സ്വന്തം അച്ഛൻ മ,രി,ച്ചുകി,ടക്കുമ്പോൾ മമ്മൂട്ടിയെ കണ്ട് ആരവവും ആർപ്പുവിളികളും ! പ്രിത്വിരാജിന്റെ ആ പ്രതികരണം ഞെട്ടിച്ചു ! നടന്റെ തുറന്ന് പറച്ചിൽ !

നടൻ എന്ന നിലയിൽ മാത്രമല്ല സ്വന്തമായ സ്വന്തമായ നിലപാടുകൾ കൊണ്ടും വ്യക്തിത്വം കൊണ്ടും ഏവരെയും ഞെട്ടിച്ചിട്ടുള്ള ആളാണ് നാടൻ പൃഥ്വിരാജ്. അതുകൊണ്ട് തന്നെ സിനിമക്ക് അകത്തും പുറത്തും അദ്ദേഹത്തെ അഹങ്കാരി എന്ന വിളിപ്പേരുണ്ട്. ഇന്ന് മലയാള സിനിമയിൽ പൃഥ്വിരാജിന്റെ സ്ഥാനം അത് വളരെ വലുതാണ്. പരിഹസിച്ച് രാജപ്പൻ എന്ന് വിളിപ്പിച്ചവരെകൊണ്ട്  രാജുവേട്ടാ എന്ന് വിളിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ന് അദ്ദേഹം ഒരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു.

നടൻ, നിർമാതാവ്, സംവിധായകൻ, ഡിസ്ട്രിബൂട്ടർ തുടങ്ങി സിനിമ രംഗത്ത് പൃഥ്വിരാജ് കൈവെക്കാത്ത മേഖലകൾ കുറവാണ്. കൈവെച്ച എല്ല്ലാ മേഖലകളിലും അദ്ദേഹം നൂറ് ശതമാനം വിജയം കണ്ടു എന്നതും പ്രസക്തമാണ്. ഇപ്പോഴിതാ രാജുവിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ മനോജ് കെ ജയൻ. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, സുകുവേട്ടൻ മ,രി,ച്ച സമയത്തെ കാര്യമാണ് എനിക്ക് പറയാനുള്ളത്.

അദ്ദേഹത്തിന്റെ മൃ,ത,ദേഹം കലാഭവൻ തിയറ്ററിന്റെ വെളിയിൽ പ്രദർശനത്തിന് വെച്ചപ്പോൾ അവിടെ ഭയങ്കര ജനക്കൂട്ടം ആയിരുന്നു. മോഹൻലാലും മമ്മൂട്ടിയെല്ലാം വന്നിരുന്നു. ആളുകൾക്ക് മ,ര,ണ വീടാണെന്നൊന്നുമല്ല. ഇവരെയൊക്കെ കണ്ടപ്പോൾ ഭയങ്കര ബഹളം ആണ്. ആർപ്പുവിളികളും, ആരവങ്ങളും ആകെ ബഹളം. അങ്ങനെ ഞാൻ മൃ,ത,ദേഹത്തിനടുത്ത് എത്തിയപ്പോൾ അവിടെ ഇന്ദ്രൻ എല്ലാവരെയും വിഷ് ചെയ്യുന്നുണ്ട്. പൃഥിരാജ് ആണെങ്കിൽ ഒരു നിൽപ്പാണ്. ആരെയും നോക്കുന്നൊന്നുമില്ല. വലിയ ഗൗരവത്തിൽ ദേഷ്യത്തിൽ മുഖം വെച്ചിരിക്കുകയാണ്. മുഖത്ത് ഒരു കണ്ണടയും വെച്ചിട്ടുണ്ട്.

ഞാൻ അപ്പോൾ രാജുവിനെ ശ്രദ്ദിച്ചിരുന്നു. അതെല്ലാം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഞാൻ മെെ സ്റ്റോറിയുടെ സെറ്റിൽ വെച്ച് ഈ സംഭവം എടുത്തിട്ടു. ഞാൻ അപ്പോൾ അവനോട് പറഞ്ഞു, മോനെ നിന്നെ ഞാൻ ആദ്യം കാണുന്നത് സുകുവേട്ടന്റെ മൃതശരീരത്തിന് അരികിലാണ്. അന്ന് ഇന്ദ്രൻ അവിടെ ലൈവായി നിൽക്കുന്നുണ്ട്. പക്ഷെ നീ മാത്രം എന്താണ് ആരെയും മെെൻ‌ഡ് ചെയ്യാതെ നിന്നതെന്താണ് എന്ന് ചോദിച്ചു. അപ്പോൾ അവൻ പെട്ടെന്ന് പറഞ്ഞു, ചേട്ടാ ചേട്ടനോർക്കുന്നുണ്ടോ.. ‘എന്റെ അച്ഛൻ അവിടെ മ,രി,ച്ച് കിടക്കുമ്പോൾ ഓരോ ആർട്ടിസ്റ്റ് വരുമ്പോഴും ആളുകൾക്ക് അവിടെ ആരവം ആണ്. മമ്മൂട്ടിയെന്നൊക്കെ പറഞ്ഞ് ഭയങ്കര ബഹളം. എന്തൊരു ആളുകളാണ് ഇത്. എന്റെ അച്ഛനാണ് അവിടെ മ,രി,ച്ചു കിടക്കുന്നത്. ആളുകളുടെ ഈ ആറ്റിറ്റ്യൂഡ് കണ്ടിട്ട് ഞാൻ വെറുത്ത് നിന്നതാണ്. അതാണ് ഞാൻ ആരെയും മൈൻഡ് ചെയ്യാതെ നിന്നതെന്ന് പറഞ്ഞു….

ഈ നിലപാട് എക്കാലത്തുമുള്ള ആളാണ് രാജു, എന്നെ എവിടെ വെച്ച് കണ്ടാലും വലിയ സ്നേഹവും ബഹുമാനവും കാണിക്കും. അതിനൊരു കാരണം ഉണ്ട്, സുകുവേട്ടൻ അവസാന കാലത്ത് പടം സംവിധാനം ചെയ്യാനിരുന്നിരുന്നു. അതിൽ ഞാനായിരുന്നു നായകൻ. അവസാന കാലത്ത് ചേട്ടനെക്കുറിച്ച് അച്ഛൻ പറയുമായിരുന്നെന്ന് പൃഥിരാജ് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊക്കെയുള്ള ആത്മബന്ധം എവിടെയൊക്കെയോ ഉണ്ട്. എന്ന് വെച്ച് രാജുവിന്റെ എല്ലാ പടങ്ങളും ഞാനില്ല. നല്ല കഥാപാത്രങ്ങൾ ഉണ്ടെങ്കിലേ വിളിക്കൂ, എന്നും മനോജ് കെ ജയൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *