊരുത്തപ്പെട്ടുപോകാൻ ശ്രമിച്ചിരുന്നു, ഇനി മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് വേർ പിരിയാനുള്ള തീരുമാനത്തിൽ എത്തിയത്. കുഞ്ഞാറ്റക്ക്  11 വയസ്സുള്ളപ്പോഴാണ് ഞാൻ ആശയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം ഇവർക്ക് ഒരു കുട്ടി പിറന്നിരുന്നു, ഒരു മകൻ. വീണ്ടുമൊരു വിവാഹം എന്ന തീരുമാനത്തിൽ എത്തിയത് മകൾക്ക് വേണ്ടിയാണ്.

വളർന്നുവരുന്ന എന്റെ മകൾക്ക് ഒരു അമ്മയുടെ സാനിധ്യം ആവിശ്യമായിരുന്നു, അതുപോലെ ഞാനും ഒറ്റക്കുള്ള ജീവിതം മടുത്തു, അങ്ങനെയാണ് ആശയെ ജീവിതത്തിലേക്ക് കൂട്ടിയത്. കുഞ്ഞാറ്റക്ക് ആശ സ്വന്തം ‘അമ്മ തന്നെയാണ്. അങ്ങനെയാണ് ആശ എന്റെ കുഞിനെ നോക്കുന്നത്, ആശ തന്റെ ജീവിതത്തിലേല്ക് അവന്നതിനു ശേഷമാണ് താൻ ജീവിതം എന്താന്നെന്ന് അറിയുന്നതും ഒരു കുടുംബ നാഥനായി മാറിയതും എന്നാണ് മനോജ് പറയുന്നത്.  തന്റെ ഭാര്യയെ കുറിച്ച് നൂറു നാവുകൾ ആണ് അദ്ദേഹത്തിന്. ജീവിതം എങ്ങനെ ആകണം എന്നു തന്നെ പഠിപ്പിച്ചത് യഥാർത്ഥത്തിൽ ആശയാണ്‌, നമ്മൾ എങ്ങനെ ആകണം, ഭാര്യ എന്താകണം, എങ്ങനെ ഭാര്യയെ നോക്കണം, ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടത്, എന്നൊക്കെ ഒരു സന്ദർഭങ്ങളിലും ആശയാണ് എനിക്ക് പറഞ്ഞു തന്നത്.

എന്നെ മാത്രമല്ല എന്റെ അച്ഛനെയും കുടുംബത്തെയും അവൾ എങ്ങനെ നോക്കണം എന്നുള്ളത് എനിക്ക് മനസ്സിലാക്കി തന്നതും ആശയാണ്. ഭാര്യ എന്താകണം, എങ്ങനെ ഭാര്യയെ നോക്കണം, ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടത്, എന്നൊക്കെ  ആശയാണ് എനിക്ക് പറഞ്ഞു തന്നത്. ഉർവശിയുടെ മകൻ ഇടക്ക് കുഞ്ഞാറ്റയെ കാണാൻ വാശിപിടിച്ച് കറയാറുണ്ട്, അപ്പോൾ ഞാൻ മോളെ ഉർവശിയുടെ മകന്റെ അടുത്തേക്ക് അയക്കാറുണ്ട്. ഞാൻ തന്നെ ചിലപ്പോൾ കൊണ്ടുവിടാറുമുണ്ട്, എനിക്ക് ഉർവശിയോട് യാതൊരു വിധ പിണക്കങ്ങളും ഇല്ല. അവരും ഇപ്പോൾ ഒരു കുടുംബമായി സന്തോഷത്തോടെ കഴിയുന്നു, ഞാനും എന്റെ കുടുംബത്തോടൊപ്പം സന്തോഷോവാനാണ് എന്നും മനോജ് പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *